Get Updates
Get notified of breaking news, exclusive insights, and must-see stories!

കോവിഡ് വ്യാപനത്തിന്റെ കുറ്റക്കാർ സർക്കാരല്ല, ദുരഭിമാനം വെടിയണം: വി.ഡി സതീശൻ

കേരളത്തിൽ കോവിഡ് മൂലമുള്ള നിരവധി മരണങ്ങൾ സർക്കാരിന്റെ പട്ടികയിൽ നിന്ന് ഒഴിവാക്കിപ്പെട്ടതായി പ്രതിപക്ഷ നേതാവ് ആരോപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് മരണങ്ങൾ കുറച്ച് കാണിക്കാൻ സർക്കാർ ബോധപൂർവ്വം ശ്രമം നടത്തുന്നുവെന്ന ആരോപണവുമായി വീണ്ടും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. കോവിഡ് മരണങ്ങൾ കേരളത്തിൽ കുറവാണെന്ന് വരുത്തി തീർത്ത് ക്രെഡിറ്റ് എടുക്കുന്ന പരിപാടി സർക്കാർ അവസാനിപ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സർക്കാരല്ല കോവിഡ് വ്യാപനത്തിന് കാരണക്കാരെന്നും ഇക്കാര്യത്തിൽ ദുരഭിമാനം മാറ്റിവെച്ച് യഥാർത്ഥ മരണസംഖ്യ പുറത്തുവിടണമെന്നും അദ്ദേഹം സർക്കാരിനോട് ആവശ്യപ്പെട്ടു.

covid 19

കേരളത്തിൽ കോവിഡ് മൂലമുള്ള നിരവധി മരണങ്ങൾ സർക്കാരിന്റെ പട്ടികയിൽ നിന്ന് ഒഴിവാക്കിപ്പെട്ടതായി പ്രതിപക്ഷ നേതാവ് ആരോപിച്ചു. ഐസിയു ബെഡിൽ കിടന്നുള്ള മരണംപോലും ഇതിൽ ഉൾപ്പെട്ടട്ടില്ലെന്ന് പറഞ്ഞ അദ്ദേഹം കോവിഡ് ആരോഗ്യ ഡാറ്റ സർക്കാർ കൃത്രിമമായി ഉണ്ടാക്കുകയാണ്. കോവിഡ് മരണങ്ങൾ നിശ്ചയിക്കാൻ ഐസിഎംആർ മാനദണ്ഡങ്ങളാണ് അടിസ്ഥാനമാക്കിയതെന്ന ആരോഗ്യ മന്ത്രിയുടെ വാദം തെറ്റാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

"സർക്കാറിന് ഇക്കാര്യത്തിൽ ദുരഭിമാനം വേണ്ട. സർക്കാർ അല്ല കോവിഡ് വ്യാപനത്തിലെ കുറ്റക്കാർ. ഇക്കാര്യത്തിൽ ക്രെഡിറ്റ് എടുക്കാൻ പോകാൻ സർക്കാർ നിൽക്കേണ്ട. നിയമപരമായി കിട്ടേണ്ട അനുകൂല്യങ്ങളിൽ നിന്ന് ആരേയും പുറത്തു പോകാൻ അനുവദിക്കില്ല. ഡാറ്റ സർക്കാർ എടുത്തില്ലെങ്കിൽ പ്രതിപക്ഷം ശേഖരിക്കും. കോവിഡ് മരണപട്ടികയിൽ നിന്ന് ഒഴിവായ കേസുകൾ കണ്ടെത്തണം. പരാതികൾ വരാൻ സർക്കാർ കാത്തു നിൽക്കരുത്. സർക്കാർ തെറ്റു തിരുത്തണം."

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുബാംഗങ്ങള്‍ക്ക് സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ ധനസഹായം ലഭിക്കാനുള്ള സാധ്യതകള്‍ തുറന്നു കിട്ടിയെങ്കിലും സംസ്ഥാന സര്‍ക്കാര്‍ ഒളിച്ചുകളി തുടരുകയാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരനും ആരോപിച്ചു. കോവിഡ് മരണം കുറച്ചു കാട്ടാനുള്ള വ്യഗ്രതയില്‍ അനേകായിരം പാവപ്പെട്ടവര്‍ക്കാണ് ധനസഹായം നിഷേധിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ചികിത്സയിലിരിക്കുന്ന രോഗികളെ ഇടവേളകളില്‍ കോവിഡ് ടെസ്റ്റ് നടത്തി നെഗറ്റീവായി രേഖപ്പെടുത്തുകയാണ് കേരളം ചെയ്യുന്നതെന്ന ഗുരുതര ആരോപണവും അദ്ദേഹം ഉന്നയിച്ചു.

അഭിനയം മാത്രമല്ല കയ്യിലുളളത്, മലയാള സിനിമയിലെ ഡോക്ടർമാർ ഇവർ- ചിത്രങ്ങൾ

എന്നാൽ ലോകാരോഗ്യ സംഘടനയുടെയും ഐസിഎംആറിന്റേയും മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ചാണ് സംസ്ഥാനത്ത് കോവിഡ് മരണങ്ങള്‍ സ്ഥിരീകരിച്ച് വരുന്നതെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് ആവർത്തിച്ചു വ്യക്തമാക്കി. നിലവില്‍ കോവിഡ് മരണങ്ങളെ പറ്റി സര്‍ക്കാരിന് പരാതി കിട്ടിയിട്ടില്ല. നേരത്തെ ഏതെങ്കിലും ഒറ്റപ്പെട്ട മരണം വിട്ടുപോയിട്ടുണ്ടെങ്കില്‍ അത് പരിശോധിക്കുമെന്നും ആരോഗ്യമന്ത്രി

ഹോട്ട് ലുക്കില്‍ മോണൽ ഗജ്ജര്‍; ട്രെന്‍ഡിംഗായി പുതിയ ഫോട്ടോഷൂട്ട്

Recommended Video

cmsvideo
    Veena George Speaks to the media | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+