കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിഴിഞ്ഞം കരാർ; കെപിസിസി ചർച്ച ചെയ്യണമെന്ന് വിഡി സതീശൻ, ഉത്തരവാദിത്തം തനിക്കെന്ന് ഉമ്മൻചാണ്ടി!

  • By അക്ഷയ്
Google Oneindia Malayalam News

തിരുവനന്തപുരം: വിഴിഞ്ഞം കരാർ സംബന്ധിച്ച് സിഎജി റിപ്പോർട്ടിൽ രൂക്ഷ വിമർശനം ഉയർന്ന സാഹചര്യത്തിൽ കെപിസിസി ചർച്ച ചെയ്യണമെന്ന് വിഡി സതീശൻ എംഎൽഎ. സിഎജി റിപ്പോർട്ടിനെ തുടർന്ന് കോൺഗ്രസിനെതിരെ രൂക്ഷ വിമർശനമുയർന്ന സാഹചര്യത്തിലാണ് യുഡിഎഫിൽ വിഷയം ചർച്ച ചെയ്യണമെന്ന് വിഡി സതീശൻ പറഞ്ഞത്.

<strong>പശു ഗോമാതാവ്..... പക്ഷെ പോത്ത് കാലന്റെ വാഹനമല്ലേ.....? ബാലകൃഷ്ണ പിള്ളയുടെ സംശയം കേട്ടാൽ ഞെട്ടും!</strong>പശു ഗോമാതാവ്..... പക്ഷെ പോത്ത് കാലന്റെ വാഹനമല്ലേ.....? ബാലകൃഷ്ണ പിള്ളയുടെ സംശയം കേട്ടാൽ ഞെട്ടും!

ഇതിനായി കെപിസിസി പ്രസിഡന്റ് എംഎം ഹസന് സതീശൻ കത്ത് നൽകി. യുഡിഎഫിൽ വിഷയം ചർച്ച ചെയ്ത് അബിപ്രായ രൂപീകരണം നടത്തണമെന്നാണ് സതീശൻ കത്തിൽ ആവശ്യപ്പെട്ടിട്ടുള്ളത്. വിഴിഞ്ഞം കരാറിൽ സംസ്ഥാനത്തിന് കനത്ത നഷ്ടം ഉണ്ടായിട്ടുണ്ടെന്നാണ് സിഎജി റിപ്പ്ർട്ടിൽ ചൂണ്ടികാട്ടുന്നത്. കാലാവധി നാൽപ്പത് വർഷം ആക്കിയത് സംസ്ഥാനത്ത് കനത്ത നഷ്ടമുണ്ടായെന്നാണ് റിപ്പോർട്ടിലുള്ളത്.

Oommen Chandy

സംസ്ഥാനത്തിന് കാര്യമായ നേട്ടമുണ്ടാകില്ല, കരാർ ഏറ്റെടുത്തിരുന്ന അദാനി ഗ്രൂപ്പിന് 29000 കോടിയുടെ അധികലാഭം സമ്മാനിക്കുകയാണ് നിലവിലെ കരാർ തുടങ്ങിയ ആക്ഷേപങ്ങളും റിപ്പോർട്ടിലുണ്ടായിരുന്നു. അതേസമയം വിഴിഞ്ഞം കരാറിന്റെ പൂർണ്ണ ഉത്തരവാദിത്തം തനിക്കാണെന്നും, കരാർ ഒപ്പിട്ടത് കേരളത്തിന് വേണ്ടിയാണെന്നും മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി പറഞ്ഞു.

എല്ലാ നിബന്ധനകളും പാലിച്ചായിരുന്നു കരാർ ഒപ്പിട്ടത്. ആ സമയത്ത് അങ്ങിനെ ചെയ്തിരുന്നില്ലെങ്കിൽ വിഴിഞ്ഞം കേരളത്തിന് ലഭിക്കില്ലെന്നും, ഏത് അന്വേഷണവും നേരിടാൻ തയ്യാറാണെന്നും ഉമ്മൻചാണ്ടി പറഞ്ഞു. വിഴിഞ്ഞം കരാരുമായി ബന്ധപ്പെട്ട് ഹൈക്കോടതി ജഡ്ജിയെകൊണ്ട് ജുഡീഷ്യൽ അന്വേഷണം നടത്താൻ സർക്കാർ ആലോചിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തെ പറഞ്ഞിരുന്നു. സിഎജി റിപ്പോർട്ട് സർക്കാർ വളരെ ഗൗരവത്തോടെയാണ് എടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

English summary
VD Satheesan sent letter to KPCC President for Vizhinjam issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X