ഇടത് സര്‍ക്കാര്‍ കാലത്ത് ബാര്‍ അറ്റാച്ച്ഡ് സ്‌കൂള്‍ വരുന്നതില്‍ അദ്ഭുതപ്പെടാനില്ല; പരിഹസിച്ച് സതീശന്‍

  • Posted By:
Subscribe to Oneindia Malayalam

കണ്ണൂര്‍: ഇടത് സര്‍ക്കാര്‍ ഭരണകാലത്ത് ബാര്‍ അറ്റാച്ച്ഡ് സ്‌കൂളുകള്‍ തുടങ്ങിയാല്‍ അദ്ഭുതപ്പെടേണ്ടതില്ലെന്ന് കെപിസിസി വൈസ് പ്രസിഡന്റ് വിഡി സതീശന്‍. ഇടത് സര്‍ക്കാരിന്റെ മദ്യ നയത്തെ പരിഹസിച്ചാണ് സതീശന്റെ പ്രതികരണം. മദ്യ നയത്തിനെതിരെ ഡിസിസി നടത്തിയ കലക്ടറേറ്റ് ധര്‍ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്‌കൂള്‍, ആരാധനാലയങ്ങള്‍ എന്നിവയില്‍ നിന്ന് ബാറുകളുടെ ദൂര പരിധി കുറച്ചതിനെതിരെയാണ് ഡിസിസിയുടെ പ്രതിഷേധം. നഗരസഭ പരിധികള്‍ക്കു പുറമെ സ്‌പെഷ്യല്‍ ഗ്രേഡ് പഞ്ചായത്തുകളുടെ പരിധിയിലും ദേശീയ പാതയും സംസ്ഥാന പാതയും ഡീനോട്ടിഫൈ ചെയ്യാന്‍ സര്‍ക്കാര്‍ നീക്കം നടത്തുന്നതായും സതീശന്‍ ആരോപിച്ചു.

vdsatheeshan

ഹിന്ദു ഐക്യവേദി നേതാവ് കെപി ശശികലയ്‌ക്കെതിരെയും സതീശന്‍ രംഗത്തെത്തി. ശശികലയുടെ ഒരു മണിക്കൂര്‍ പ്രസംഗം മുഴുവന്‍ പ്രകോപനപരമായ വാക്കുകളാണെന്ന് സതീശന്‍ പറയുന്നു. ശശികല പ്രസംഗത്തില്‍ മതേതര പ്രവര്‍ത്തകരെ വെല്ലുവിളിക്കുകയും ഭീഷണിപ്പെടുത്തുകയുമാണെന്ന് സതീശന്‍ പറയുന്നു.

ഹിന്ദു ഐക്യവേദി വെറും കടലാസ് സംഘടനയാണെന്നും സതീശന്‍. ബിജെപിക്ക് ഇക്കാര്യത്തില്‍ ഉത്തരവാദിത്വമുണ്ടെന്നും അദ്ദേഹം. കേരള ചരിത്രം കളങ്കപ്പെടുത്താനാണ് ശശികല ശ്രമിക്കുന്നതെന്നും കേരളം അതിനു പറ്റിയ മണ്ണല്ലെന്നും സതീശന്‍ പറയുന്നു.

English summary
vd satheesan against bar policy of government
Please Wait while comments are loading...