യുഡിഎഫിന്റെ ഭാവി മുഖ്യമന്ത്രി, വിഡി സതീശനെത്തുമ്പോൾ ടീം പിണറായിക്ക് റെഡ് അലേർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് കോണ്‍ഗ്രസ് അതിനിര്‍ണായകമായ രാഷ്ട്രീയ സാഹചര്യത്തിലൂടെ കടന്ന് പോകവേയാണ് പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് വിഡി സതീശന് എത്തുന്നത്. 5 വര്‍ഷം കൂടുമ്പോള്‍ ഭരണമാറ്റം എന്ന പതിവ് ഇത്തവണ തെറ്റിയപ്പോള്‍ കോണ്‍ഗ്രസിന്റെ രാഷ്ട്രീയ ഭാവിയെ കുറിച്ച് പോലും ചോദ്യങ്ങള്‍ ഉയരുന്ന കാലത്ത് വിഡി സതീശന് കാര്യങ്ങള്‍ ഒട്ടും എളുപ്പമായിരിക്കില്ല.
കോണ്‍ഗ്രസില്‍ ഗ്രൂപ്പ് സമവാക്യങ്ങള്‍ക്ക് അപ്പുറത്തുളള നേതാവ് ആണ് വിഡി സതീശന്. യുവനേതാക്കളുടെ വലിയ പിന്തുണ സതീശനുണ്ട്. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് നിയമസഭയില്‍ ഭരണപക്ഷത്തെ വെള്ളം കുടിപ്പിക്കുന്നതില്‍ പ്രതിപക്ഷ നിരയില്‍ മുന്നില്‍ സതീശനുണ്ടായിരുന്നു. പ്രതിപക്ഷത്തെ നയിക്കാന്‍ വിഡി സതീശന് എത്തുമ്പോള്‍ അത് ഭരണപക്ഷത്തിനും കാര്യങ്ങള്‍ കടുപ്പമാക്കും. വിഡി സതീശന് എന്ന നേതാവിനെ അറിയാം

ഹൈക്കമാൻഡ് വഴി
നിയമസഭാ തിരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥിത്വത്തിലും മന്ത്രിസഭയിലും യുവാക്കള്‍ക്കും പുതുമുഖങ്ങള്‍ക്കും അവസരം നല്കി മാതൃക കാട്ടിയിരിക്കുകയാണ് ഇടത് മുന്നണി. കനത്ത തോല്‍വി ഏറ്റുവാങ്ങിയിട്ടും ഉത്തരവാദിത്തമേല്‍ക്കേണ്ട നേതാക്കള്‍ പദവികളില്‍ കടിച്ച് തൂങ്ങുന്നത് പാര്‍ട്ടിക്കുള്ളിലും അണികള്‍ക്കിടയിലും വലിയ അമര്‍ഷമാണ് സൃഷ്ടിച്ചത്. ഹൈക്കമാന്‍ഡിന്റെ കൂടെ ഇടപെടലിന് പിറകെയാണ് വിഡി സതീശനെ തിരഞ്ഞെടുത്ത് കൊണ്ടുളള തീരുമാനം വന്നത്.

പറവൂർ എംഎൽഎ
പറവൂരില്‍ നിന്നുളള എംഎല്‍എയാണ് വിഡി സതീശന്. യുഡിഎഫില്‍ നിന്ന് ഇക്കുറി തിരഞ്ഞെടുക്കപ്പെട്ട 41 പേരില്‍ ഒരാള്‍. നിലവില്‍ എഐസിസി സെക്രട്ടറിയും കെപിസിസി വൈസ് പ്രസിഡണ്ടും കൂടിയാണ് വിഡി സതീശന്. കരുണാകരന് മുതല്‍ എകെ ആന്റണിയും ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും ഇരുന്ന കസേരയിലേക്കാണ് സതീശന്റെ വരവ്. ഇതോടെ അണികളും ആഹ്ളാദത്തിലാണ്.

പുതിയ നിര നേതാക്കള്‍
പഴയവര്‍ മാറി നിന്ന് പുതിയ നിര നേതാക്കള്‍ നേതൃത്വത്തിലേക്ക് വന്നാല്‍ മാത്രമേ കേരളത്തില്‍ കോണ്‍ഗ്രസിന് രക്ഷയുളളൂ എന്നാണ് പാര്‍ട്ടിയിലെ പൊതുവികാരം. പ്രതിപക്ഷ നേതാവ് എന്ന നിലയ്ക്ക് സര്‍ക്കാരിനെതിരെ പല ആരോപണങ്ങളും കൊണ്ട് വരാനും ചര്‍ച്ചയാക്കാനും രമേശ് ചെന്നിത്തലയ്ക്ക് സാധിച്ചിരുന്നു. എന്നാല്‍ അതൊരു തിരഞ്ഞെടുപ്പ് വിജയത്തിലേക്ക് എത്തിക്കുന്നതില്‍ ചെന്നിത്തല പരാജയപ്പെട്ടു.

ഭരണപക്ഷത്തെ വെട്ടിലാക്കിയിട്ടുളള നേതാവ്
നിയമസഭയില്‍ കാര്യങ്ങള്‍ ആഴത്തില്‍ പഠിച്ച് തീപ്പൊരി പ്രസംഗങ്ങള്‍ നടത്തി പലവട്ടം ഭരണപക്ഷത്തെ വെട്ടിലാക്കിയിട്ടുളള നേതാവാണ് വിഡി സതീശന്. ഈ മിടുക്ക് പ്രതിപക്ഷത്തിന് ഗുണം ചെയ്യും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഗ്രൂപ്പ് നേതാക്കളുടെ എതിര്‍പ്പ് മറികടന്നാണ് പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് എത്തിയത് എന്നതിനാല്‍ തന്നെ സതീശന് മുന്നിലുളള ആദ്യ വെല്ലുവിളി ഗ്രൂപ്പുകളെ അനുനയിപ്പിച്ച് കൊണ്ട് പോവുക എന്നതാണ്.

എല്‍എല്‍ബിയും എല്‍എല്‍എമ്മും
1964 മെയ് 13ന് എറണാകുളം ജില്ലയിലെ നെട്ടൂരില്‍ കെ ദാമോദരന്റെയും വിലാസിനി അമ്മയുടേയും മകനായാണ് വിഡി സതീശന്റെ ജനനം. സേക്രഡ് ഹാര്‍ട് കോളേജില്‍ നിന്ന് ബിരുദം സ്വന്തമാക്കി. രാജഗിതി കോളേജ് ഓഫ് സോഷ്യല്‍ സയന്‍സില്‍ നിന്ന് ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ലോ അക്കാദമിയില്‍ നിന്ന് എല്‍എല്‍ബിയും ഗവ. ലോ കോളേജില്‍ നിന്ന് എല്‍എല്‍എമ്മും നേടി.

1996ല്‍ മത്സരിച്ചപ്പോള്‍ തോറ്റു
വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിലൂടെയാണ് വിഡി സതീശന് സജീവ രാഷ്ട്രീയത്തിലേക്ക് കടക്കുന്നത്. 2001ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ആണ് പറവൂരില്‍ നിന്ന് മത്സരിച്ച വിഡി സതീശന് ആദ്യമായി നിയമസഭയിലേക്ക് എത്തുന്നത്. 1996ല്‍ മത്സരിച്ചപ്പോള്‍ സതീശന് തോറ്റിരുന്നു. 2011ലും 2016ലും പറവൂരില്‍ നിന്ന് മത്സരിച്ച് വിജയിച്ചു. മികച്ച എംഎല്‍എയ്ക്കുളള പല പുരസ്ക്കാരങ്ങളും ഇക്കാലത്ത് വിഡി സതീശന് സ്വന്തമാക്കി.
Recommended Video

ഭാവി മുഖ്യമന്ത്രി
പന്ത്രണ്ടാം നിയമസഭയില്‍ കോണ്‍ഗ്രസ് വിപ്പ് ആയിരുന്നു. അന്യസംസ്ഥാന ലോട്ടറി, പരിസ്ഥിതി അടക്കമുളള വിഷയങ്ങളില്‍ സതീശന്റെ ഇടപെടലുകള്‍ ശ്രദ്ധിക്കപ്പെട്ടു. സ്വന്തം മുന്നണി സര്‍ക്കാരിനെയും വിമര്‍ശിക്കാന്‍ സതീശന് മടിച്ചിരുന്നില്ല. 2011ല്‍ ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ യുഡിഎഫ് അധികാരത്തില്‍ എത്തിയപ്പോള്‍ സതീശന് മന്ത്രിയാകുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്നുവെങ്കിലും അതുണ്ടായില്ല. ഇപ്പോള്‍ ചെന്നിത്തലയില്‍ നിന്നും പ്രതിപക്ഷ നേതാവെന്ന ബാറ്റണ്‍ ഏറ്റെടുക്കുമ്പോള്‍ യുഡിഎഫിന് മുന്നിലുളളത് ഭാവി മുഖ്യമന്ത്രിയെന്ന ചിത്രം കൂടിയാണ്.
-
എത്ര വില കൂടിയാലും ഇന്ത്യക്കാര്‍ സ്വര്‍ണം വാങ്ങും? കാരണമെന്താണെന്നറിയാമോ? -
സ്വര്‍ണവില കുറയുന്നു; ഇനിയും കുറഞ്ഞേക്കും, മറ്റൊരു കെണിയുണ്ട്, ഇന്നത്തെ പവന് വില അറിയാം -
നിലവിലുള്ള ജോലിയില്‍ തുടരാന്‍ പറ്റില്ല, വീട് പണി തടസ്സപ്പെടും, ശത്രുക്കളുടെ എണ്ണം വര്‍ദ്ധിക്കും, നാൾഫലം -
മഞ്ജു വാര്യർ പോയതോടെ ഭാഗ്യം പോയോ; ദിലീപിൻ്റെ മറുപടി..'അതോടെ മദ്യപാനവും നിർത്തി' -
വിവരക്കേട് കൂവുന്നവരോട് യാഥാര്‍ഥ്യം പറയുന്നു; ട്വന്റി20 ബിജെപിയില്‍ ലയിച്ചതല്ലെന്ന് അഖില്‍ മാരാര്‍ -
'അതൊരു തീക്കളിയാണ്, അങ്ങനെയായിരുന്നെങ്കിൽ ഞാൻ കാവ്യയെ വിവാഹം കഴിക്കില്ലാർന്നു';ദിലീപ് -
ഇടുക്കിയില്‍ കേന്ദ്ര സര്‍ക്കാര്‍ ജോലി; പരീക്ഷയില്ല, അഭിമുഖം മാത്രം; നിങ്ങള്‍ യോഗ്യരാണോ? -
ക്യാൻസറിനെ വരെ പ്രതിരോധിക്കും; ദിവസവും രാവിലെ ഈ 'സ്പെഷ്യൽ' ടീ കുടിക്കാം -
ഈ രണ്ട് ജില്ലകള്‍ വളരെ പിന്നാക്കം; മതാന്ധതയും വിപ്ലവവും മാറ്റിവച്ച് ചിന്തിക്കണം എന്ന് നടി ലക്ഷ്മി പ്രിയ -
ഭൂരിഭാഗവും കൊട്ടത്തല എന്നാണ് ഉച്ചരിച്ചിരുന്നത്: അഖില്‍ കോട്ടാത്തല, അഖില്‍ മാരാർ ആയത് എങ്ങനെ? -
'ഇത്രയും ക്രൂരമായ കാര്യങ്ങൾ ചെയ്യുന്ന ഒരാളെ എങ്ങനെ ബിജെപി അധ്യക്ഷനാക്കി?'; രാജീവ് ചന്ദ്രശേഖറിനെതിരെ സെൻകുമാർ -
ബെംഗളൂരുവിലെ യാത്രികർക്ക് സന്തോഷവാർത്ത; പീനിയ ഫ്ലൈഓവർ അടച്ചിടുന്നത് മാറ്റി, ഗതാഗതം തുടരും









Click it and Unblock the Notifications