• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'പക്ഷേ പ്രശ്‌നമതല്ല വാര്യരേ...' സന്ദീപ് വാര്യരുടെ ചോദ്യത്തിന് ചുട്ട മറുപടിയുമായി സിപിഎം നേതാവ്

പാലക്കാട്: ക്ഷേത്ര പരിസരത്തെ സിനിമ ചിത്രീകരണം ആര്‍എസ്എസ് പ്രവര്‍ത്തകര്‍ തടഞ്ഞത് വലിയ വിവാദമായിരുന്നു. എന്നാല്‍ ഇതിനെ ന്യായീകരിച്ചുകൊണ്ടാണ് ബിജെപി നേതാവ് സന്ദീപ് വാര്യര്‍ രംഗത്ത് വന്നത്. സിപിഎം ഓഫീസില്‍ കാവിക്കൊടി പിടിച്ച് ഷൂട്ടിങ് നടത്തിയാല്‍ സഖാക്കള്‍ വകവച്ചുതരുമോ എന്നായിരുന്നു സന്ദീപ് വാര്യരുടെ ചോദ്യം.

'സിപിഎം ഓഫീസീൽ കാവിക്കൊടി പിടിച്ച് ഷൂട്ടിംഗ് നടത്തിയാൽ സഖാക്കൾ വകവച്ചു തരുമോ ?';സന്ദീപ് വാര്യർ

പുതുപ്പള്ളിയില്‍ ഉമ്മന്‍ ചാണ്ടിയെ ജെയ്ക്ക് അട്ടിമറിക്കും? ജെയ്ക്കിനെതിരെ പരാതിക്ക് പിറകെ ചര്‍ച്ചകള്‍

സന്ദീപ് വാര്യര്‍ക്ക് ചുട്ട മറുപടിയുമായി എത്തിയിരിക്കുകയാണ് മുന്‍ എസ്എഫ്‌ഐ നേതാവും സിപിഎം ശ്രീകൃഷ്ണപുരം ഏരിയ കമ്മിറ്റി അംഗവും ആയ എ ജയകുമാര്‍. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം....

കര്‍ഷക നിയമങ്ങള്‍ക്കെതിരായ പ്രതിഷേധം, വെസ്റ്റേണ് പെരിഫറല്‍ എക്‌സ്പ്രസ് വേ തടഞ്ഞ് കര്‍ഷകര്‍

അത് സാധ്യമാണ്

അത് സാധ്യമാണ്

കാവിക്കൊടികൾ വെച്ച് സിപിഎം ഓഫീസിൽ ഒരു സിനിമാ ഷൂട്ടിങ്ങ് സാദ്ധ്യമാണോ എന്ന്, ടിവി ചാനലുകളിൽ വന്നിരുന്ന് വർഗീയത മാത്രം വിളമ്പി ആളായി മാറിയ ഒരു വിദ്വാൻ ചോദിച്ചതായി മാധ്യമങ്ങളിൽ കണ്ടു. ഒരു ചോദ്യത്തിന് ഒരു ഉത്തരം വേണമല്ലോ. മാനവികതയും, മതേതരത്വവും ചിത്രീകരിക്കുകയാണെങ്കിൽ, വെറുപ്പിന് പകരം സ്നേഹത്തിൻ്റെ ആശയമാണ് സിനിമ പങ്കുവെക്കുന്നതെങ്കിൽ അത് സാദ്ധ്യമാണ് എന്നാണ് എന്റെ ഉത്തരം. എകെജി സെന്റർ മുതൽ, കേരളത്തിലെ ഏത് പാർട്ടി ഓഫീസും നിങ്ങൾക്ക് ഷൂട്ടിങ്ങിനായി ലഭ്യമാകും.

പ്രശ്നം അതല്ല വാര്യരേ

പ്രശ്നം അതല്ല വാര്യരേ

പക്ഷേ, പ്രശ്നമതല്ല വാര്യരേ.. താങ്കളുടെ ചോദ്യം തന്നെ കേരളം അംഗീകരിക്കില്ലസിപിഎമ്മിന്റെ അവകാശം പോലെ, ക്ഷേത്ര പരിസരത്ത് ഷൂട്ടിങ്ങ് അനുവദിക്കാനോ അനുവദിക്കാതിരിക്കുവാനോ ഉള്ള അവകാശം സംഘപരിവാറിനാണ് എന്ന മട്ടിലുള്ള ആ ആക്രോശം അങ്ങ് വാര്യേത്ത് കൊണ്ട് വെച്ചാൽ മതി. അതൊന്നും തീരുമാനിക്കുന്നത് നിങ്ങളല്ല കോയ. പാർട്ടി ഓഫീസുകൾ സിപിഎമ്മിന്റെ സ്വത്താണ്. അമ്പലങ്ങളാകട്ടെ, ഹിന്ദുക്കളുടേതാണ് എന്ന് വാദിച്ചാൽ തന്നെയും അത് സംഘപരിവാറിന്റേത് ഒട്ടും തന്നെയല്ല.

കൂടുതൽ ഡെക്കറേഷനൊന്നും വേണ്ട

കൂടുതൽ ഡെക്കറേഷനൊന്നും വേണ്ട

അന്തിനേരങ്ങളിൽ, അമ്പലമുറ്റത്ത് ആറടി നീളത്തിലുള്ള മുളവടി വീശി, ചെറുപ്പക്കാരെ പരിശീലിപ്പിച്ച്, അവരിൽ അപര വിദ്വേഷവും വെറുപ്പും സമാസമം നിറച്ച് ആ പാവങ്ങളെ കോഞ്ഞാട്ടയാക്കി വിടുന്നതാണ് അമ്പലങ്ങളുമായുള്ള ആർഎസ്‌എസിൻ്റെ ഏകബന്ധം.ക്ഷേത്രപരിസരത്തെങ്ങാനും എത്തിപ്പെടുന്ന അവർണ്ണരെ തല്ലിയോടിക്കാൻ വേണ്ടി മാത്രം ട്രൗസറും ബനിയനും മുളവടിയും ഡ്രസ് കോഡായി സ്വീകരിച്ച പഴയ കാലത്തിൻ്റെ തുടർച്ച അവിടം കൊണ്ട് തീരും. കൂടുതൽ ഡെക്കറേഷനൊന്നും വേണ്ട.

പച്ച കണ്ട സംഘിയെ പോലെ

പച്ച കണ്ട സംഘിയെ പോലെ

ഇനി വായില്ലാംകുന്നിലെ കാര്യം പറയാം. അമ്പല കമ്മിറ്റിക്കാരോട് അനുവാദം വാങ്ങിയാണത്രെ ഷൂട്ടിങ്ങ് തുടങ്ങിയത്. അതൊരു ചെറിയ സംരംഭമാണെന്നാണ് അറിവ്. കഥയിൽ ഹിന്ദു - മുസ്ലീം പ്രണയമുണ്ട് പോലും. മറ്റൊരു ലൊക്കേഷനിൽ ഉപയോഗിക്കേണ്ട പച്ച നിറത്തിലുള്ള കൊടികളും അവരുടെ കയ്യിൽ ഉണ്ടായിരുന്നത്രെ.

പച്ച നിറത്തിലുള്ള കൊടികൾ കണ്ടപ്പോൾ സംഘികൾക്ക് ഹാലിളകി. അത് ഇവിടേക്കുള്ളതല്ലെന്നും, ഷൂട്ടിങ്ങ് യൂണിറ്റ് കൈയ്യിൽ വെച്ചതാണെന്നും വിശദീകരിച്ചെങ്കിലും അവർ വിട്ടില്ല. ചുകപ്പ് കണ്ട കാളയെപ്പോലെ എന്ന പ്രയോഗം , ഇനി മുതൽ, പച്ച കണ്ട സംഘിയെപ്പോലെ എന്ന് തിരുത്താമെന്നാണ് തോന്നുന്നത്. രാഹുൽ ഗാന്ധിയുടെ വയനാട് സ്ഥാനാർത്ഥിത്വമറിഞ്ഞപ്പോൾ, യുഡിഎഫ് പ്രവർത്തകർ ലീഗ് പതാക വീശുന്ന വീഡിയോ ,പാക്കിസ്ഥാനിലെ തീവ്രവാദികൾ രാഹുലിന് ജയ് വിളിക്കുന്നതാണ് എന്നും പറഞ്ഞ് ലോകം മുഴുവൻ പ്രചരിപ്പിച്ചവരാണ് ഇന്ത്യയിലെ സംഘപരിവാരം. അവരെന്തും പറയും; ചെയ്യും.ഹിന്ദു - മുസ്ലീം പ്രണയം ഉണ്ട് എന്ന് കൂടി കേട്ടപ്പോൾ അവർ ശരിക്കും പച്ച കണ്ട സംഘിയായി( ചുകപ്പ് കണ്ട കാള എന്നത് പഴയ പ്രയോഗം).

വായില്ലാംകുന്നിലപ്പൻ

വായില്ലാംകുന്നിലപ്പൻ

കേരളത്തിൽ പ്രചുരപ്രചാരം നേടിയ വലിയൊരു മിത്തിന്റെ ഭാഗമാണ് വായില്ലാംകുന്ന്. നമ്പൂതിരിയായ വരരുചിക്ക്, പറയ സ്ത്രീയിൽ ജനിച്ച പന്ത്രണ്ട് മക്കളിൽ ഇളയവന്റെ സ്ഥലം. മൂത്തയാൾ അഗ്നിഹോത്രി, ഇന്ദ്രപദം നേടാനായി 100 യാഗങ്ങൾക്ക് പരിശ്രമിച്ച മഹാപണ്ഡിതനായിരുന്നു. പിന്നെ, പാക്കനാർ, നാറാണത്ത് ഭ്രാന്തൻ, പാണനാർ, പെരുന്തച്ചൻ തുടങ്ങി മാനവികതയുടേയും, പ്രതിഭാ വിലാസത്തിൻ്റേയും ആൾരൂപങ്ങളായ 10 പേർ വേറെ. ഒരേ വേരിൽ നിന്ന് പൊട്ടിയ വെവ്വേറെ ജാതികൾ ! ഒടുവിലെ സന്താനമായി വായില്ലാക്കുന്നിലപ്പനും...

പണ്ട്, മുപ്പത് വർഷം മുൻപ്, 1991 ൽ പറയിപെറ്റ പന്തിരുകുലത്തിലൂടെ ഞങ്ങളൊരു യാത്ര നടത്തിയിരുന്നു. ഒറ്റപ്പാലം എൻഎസ്എസ് കോളേജ് യൂണിയന്റെ നേതൃത്വത്തിൽ ഒരു സാംസ്കാരിക യാത്ര. നാല് ദിവസം നീണ്ടു നിന്ന അത് തുടങ്ങിയത് വായില്ലാം കുന്നിൽ നിന്നാണ്. കാൽനടയായി അവസാനിച്ചത് ഉപ്പുകുറ്റന്റെ പൊന്നാനിയിലും.

 ഇത്രയും പരുക്കേൽക്കാത്ത കേരളം

ഇത്രയും പരുക്കേൽക്കാത്ത കേരളം

അന്നത്തെ കേരളം ജാതിവാദികളാലും, വർഗീയ വാദികളാലും ഈ വിധം പരുക്കേൽപ്പിക്കപ്പെട്ടിട്ടില്ലായിരുന്നു. എന്നിട്ടും, ഞങ്ങളുടെ ജീവകോശങ്ങളിൽ ഉറങ്ങിക്കിടന്നിരുന്ന സ്വാഭാവികമായ രാഷ്ട്രീയ ചോദന, ജാതീയതക്കും വർഗ്ഗീയതയ്ക്കുമെതിരായ ഒരു സന്ദേശ യാത്രയാക്കി അന്നതിനെ മാറ്റുകയുണ്ടായി. കവിതകൾ, തെരുവു നാടകങ്ങൾ സംഗീത ശിൽപ്പങ്ങൾ... അങ്ങിനെ പലതും. തൃശൂർ ആകാശവാണിയുടെ 'യുവവാണി' പരിപാടിയിൽ ഒരു റേഡിയോ നാടകമായും അന്ന് ഞങ്ങളത് അവതരിപ്പിച്ചു.

ദീർഘദർശിത്വമായ ആ യാത്ര

ദീർഘദർശിത്വമായ ആ യാത്ര

ഇന്ന് തിരിഞ്ഞു നോക്കുമ്പോൾ, എന്തൊരു ദീർഘദർശിത്വമായിരുന്നു ആ യാത്രയ്ക്ക്. കേരളത്തിന്റെ സഹോദര്യ മനോഭാവത്തിൽ വിഷം കലർത്തുന്ന സംഘപരിവാറിനെതിരായി ഇപ്പോൾ വേണ്ടത് നേർക്കുനേരെയുള്ള ഒരു യുദ്ധമാണ്. അണിയറയിൽ നിന്ന് അവർ അരങ്ങിലേക്കെത്തിയ സ്ഥിതിക്ക്, ജനാധിപത്യ കേരളത്തെ സംരക്ഷിക്കാൻ മറ്റൊരു വഴിയും ഞാൻ കാണുന്നില്ല. അതിൻ്റെ തുടക്കമെന്നോണം, വായില്ലാം കുന്നിൽ നിന്ന് ഒരു രണ്ടാം സാംസ്കാരിക യാത്ര തുടങ്ങാൻ മതേതര വിശ്വാസികൾക്ക് ഒരു ആലോചന ഇപ്പോൾ നടത്താവുന്നതാണ്.

യൂസഫലി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; പല കാര്യങ്ങള്‍... അതില്‍ ഒന്നെങ്കിലും പിഴച്ചിരുന്നെങ്കില്‍..

തൃത്താല പോരില്‍ ആർക്ക് ജയം? 4,000 ഭൂരിപക്ഷത്തിൽ പിടിക്കുമെന്ന് സിപിഎം, 5,000 ഭൂരിപക്ഷം ഉറപ്പെന്ന് കോൺഗ്രസ്

നാടന്‍ പെണ്‍കൊടിയായി അനന്യ നാഗല്ല: ചിത്രങ്ങള്‍

പിണറായി വിജയൻ
Know all about
പിണറായി വിജയൻ

English summary
Vayaillamkunnu temple incident: CPM leader A Jayakumar's reply to Sandeep Warrier
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X