കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

77ല്‍ പിണറായി വിജയിച്ചത് ആര്‍എസ്എസ് പിന്തുണയോടെ; ഗുരുതരാരോപണവുമായി വി ഡി സതീശന്‍

Google Oneindia Malayalam News

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഗുരുതരാരോപണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ആര്‍എസ്എസ് പിന്തുണയോടുകൂടി ജയിച്ച് 1977ല്‍ നിയമസഭയില്‍ വന്നയാളാണ് പിണറായി വിജയനെന്നാണ് വിഡി സതീശന്റെ ആരോപണം.

ഏത് ചെകുത്താനുമായും കൂട്ടുകൂടി കോണ്‍ഗ്രസിനെ തോല്‍പിക്കണം എന്നു പറഞ്ഞ് ആര്‍എസ്എസ് നേതാക്കളുമായി കൂട്ടുകൂടി എംഎല്‍എയായ ആളാണ് പിണറായി. ഒരു കോണ്‍ഗ്രസുകാരനും ആര്‍എസ്എസ് വോട്ടു കിട്ടി ജയിച്ച് നിയമസഭയിലെത്തിയിട്ടില്ല എന്നും അടിയന്തരപ്രമേയ നോട്ടിസിന് സ്പീക്കര്‍ അവതരണാനുമതി നിഷേധിച്ചശേഷം നടത്തിയ പ്രസംഗത്തില്‍ വിഡി സതീശന്‍ പറഞ്ഞു.

vd

നേരത്തെ വി ഡി സതീശന്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്തെന്നാരോപിച്ചുള്ള വിവാദങ്ങള്‍ ശക്തമാകുന്നതിനിടയിലാണ് സതീശന്‍ മുഖ്യമന്തരിക്കെതിരെ ആരോപണം ഉന്നയിച്ചിരിക്കുന്നത്. ഗോള്‍വാള്‍ക്കര്‍ പരാമര്‍ശത്തില്‍ ബിജെപി നേതാക്കള്‍ സതീശനെതിരെ രംഗത്തെത്തിയതിന് പിന്നാലെയായിരുന്നു പഴയ ചിത്രങ്ങള്‍ വ്യാപകമായി പ്രചരിച്ചത്. എന്നാല്‍ 2013ല്‍ എം.പി.പരമേശ്വരന്റെ പുസ്തകം പ്രകാശനം ചെയ്യാന്‍ തന്നെ ക്ഷണിച്ചത് ആര്‍എസ്എസ് അല്ല, എം.പി.വീരേന്ദ്രകുമാറാണെന്നും വി.എസ്.അച്യുതാനന്ദനും ഇതേ പുസ്തകം പ്രകാശനം ചെയ്തിരുന്നുവെന്നും സതീശന്‍ പറഞ്ഞിരുന്നു.

വിജീഷും മാര്‍ട്ടിനും പുറത്തിറങ്ങി; എന്നെയും വിടണമെന്ന് പള്‍സര്‍ സുനി, ജാമ്യ സാധ്യത തെളിയുന്നുവിജീഷും മാര്‍ട്ടിനും പുറത്തിറങ്ങി; എന്നെയും വിടണമെന്ന് പള്‍സര്‍ സുനി, ജാമ്യ സാധ്യത തെളിയുന്നു

ആര്‍.എസ്.എസ് വേദി പങ്കിടല്‍ വിവാദത്തിന് ഒരു ഞായറാഴ്ചയുടെ ആയുസ് മാത്രമേയുള്ളു. തനിക്ക് സംഘപരിവാര്‍ ശക്തികളുടെ വോട്ട് വേണ്ട. വോട്ടുചോദിച്ച് ഒരു ആര്‍എസ്എസുകാരനെയും സമീപിച്ചിട്ടില്ല. ആര്‍എസ്എസിന് അപ്പുറമുള്ള വ്യക്തിയായാണ് പി.പരമേശ്വരനെ കേരളം കണ്ടത്. അതുകൊണ്ടാണ് അദ്ദേഹം അന്തരിച്ചപ്പോള്‍ മുഖ്യമന്ത്രി നേരിട്ടെത്തി റീത്ത് സമര്‍പ്പിച്ചത് എന്നുമാണ് വിഡി സതീശന്‍ പറഞ്ഞത്.

അതേസമയം. മട്ടന്നൂര്‍ ചാവശേരി കാശിമുക്കിനു സമീപം പാഴ്വസ്തുക്കള്‍ ശേഖരിക്കുന്നതിനിടെ ലഭിച്ച സ്റ്റീല്‍ പാത്രം തുറക്കാന്‍ ശ്രമിക്കുന്നതിനിടെ രണ്ട് അസം സ്വദേശികള്‍ സ്‌ഫോടനത്തില്‍ മരിച്ച വിഷയം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് സണ്ണി ജോസഫാണ് അടിയന്തര പ്രമേയത്തിനു നോട്ടിസ് നല്‍കിയത്. അടിയന്തരപ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍നിന്ന് ഇറങ്ങിപ്പോവുകയും ചെയ്തു.

കണ്ണൂരിലെ ബോംബ് സ്ഫോടനം ദൗർഭാഗ്യകരം;സമാധാനം തകർക്കുന്നത് ആർഎസ്എസും എസ്ഡിപിഐയുമെന്ന് മുഖ്യമന്ത്രികണ്ണൂരിലെ ബോംബ് സ്ഫോടനം ദൗർഭാഗ്യകരം;സമാധാനം തകർക്കുന്നത് ആർഎസ്എസും എസ്ഡിപിഐയുമെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്തെ 80% സ്‌ഫോടനക്കേസും ഒരു തുമ്പുമില്ലാതെ അവസാനിക്കുകയാണെന്നു വി.ഡി.സതീശന്‍ പറഞ്ഞു. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രസംഗിച്ചതിനടുത്ത് ബോംബ് പൊട്ടിയ സംഭവത്തില്‍ ആരെയും അറസ്റ്റു ചെയ്തിട്ടില്ല. ആര്‍എസ്എസുകാര്‍ ഭീഷണിപ്പെടുത്തിയതിനാലാണ് അറസ്റ്റുണ്ടാകാത്തത്. മഹാരാജാസ് കോളജിലെ വിദ്യാര്‍ഥിയായിരുന്ന അഭിമന്യു കൊല്ലപ്പെട്ട കേസിലെ പ്രതി കോവിഡ് വന്നപ്പോള്‍ പുറത്തിറങ്ങിയപ്പോഴാണ് പൊലീസ് അറസ്റ്റു ചെയ്തത് വിഡി സതീശന്‍ പറഞ്ഞു.

Recommended Video

cmsvideo
ബി ജെ പിയെ എതിര്‍ക്കാന്‍ ശ്രമിച്ചാല്‍ അവര്‍ക്ക് ഇ ഡിയെ നേരിടേണ്ടി വരും |*Kerala

English summary
vd satheesan alleged that pinarayi vijayan won the election of 1977 by the support of rss
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X