ശ്രീജിത്തിന്റെ കൊലപാതകം; 4 പോലീസുകാർ കൂടി പ്രതിപ്പട്ടികയിൽ, പോലീസിൽ രാഷ്ട്രീയ അതിപ്രസരം...
കൊച്ചി: പോലീസ് കസ്റ്റഡിയിൽ ശ്രീജിത്ത് മരിച്ച കേസിൽ നാല് പോലീസുകാരെകൂടി പ്രതി ചേർത്തു. ശ്രീജി്തിനെ കസ്റ്റഡിയിൽ വെച്ച് ക്രൂരമായി മർദ്ദിക്കുമ്പോഴുണ്ടായിരുന്ന നാല് പേരെയാണ് പ്രതി പട്ടികൾ ചേർത്തിരിക്കുന്നത്. അന്യായമായി തടങ്കലില്‍ വച്ചതിനും, സ്റ്റേഷനില്‍ മര്‍ദിച്ചത് മറച്ച് വച്ചതിനുമാണ് ഇവർക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. എഎസ്‌ഐമാരായ ജയനന്ദന്‍, സന്തോഷ് ബേബി, സിപിഒമാരായ സുനില്‍കുമാര്‍, ശ്രീരാജ് എന്നിവരെയാണ് പ്രതി പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം മുൻ ആലുവ റൂറൽ എസ്പി യെ നാല് മണിക്കൂർ ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ നാല് പോലീസുകാരെ പ്രതിപട്ടികയിൽ ചേർത്തിരിക്കുന്നത്.
എസ്പിക്കെതിരെ പോലീസുകാർ തന്നെ മൊഴി നൽകിയ സാഹചര്യത്തിലായിരുന്നു ചോദിയം ചെയ്തത്. എസ്പി കസ്റ്റഡി മരണം മറയ്ക്കാൻ ശ്രമിച്ചെന്ന മൂന്ന് മൊഴികളായിരുന്നു നിർണ്ണായകമായി തീർന്നിരുന്നത്. എസ്പി എവി ജോർജും പ്രതിപട്ടികയിൽ ഇടെ പിടിക്കുമെന്ന അഭ്യൂഹങ്ങൾ കഴിഞ്ഞ ദിനസം തന്നെ പുറത്തു വന്നിരുന്നു. എന്നാൽ ചോദ്യം ചെയ്യലിനു പിന്നാലെ നാല് പോലീസ് ഉദ്യോഗസ്ഥരെയാണ് പ്രതി പട്ടികയിൽ ചേർത്തിരിക്കുന്നത്. ശ്രീജിത്തിനെ പിടികൂടിയ ആര്‍ടിഎഫ് സ്‌ക്വാഡിലെ പോലീസുകാരെ എസ്പി വഴിവിട്ട് പ്രോത്സാഹിപ്പിച്ചതിന് കൂടുതല്‍ തെളിവുകളും പ്രത്യേക അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു.

ഭീകരതയ്ക്ക് പിന്നിൽ റൂറൽ എസ്പി
ശ്രീജിത്ത് പ്രതിയെന്ന് സ്ഥാപിച്ചെടുക്കാന്‍ പരാതിക്കാരന്റെ രണ്ടാംമൊഴിയെന്ന മട്ടില്‍ പോലീസ് തയ്യാറാക്കിയ വ്യാജരേഖ സ്റ്റേഷന്‍ ഫയലില്‍ നിന്ന് പിന്നീട് അപ്രത്യക്ഷമായി. എവി ജോര്‍ജ് ആണ് കഴിഞ്ഞയാഴ്ച ഇത് പ്രത്യേക അന്വേഷണ സംഘത്തിന് മുന്നില്‍ ഇത് ഹാജരാക്കിയത്. വാരാപ്പുഴയിലെ പോലീസ് ഭീകരതയ്ക്ക് കാരണക്കാരൻ ആലുവ മുൻ റൂറൽ എസ്പിയാണെന്ന് ജില്ലാ പോലീസ് അസോസിയേഷന്റെ ഭാഗത്തു നിന്നും രൂക്ഷ വിമർശനവും ഉയർന്നിരുന്നു. യോഗത്തിൽ ഇടത് വലത് ഭേദ്യമന്യേ മുൻ എസ്പിയുടെ വീഴ്ചകൾ അക്കമിട്ടു നിരത്തുകയായിരുന്നു.

ഗൃഹനാഥനെ വീട്ടിൽ കയറി ഭീഷണിപ്പെടുത്തി
വരാപ്പുഴയിലെ ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തില്‍ പോലീസെടുത്ത വിനീഷിന്റെ മൊഴിയില്‍ കൃത്രിമം നടന്നിരുന്നെന്നും അതിന് കൂട്ടുനിന്നത് എസ്പിയാണെന്നും നേരത്തെ ആരോപണങ്ങൾ ഉണ്ടായിരുന്നു. വാസുദേവന്‍ എന്നയാളുടെ വീട്ടില്‍ കയറി ഗൃഹനാഥനെ വെട്ടിപ്പരിക്കേല്‍പ്പിച്ചു എന്ന പരാതിയിലാണ് ശ്രീജിത്തിനെയും മറ്റു 10 പേരെയും അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയപ്പോള്‍ ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെടുന്നെന്ന് മജിസ്ട്രേറ്റിനെ നേരിട്ട് ബോധ്യപ്പെടുത്തിയതിനെ തുടര്‍ന്ന് ശ്രീജിത്തിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും തുടര്‍ന്ന് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.

രാഷ്ട്രീയ അതിപ്രസരം
അതേസമയം പോലീസ് സേനയിൽ രാഷ്ട്രീയ ഉണ്ടെന്ന് ഇന്റലിജൻസ് റിപ്പോർട്ടും പുറത്തു വന്നിട്ടുണ്ട്. അസോസിയേഷന്‍ സമ്മേളനത്തില്‍ രക്തസാക്ഷി മുദ്രപാവാക്യം മുഴക്കിയതുള്‍പ്പെടെ ചൂണ്ടിക്കാട്ടിയാണ് വിജിലൻസിന്റെ റിപ്പോർട്ട്. ഇത് പോലീസ് സേനയുടെ വിശ്വാസ്യതയെ തകർക്കുമെന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നതെന്ന് മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു. പോലീസിലെ രാഷ്ട്രീയ അതിപ്രസരത്തിനെതിരെ കര്‍ശന നടപടിയുണ്ടാകണം. രക്തസാക്ഷി അനുസ്മരണങ്ങള്‍ ഉള്‍പ്പെടെയുള്ളവ പോലീസ് അസോസിയേഷന്‍ ചടങ്ങുകളില്‍ നിന്ന് ഒഴിവാക്കണമെന്നാണ് റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്നത്.

നിർദേശങ്ങളില്ല
ഇപ്പോഴുണ്ടായിരിക്കുന്ന വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് വിശദമായ റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. അതേസമയം രാഷ്ട്രീയ അതിപ്രസരം ഒഴിവാക്കാനുള്ള നിര്‍ദ്ദേശം ഇന്റലിജന്‍സ് നല്‍കിയതായി വിവരങ്ങളിലില്ല എന്നാണ് റിപ്പോർട്ട്. ഇന്റലിജന്‍സ് എ.ഡി.ജി.പി.യായ ടി.കെ വിനോദ് കുമാറാണ് ഗൗരവമേറിയ റിപ്പോര്‍ട്ട് പോലീസ് മേധാവിക്ക് കൈമാറിയിരിക്കുന്നത്. ശ്രീജിത്തിൻഖറെ കസ്റ്റഡി മരണം വിവാദമായ സാഹചര്യത്തിൽ ഇൻറലിജൻസിന്റെ റിപ്പോർട്ടിന് വലിയ പ്രാധാന്യമുണ്ട്.

സിപിഎമ്മിനെതിരെ ആരോപണം
കസ്റ്റഡിയിൽ കൊല്ലപ്പെട്ട ശ്രീജിത്തിനെ അറസ്റ്റ് ചെയ്യാൻ നിർദേശം നൽകിയത് സിപിഎം നേതാക്കളാണെന്ന ആരോപണം ഉണ്ടായിരുന്നു. പോലീസ് അസോസിയേഷനിലെ പല കാര്യങ്ങളും ചട്ടവിരുദ്ധമായി നടക്കുന്നുവെന്നതും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ഇതാദ്യമായാണ് അസോസിയേഷന്‍ സമ്മേളനങ്ങളുമായി ബന്ധപ്പെട്ട് ഇന്റലിജന്‍സ് ഡിജിപിക്ക് റിപ്പോര്‍ട്ട് നല്‍കുന്നത്. ഇത് പരിശോധിക്കുമെന്നാണ് ഡിജിപി പ്രതികരിച്ചത്. ഇത്തരം സംഭവങ്ങളില്‍ ആദ്യമേതന്നെ നടപടിയെടുത്താല്‍ മാത്രമെ പ്രശ്‌നങ്ങള്‍ ഉണ്ടാകാതിരിക്കൂവെന്ന മുന്നറിയിപ്പ് റിപ്പോര്‍ട്ടിലുണ്ട്.












Click it and Unblock the Notifications