ശ്രീജിത്തിന്റെ കൊലപാതകം; വാസുദേവന്റെ മരണത്തിന് പിന്നിൽ ഒന്നര വർഷത്തെ കുടിപ്പക, തുടക്കം കല്ല്യാണ വീട്

 • Written By: Desk
Subscribe to Oneindia Malayalam
cmsvideo
  വാസുദേവന്റെ മരണത്തിൽ പിന്നിൽ ഒന്നര വർഷത്തെ വൈരാഗ്യം | Oneindia Malayalam

  വാരാപ്പുഴ: വരാപ്പുഴയില്‍ കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്ത് പോലീസിന്‍റെ കസ്റ്റഡി മരണങ്ങളുടെ ലിസ്റ്റിലെ അവസാനത്തെ ആളാകാന്‍ ഇടയില്ല. ഇപ്പോൾ കേരളത്തിലെ കസ്റ്റഡി മരണങ്ങളിൽ ഏറ്റവും അവസാനനത്തേതാണ് ശ്രീജിത്തിന്റെ മരണം. പിണറായി പോലീസിന് വീണ്ടും ഏറെ പഴികേക്കേണ്ടി വന്നിരിക്കുകയാണ് ശ്രീജിത്തിന്റെ മരണത്തോടെ. വാസുദേവൻ ആത്മഹത്യചെയ്തതോടെയാണ് ശ്രീജിത്തിനെ പോലീസ് അറസ്റ്റ് ചെയ്തത്. എന്നാൽ ശ്രീജിത്തിനെ ആളുമാറി കസ്റ്റഡിയിലെടുത്തതാണെന്നും ആരോപണങ്ങൾ ഉയരുന്നുണ്ട്.

  വാസുദേവന്റെ മരണത്തിന് പിന്നിൽ കല്ല്യാണ വീട്ടിൽ വെച്ചുണ്ടായ തർക്കവും അടിപിടുമാണെന്ന് മകൻ വിജീഷ് പറയുന്നു. വാസുദേവന്റെ മൂത്തമകന്‍ വിനീഷും വീടാക്രമിക്കാനെത്തിയ സംഘവും തമ്മിലാണ് സമീപത്തുള്ള കല്യാണവീട്ടില്‍വെച്ച് കല്യാണത്തലേന്ന് തര്‍ക്കം നടന്നത്. കല്യാണത്തിന്റെയന്ന് കല്യാണവീട്ടിലേക്ക് പോകുന്ന വഴി എതിരാളികള്‍ വിനീഷിനെ മര്‍ദിച്ചു. വിനീഷ് വീട്ടിലേക്ക് തിരിച്ചുപോയി. തുടർന്ന് എറണാകുളം ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയെങ്കിലും അഡ്മിറ്റ് ചെയ്യമെങ്കിൽ കേസാക്കണമെന്ന ആശുപത്രി അധികൃതർ പറഞ്ഞതിനാൽ തിരിച്ചു പോകുകയായിരുനെന്ന് വാസുദേവന്റെ മകൻ വിജീഷ് പറയുന്നു.

  തുടക്കം ഇങ്ങനെ...

  തുടക്കം ഇങ്ങനെ...

  ഈ സംഭവവുമായി ബന്ധപ്പെട്ട് വിനീഷും എതിരാളികളും തമ്മിൽ പലവട്ടം വാക്ക് തർക്കവും കയ്യാങ്കളിയും ഉണ്ടായിരുന്നു. വീട് ആക്രമിച്ച സംഘത്തിന്റെ ഭീഷണി ഉള്ളതിനാൽ വിനീഷ് പുറത്തിറങ്ങുന്നത് വല്ലപ്പോഴുമായിരുന്നെന്നും സഹോദരൻ വിജീഷ് പറയുന്നു. പുറത്തിറങ്ങുകയാണെങ്കിൽ തന്നെ സഹോദരങ്ങളും ഒപ്പമുണ്ടാകും. തൊട്ടടുത്ത ക്ഷേത്രത്തിലെ ഉത്സവ രാത്രിയിൽ ബൈക്കിലെത്തിയ എതിരാളികൾ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതോടെയാണ് സംഭവം രൂക്ഷമായത്. തുടര്‍ന്നാണ് വാസുദേവന്റ സഹോദരന്‍ ദിവാകരനും വിനീഷിന്റെ എതിരാളി സംഘത്തില്‍ ഉള്‍പ്പെട്ട സുമേഷും തമ്മില്‍ തര്‍ക്കവും ചെറിയതോതില്‍ അടിപിടിയും ഉണ്ടായത്. ദിവാകരന്റെ തോളത്തിട്ടിരുന്ന തോര്‍ത്ത് വലിച്ചുമാറ്റുകയും ഇത് ചോദ്യംചെയ്ത ദിവാകരനെ കൈയേറ്റംചെയ്യാന്‍ ശ്രമിക്കുകയും ചെയ്തു.

  ശ്രീജിത്ത് കേസിലെ പ്രതി തന്നെ

  ശ്രീജിത്ത് കേസിലെ പ്രതി തന്നെ

  ഈ സംഭവത്തിന് ശേഷമാണ് വാസുദേവന്റെ നേതൃത്വത്തിൽ സുമേഷിന്റെ വീട്ടിലെത്തി ചോദ്യം ചെയ്തത്. തുടർന്ന് സുമേഷിന്റെ നേതൃത്വത്തിലുള്ള സംഘം വാസുദേവന്റെ വീടാക്രമിച്ചതും അവസാനം ആത്മഹത്യയിലേക്ക് കാര്യങ്ങൾ എത്തിയതെന്നും വാസുദേവന്റെ മകൻ വിജീഷ് പറയുന്നു. അച്ഛന്റെ മരണത്തിൽ നിന്ന് മുക്തി നേടാൻ ഇതുവരെ കഴിഞ്ഞിട്ടില്ലെന്നും അതുകൊണ്ട് തന്നെ അച്ഛന്റെ പേര് പുതിയ വിവാദങ്ങളിലേക്ക് വഴിച്ചിഴക്കരുതെന്നും വിജീഷ് പറയുന്നു. വാസുദേവന്റെ മരണവുമായി ബന്ധപ്പെട്ടാണ് ശ്രീജിത്തിനെ പോലീസ് അറസ്റ്റ് ചെയ്യുന്നത്. എന്നാൽ ശ്രീജിത്ത് നിരപരാധിയാണെന്നാണ് വാസുദേവന്റെ മകൻ പറയുന്നത്. എന്നാൽ ശ്രീജിത്ത് കേസിലെ പ്രതി തന്നെയാണെന്ന വാദത്തിൽ ഉറച്ചു നിൽക്കുകയാണ് പോലീസ്.

  ഐജി എസ് ശ്രീജിത്തിന്റെ നേതൃത്വത്തിൽ അന്വേഷണം

  ഐജി എസ് ശ്രീജിത്തിന്റെ നേതൃത്വത്തിൽ അന്വേഷണം

  വാരാപ്പുഴയിലെ ശ്രീജിത്തിന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണ സംഘത്തെ ഐജി എസ് ശ്രീജിത്താണ് നേതൃത്വം നൽകുന്നത്. പോലീസിനെതിരെ അതിരൂക്ഷമായ വിമർശനവുമായി മനുഷ്യാവകാശ കമ്മീഷൻ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. പോലീസിന്റേത് ഗുരുതര വീഴ്ചയാണ്. ശ്രീജിത്തിന് മെഡിക്കൽ പരിശോധന നടത്തിയിരുന്നില്ല. തുടർച്ചയായി തെറ്റ് ചെയ്യുന്ന പോലീസുകാരെ സർവ്വീസിൽ നിന്ന് മാറ്റണം. ഇതിനായി സർവ്വീസ് ചട്ടങ്ങലിൽ മാറ്റം വരുത്തണമെന്നും മനുഷ്യാവകാശ കമ്മീഷൻ ആക്ടിങ് ചെയർമാൻ പി മോഹനദാസ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ശ്രീജിത്തിനെ പോലീസ് ക്രൂരമായി മർദ്ദിച്ചതായാണ് പരാതി ഉയർന്നത്. ശ്രീജിത്തിനെ വീട്ടില്‍ നിന്ന് പോലീസ് കൊണ്ടുപോയപ്പോള്‍ തന്നെ ക്രൂരമായി മര്‍ദിച്ചുവെന്നാണ് ബന്ധുക്കളുടെ പരാതി.

  പോലീസിന് ആളുമാറിയെന്ന് വിനീഷ് തന്നെ പറയുന്നു

  പോലീസിന് ആളുമാറിയെന്ന് വിനീഷ് തന്നെ പറയുന്നു

  വരാപ്പുഴയില്‍ വീട് ആക്രമിച്ചതിനെ തുടര്‍ന്ന് ഗൃഹനാഥന്‍ തൂങ്ങിമരിച്ച സംഭവത്തില്‍ പൊലീസ് ശ്രീജിത്തടക്കം പത്ത് പേരെയായിരുന്നു പോലീസ് കസ്റ്റഡിയിലെടുത്തിരുന്നത്. അടിവയറ്റില്‍ വേദന അനുഭവപ്പെട്ട ശ്രീജിത്തിനെ ഞായറാഴ്ച പുലര്‍ച്ചെയാണ് പൊലീസ് ആശുപത്രിയിലെത്തിക്കുന്നത്. തുടർന്ന് അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയ ശ്രീജിത്ത് മരണമടയുകയായിരുന്നു. പൊലീസ് കസ്റ്റഡിയിലിരിക്കെ മരണപ്പെട്ട ശ്രീജിത്ത് വീടാക്രമിച്ച സംഭവത്തില്‍ ഉള്‍പ്പെട്ടിരുന്നില്ലെന്ന് മരിച്ച വാസുദേവന്റെ മകൻ വിനീഷ് തന്നെ പറയുന്നു. ആളുമാറിയാണ് ശ്രീജിത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തതെന്ന് വിനീഷ് പറയുന്നു.‘അക്രമത്തില്‍ ഉണ്ടായിരുന്നത് മറ്റൊരു ശ്രീജിത്തായിരുന്നു. മരിച്ച ശ്രീജിത്ത് വീട് ആക്രമിച്ച സംഭവത്തില്‍ ഉള്‍പ്പെട്ട ആളല്ല', മരണപ്പെട്ട ശ്രീജിത്ത് തന്റെ സുഹൃത്തായിരുന്നെന്നും അയാളുമായി ഒരുവിധ പ്രശ്നവും ഉണ്ടായിരുന്നില്ലെന്നും വിനീഷ് കൂട്ടിച്ചേര്‍ത്തു. വീടാക്രമിച്ച സംഭവത്തില്‍ ശ്രീജിത്തിന്റെ പേര് പൊലീസിനോട് പറഞ്ഞിരുന്നില്ലെന്നും വിനീഷ് പറഞ്ഞു.

  പേര് പോലീസ് എഴുതി ചേർത്തത്

  പേര് പോലീസ് എഴുതി ചേർത്തത്

  കണ്ടാലറിയാവുന്നവരുടെ പേരുകളും വിവരങ്ങളും ഉൾപ്പെടുന്ന ആദ്യ മൊഴിയിൽ ശ്രീജിത്തിന്റെയും അനുജൻ സജിത്തിന്റെയും പേരുകൾ വിനീഷ് പറഞ്ഞിട്ടില്ല. എന്നാൽ, പൊലീസ് കഴി‍ഞ്ഞദിവസം പുറത്തുവിട്ട വിനീഷിന്റെ രണ്ടാമത്തെ മൊഴിയിലാണു ശ്രീജിത്തിന്റെയും സജിത്തിന്റെും പേരുകളുള്ളത്. ശ്രീജിത്തിനെയും സജിത്തിനെയും അറസ്റ്റ് ചെയ്തതിനു പിറ്റേന്നാണു രണ്ടാമത്തെ മൊഴി രേഖപ്പെടുത്തിയത്. എന്നാൽ രണ്ടാമത്തെ മൊഴിയിൽ ഇരുവരുടെയും പേരുകൾ വിനീഷ് പറഞ്ഞിരുന്നുവെന്നു തെളിയിക്കുന്ന രേഖയുടെ പകർപ്പാണു പൊലീസ് കഴിഞ്ഞ ദിവസം പുറത്തുവിട്ടത്. എന്നാൽ, കസ്റ്റഡിൽ മർദനമേറ്റു ശ്രീജിത്തിന്റെ അവസ്ഥ ഗുരുതരമായപ്പോൾ പേരുകൾ എഴുതിച്ചേർത്തു രണ്ടാമത്തെ മൊഴിപ്പകർപ്പു തയ്യാറാക്കിയെന്നാണ് ആക്ഷേപം. ടൈൽ പണിക്കാരായ വിനീഷും കസ്റ്റഡിയിൽ മർദനമേറ്റു മരിച്ച ശ്രീജിത്തും ഒരുമിച്ചാണു ജോലിചെയ്തിരുന്നത്. അടുത്തുപരിചയമുള്ള ശ്രീജിത്ത് വീട് ആക്രമണത്തിൽ പങ്കെടുത്തിരുന്നെങ്കിൽ ആദ്യമൊഴിയിൽത്തന്നെ പേരു നൽകുമായിരുന്നുവെന്നും രണ്ടാമത്തെ മൊഴിയിൽ പേരെഴുതി ചേർത്തത് പോലീസിന്റെ തന്ത്രമായിരുന്നുവെന്നും ബന്ധുക്കൾ ആരോപിക്കുന്നു.

  മെഡിക്കൽ റിപ്പോർട്ടിൽ പരിക്കുകളില്ല

  മെഡിക്കൽ റിപ്പോർട്ടിൽ പരിക്കുകളില്ല

  വരാപ്പുഴയിൽ പോലീസ് കസ്റ്റഡിയിൽ മരിച്ച ശ്രീജിത്തിന്റെ പരിക്കുകൾ രേഖപ്പെടുത്താതെ മെഡിക്കൽ റിപ്പപോർട്ട്. കോടതിയിൽ ഹാജരാക്കുന്നതിന് മുമ്പാണ് ശ്രീജിത്തിനെ മെഡിക്കൽ പരിശോധന നടത്തിയത്. എന്നാൽ ഈ റിപപോർട്ടിൽ ശ്രീജിത്തിന് മർദനമേറ്റതായില്ല. ശ്രീജിത്തിന് പരിക്കുകൾ ഉള്ളതായും രേഖപ്പെടുത്തിയിട്ടില്ല. പറവൂർ താലൂക്ക് ആശുപത്രിയിലാണ് പരിശോധന നടത്തിയത്. അതേസമയം കസ്റ്റഡിയിൽ മർദനമേറ്റെന്ന ശ്രീജിത്തിന്റെ മൊഴിയും റിപ്പോർട്ടിലില്ലെന്നാണ് വിവരം.

  ഹാരിസൺ കേസിൽ സർക്കാർ ഒത്തുകളി; സുശീല ഭട്ടിനെ മാറ്റിയതെന്തിന്? ആരോപണങ്ങളുമായി ആം ആദ്മി!

  തിരിച്ച് വരേണ്ടത് ഇങ്ങോട്ട് തന്നെയാണെന്ന് ഓര്‍ക്കണം.. സജിത്തിന് പോലീസിന്‍റെ ഭീഷണി!

  ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

  English summary
  Vasudevan's son Vijeesh's coment about Sreejith murder case

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്