മോഹൻലാൽ എവിടെ നിന്ന് വന്നു, ജാതി കാർഡ് ആണ്: വേടന്‍ തിരുത്തണം; വിനായകന്‍ മുണ്ട് പൊക്കിയപ്പോഴാ അത് നിന്നത്
കഞ്ചാവ് കേസുമായി ബന്ധപ്പെട്ട അറസ്റ്റിലായ പ്രമുഖ റാപ്പർ വേടനെതിരെ വനം വകുപ്പും നടപടികള്‍ സ്വീകരിച്ചിരിക്കുകയാണ്. പുലിപ്പല്ല് കൈവശം ബന്ധപ്പെട്ടതുമായ അന്വേഷണത്തിന് വേടൻ എന്ന ഹിരൺദാസ് മുരളിയെ കോടതി രണ്ട് ദിവസം വനം വകുപ്പിന്റെ കസ്റ്റഡിയിൽ വിടുകയായിരുന്നു. പിടിച്ചെടുത്ത കഞ്ചാവിന്റെ അളവ് കുറവായിരുന്നതിനാൽ വേടനും കൂടയുള്ള ഒൻപത് പേർക്കും സ്റ്റേഷൻ ജാമ്യം ലഭിച്ചിരുന്നു. എന്നാല്‍ ഇതിന് പിന്നാലെയാണ് വനം വകുപ്പിന്റെ അറസ്റ്റുണ്ടാകുന്നത്.
വേടനെതിരെ പൊലീസിന്റേയും വനം വകുപ്പിന്റേയും ഭാഗത്ത് നിന്ന് വിവേചനം നേരിടുന്നുവെന്ന വിമർശനവും ചിലർ ശക്തമായി ഉയർത്തുന്നുണ്ട്. ആനക്കൊമ്പ് കേസില്‍ മോഹന്‍ലാലിന് കിട്ടിയ ആനുകൂല്യം വേടനെപോലുള്ളവർക്ക് കിട്ടില്ലെന്നതാണ് ഇവർ ഉയർത്തുന്ന പ്രധാന വാദം. എന്നാല്‍ ഇപ്പോഴിതാ ഇത്തരം വാദത്തിലുള്ള തന്റെ നിലപാട് വ്യകതമാക്കുകയാണ് ശ്രീജിത് പണിക്കർ. ന്യൂസ് 18 മലയാളം ചാനലിന്റെ ചർച്ചയില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു വലത് നിരീക്ഷകനായ അദ്ദേഹം.

ഇവിടെ ഇന്നലെ മുതൽ നടക്കുന്ന ഒരു കാര്യമാണ് നടൻ മോഹൻലാലിന്റെ വീട്ടിൽ നിന്ന് ആനക്കൊമ്പ് കണ്ടെത്തിയല്ലോ? അപ്പോ അദ്ദേഹത്തിനെ എന്തുകൊണ്ട് നിങ്ങൾ കസ്റ്റഡിയിൽ എടുത്തില്ല? അതും വൈൽഡ് ലൈഫ് പ്രൊട്ടക്ഷൻ ആക്ടിന്റെ വയലേഷൻ അല്ലേ? അദ്ദേഹം വെളുത്ത നിറക്കാരൻ ആയതുകൊണ്ടോ, വരേണ്യ വർഗ്ഗക്കാരൻ ആയതുകൊണ്ടോ, സർക്കാരിന് കൂടുതൽ വേണ്ടപ്പെട്ട ആളായതുകൊണ്ടോ, പൊതുസമൂഹത്തിൽ കൂടുതൽ സ്വാധീനമുള്ള ആളായതുകൊണ്ടുമാണോ അദ്ദേഹത്തിന് ആ ഒരു പ്രിവിലേജ് കിട്ടിയതെന്നും വേടന് അത് കിട്ടാതെ വന്നതും എന്നൊരു ചോദ്യം ആളുകള്‍ ഉയർത്തുന്നുണ്ട്.
ഇതിൻറെ നിയമവഷമോ ഈ വിഷയം എന്താണെന്നോ കൃത്യമായി അറിയാത്ത ആൾക്കാരാണ് ഇത്തരത്തില്‍ പറയുന്നത് എന്ന കാര്യത്തിൽ തർക്കമില്ല. കാരണം ഇത് ഒന്നിൽ ഒരു ആനയാണ് രണ്ടാമത്തേതിൽ ഒരു പുലിയാണ്. ഈ ആന എന്ന് പറഞ്ഞത് ഡൊമസ്റ്റിക്കേറ്റ് ചെയ്യാവുന്ന ഒരു ജീവിയാണ്. അതിന് സാധ്യതയില്ലാത്ത ഒരു ജീവിയാണ് ഇപ്പുറത്ത് നിൽക്കുന്ന പുലി. ഒന്ന് ആനയുടെ കൊമ്പാണ്, ഈ ചെരിഞ്ഞ ആനയുടെ കൊമ്പ് നിയമപരമായി കൈവശം വെക്കാം എന്നുള്ളതാണ് നമ്മുടെ നാട്ടിലെ നിയമം. എന്നാൽ പുലിയുമായി ബന്ധപ്പെട്ട് പുലിയെ ഹണ്ട് ചെയ്യുക എന്ന രീതിയിലാണ് ഉപയോഗിക്കുക, ഡൊമസ്റ്റിക്കേറ്റ് ചെയ്യാവുന്നതല്ല. പുലിക്ക് ഒരു ഓണർഷിപ്പ് സർട്ടിഫിക്കറ്റ് ഇല്ല. മറിച്ച് ആനയെ സംബന്ധിച്ചിടത്തോളം ഓണർഷിപ്പ് സർട്ടിഫിക്കറ്റ് ഉണ്ട്.
മോഹൻലാലിന്റെ വീട്ടില്‍ മറ്റൊരു പരിശോധന നടക്കുന്ന സമയത്താണ് ഈ ആനക്കൊമ്പ് കാണുന്നത്. അപ്പോള്‍ വർഷം 2011 ആണ്. ആ ആനക്കൊമ്പ് അവര് കസ്റ്റഡിയിൽ എടുക്കുന്നു. ആ സമയത്ത് മോഹൻലാൽ അവിടെ ഇല്ല പക്ഷേ അദ്ദേഹം അവിടെ എത്തിയതിനുശേഷം ചെയ്തിരുന്ന ആദ്യത്തെ കാര്യം ഈ ആനക്കൊമ്പുമായി ബന്ധപ്പെട്ട കൃത്യമായിട്ടുള്ള നിയമവ്യവസ്ഥകൾ എന്തൊക്കെയാണ്, അതിന്റെ രേഖകൾ എന്താണ് എന്ന് രേഖാമൂലം അധികൃതരെ അറിയിച്ചു.
കൃഷ്ണകുമാർ എന്ന പേരിലുള്ള ഒരു വ്യക്തിയുടെ സ്വന്തം ആന. കൃഷ്ണൻകുട്ടി എന്നോ മറ്റോ ആണ് ആ ആനയുടെ പേര്. പതിറ്റാണ്ടുകൾക്ക് മുമ്പ് ചരിഞ്ഞ ആനയാണ്. ഈ കൃഷ്ണകുമാർ എന്ന വ്യക്തിക്ക് കൃഷ്ണൻകുട്ടി എന്ന് പറയുന്ന ആനയുണ്ട് എന്നതുമായി ബന്ധപ്പെട്ട രേഖകളുണ്ട്. അത് ചരിഞ്ഞതാണ് എന്നതിന്റെ രേഖയുണ്ട്. ഉടമസ്ഥൻ ഇദ്ദേഹം തന്നെ ആയതുകൊണ്ട് ഈ കൊമ്പിന്റെ ഉടമസ്ഥാവകാശം അദ്ദേഹത്തിന് തന്നെയാണ് എന്നതിന്റെ രേഖയുണ്ട്. ഈ കൃഷ്ണകുമാർ മോഹൻലാലിന് അതൊരു ഗിഫ്റ്റ് പോലെ കൊടുത്തതാണ്.
ഈ ആനക്കൊമ്പ് കൈവശം സൂക്ഷിക്കാനുള്ള അവകാശം കൃഷ്ണകുമാറന ഉണ്ട് എന്നതുമായി ബന്ധപ്പെട്ടുള്ള രേഖകളെല്ലാം തന്നെ മോഹൻലാൽ ഹാജരാക്കുന്നു. അത് കിട്ടിയതിനുശേഷം ഈ അധികൃതർ എന്താ ചെയ്തത് എന്നറിയില്ലേ? അധികൃതർ പറഞ്ഞത് മോഹൻലാൽ ആനക്കൊമ്പ് കൊണ്ടുപോക്കോളൂ എന്നാണ് പറഞ്ഞത്. നിയമപരമായിട്ട് എടുത്തിരിക്കുന്ന സാധനം ആയതുകൊണ്ട് വ്യവഹാര നടപടി തീരാത്തതായതുകൊണ്ടും അതിനൊരു ഫീ ഉണ്ട്. അത് അടച്ചതിനുശേഷം ഈ ആനക്കൊമ്പ് കൊണ്ടുപോകാൻ പറഞ്ഞു. അല്ലാതെ അവരത് പിടിച്ച് അവരുടെ കയ്യിൽ വെച്ചിരിക്കുകയല്ല. അത് അങ്ങനെ അവർക്ക് തിരിച്ച് നൽകി.
പിന്നീട് ആനക്കൊമ്പിന്റെ കൈവശാവകാശം അദ്ദേഹം സ്ഥാപിച്ചെടുക്കുന്നത് 2016 ലാണ്. കൃഷ്ണകുമാർ എന്ന് പറയുന്ന വ്യക്തി അദ്ദേഹം സ്വന്തം ഇഷ്ടപ്രകാരം പണം വാങ്ങിയിട്ടല്ലാതെ മോഹൻലാലിന് ഇത് സമ്മാനമായി നൽകുകയാണ് എന്നതുമായി ബന്ധപ്പെട്ട ലീഗൽ പ്രൊസീജർ അദ്ദേഹം കംപ്ലീറ്റ് ചെയ്തു. അങ്ങനെ ഇതിന്റെ കൈവശാവകാശം 2016ൽ നിയമപരമായിട്ട് മോഹൻലാലിന് വന്നു. അപ്പോള്‍ ഇതോടുകൂടി ഇതിന്റെ ഹിസ്റ്ററി പൂർണ്ണമായി. അതായത് ആനയുടെ ഉടമസ്ഥാവകാശം, അത് ചരിഞ്ഞു എന്നുള്ള വിവരം, കൊമ്പിന്റെ അവകാശം, കൈവശാവകാശ കൈമാറ്റം ഇതെല്ലാം നിയമപരമായതുകൊണ്ട് തന്നെ പിന്നെ ആ കേസുമായിട്ട് മുന്നോട്ടു പോകാൻ കഴിയില്ല എന്ന് തോന്നിയിട്ട് സംസ്ഥാന സർക്കാർ തന്നെ ആ കേസ് ഡ്രോപ്പ് ചെയ്യാൻ തീരുമാനിച്ചു.
ആ സമയത്താണ് രണ്ട് ആള്‍ക്കാരുടെ പരാതി ഉണ്ടാകുന്നത്. പിന്നീട് ഒരു പൊതുതാല്പര്യ ഹർജി ഉണ്ടാകുന്നു. അപ്പോള്‍ അത് കേട്ട സമയത്ത് പെരുമ്പാവൂരിലോ മറ്റോയുള്ള കോടതിയാണ് പറയുന്നത് സർക്കാർ ഇതിൽ നിന്ന് പിന്മാറാൻ പാടില്ല എന്ന് പറഞ്ഞത്. അതോടെ വീണ്ടും ആ കേസ് ഹൈക്കോടതിയിൽ വരുന്നു. ഹൈക്കോടതി അത് സ്റ്റേ ചെയ്തു. ഇപ്പോഴും ഈ പ്രൊസീജർ എല്ലാം തന്നെ സ്റ്റേ ചെയ്ത് അവിടെ നിൽക്കുകയാണ്. ഈ കാര്യത്തിനെ എടുത്തതാണ് വേടനുമായി താരതമ്യപ്പെടത്തുന്നത്.
പുലിയുടെ കൈവശാവകാശം നമുക്കുണ്ടോ? പുലിയുമായി ബന്ധപ്പെട്ട ഓണർഷിപ്പ് ഉണ്ടോ? ഈ പുലി എങ്ങനെയാണ് ചത്തിരിക്കുന്നത്? അതിനെ ഹണ്ട് ചെയ്തിരിക്കുന്നതാണോ അല്ലയോ എന്നതുമായി ബന്ധപ്പെട്ട രേഖകൾ ഉണ്ടോ? ഇതൊന്നും ഇല്ല. അപ്പോ അങ്ങനെയുള്ള ഒരു കാര്യത്തിനെ നിയമപരമായി നിങ്ങൾക്ക് പ്രൊസസ്സ് ചെയ്യാവുന്ന, രേഖകളുള്ള ഒരു കാര്യവുമായി ബന്ധപ്പെടുത്തി കമ്പയർ ചെയ്തിട്ട് ആൾക്കാർ ഇവിടെ വീണ്ടും പറയുന്നത് ജാതിക്കാർഡ് ആണ്. മോഹൻലാൽ എവിടെ നിന്ന് വന്നു
ഇവിടെ തന്നെ നോക്കിയാല്‍ വേടന്‍ പാർശ്വവത്കരിക്കപ്പെട്ടയാളാണോ മെയിന്‍ സ്ട്രീം ആണോ? വേടൻ മെയിൻ സ്ട്രീം ആണ്. അദ്ദേഹത്തിന് നിരവധി വേദികൾ കിട്ടുന്നതാണ്. ഇന്ത്യയിലും പുറത്തും കിട്ടുന്നതാണ്. യുവാക്കളുടെ ഇടയിലും മറ്റുള്ള ആൾക്കാരുടെ ഇടയിലും വലിയ സ്വാധീനമുള്ള ആളാണ്. മാധ്യമങ്ങൾ കവർ ചെയ്യുന്ന ആളാണ്, സോഷ്യൽ മീഡിയയിൽ എല്ലാ വിഭാഗത്തിലും പ്രത്യേകിച്ച് ഏതെങ്കിലും ഒരു ജാതി വിഭാഗമല്ല, പല വിഭാഗത്തിലുള്ള ആരാധകരുള്ള വ്യക്തിയാണ്. അപ്പോ അങ്ങനെയുള്ള ഒരു വ്യക്തി മെയിന്‍ സ്ട്രീം ആണ്.
ആ ആള് തന്നെ സമ്മതിക്കുന്നു ദാ ഞാൻ ഇത് ഉപയോഗിച്ചുവെന്നത്. ഇതിൽ ഗൂഡാലോചന ഇല്ല, ഞാൻ വെള്ളം അടിക്കുന്ന ആളാണ്, ഞാൻ വലിക്കുന്ന ആളാണ്, കഞ്ചാവ് വലിക്കുന്ന ആളാണ് എന്ന് അദ്ദേഹം പറയുന്നു. ആ സമയത്ത് അയാൾക്കില്ലാത്ത പ്രശ്നം വെച്ചുകൊണ്ട് മറ്റു ചില ആൾക്കാർ ഇയാളുടെ സംരക്ഷകനാകുകയാണ്. ഞാൻ ചോദിക്കുന്നത് ഈ ഒരു പരിപാടി നിങ്ങൾ എന്ന് നിർത്തും എന്നാണ്. മുമ്പ് വിനായകനെ കുറിച്ചായിരുന്നു ഈ പരിപാടി. വിനായകന്റെ മോശമായിട്ടുള്ള പ്രസ്താവനകളോ മോശമായിട്ടുള്ള ബിഹേവിയറുകളോ ചർച്ചയാകുന്ന സമയത്ത് എല്ലാം തന്നെ കുറെയധികം ആൾക്കാർ വന്ന് വിനായകന്‍ അങ്ങനെയാണ് ഇങ്ങനെയാണ് എന്നൊക്കെ പറയും. വിനായകനും മെയിന്‍ സ്ട്രീം ആണ്.
രജനീകാന്ത് പോലെയുള്ള നടന്മാരുടെ ഓപ്പോസിറ്റ് റോൾ ചെയ്യുന്ന ആളാണ്. അത്രത്തോളം സ്വീകാര്യതയുള്ള ആളാണ്, ഇൻഡസ്ട്രികളിൽ എല്ലാം തന്നെ സ്വീകാര്യതയുള്ള ആളാണ്. അങ്ങനെയുള്ള ഒരു വ്യക്തി പറഞ്ഞിരിക്കുന്ന സ്റ്റേറ്റ്മെന്റുകളെ അതിന്റെ മോശമായിട്ടുള്ള കാര്യങ്ങളെ ന്യായീകരിക്കാൻ വരുന്ന ആൾക്കാർ ഈ പരിപാടി നിർത്തിയത് എവിടെയാണെന്ന് അറിയുമോ. അദ്ദേഹം വീടിന്റെ മുകളിൽ വെച്ചിട്ട് ആരെയോ മുണ്ട് പൊക്കി കാണിച്ചപ്പോഴാണ് ഇത് നിന്നത്. അതിനെ കമിഴ്ന്നു കിടന്നാലും നിങ്ങൾക്ക് ന്യായീകരിക്കാൻ കഴിയില്ല. ആ ഒരു ഘട്ടത്തിൽ മാത്രം ആൾക്കാർ പിന്നോട്ടു പോയി.
നിങ്ങൾ പറയുന്നത് എന്താണ്? ഇങ്ങനെയാണ് നമ്മുടെ നാട്ടിലെ ദളിതരായിട്ടുള്ള ആൾക്കാർ എന്നൊരു അഭിപ്രായം നിങ്ങൾക്കുണ്ടോ? അങ്ങനെ ഉണ്ടാകുന്നെങ്കിൽ നിങ്ങൾ ദളിത വിഭാഗത്തിനെ അപമാനിക്കുകയാണ്. ഞാൻ പറയുന്നത് മറ്റെല്ലാ ആൾക്കാരെയും പോലെ ചിന്തിക്കാൻ കഴിവുള്ള, മറ്റെല്ലാ ആൾക്കാരെയും പോലെ സംസാരിക്കാൻ കഴിവുള്ള, അതിനുള്ള സോഷ്യൽ സെൻസ് ഉള്ള ഉന്നതമായ ബുദ്ധിയും മേധയമുള്ള ആൾക്കാർ തന്നെയാണ് ആ വിഭാഗത്തിൽ ഉള്ളത്. അതല്ലാതെ ഒരു പ്രശ്നം ഉണ്ടാകുന്ന സമയത്ത് ജാതിക്കാർഡ് എടുക്കുന്നത് എന്തുകൊണ്ടാണ്.
ഞാൻ ഒരൊറ്റ ചോദ്യം ചോദിച്ച് അവസാനിപ്പിക്കാം. ഈ നടപടിക്രമങ്ങളില്‍ വേടൻ നേരിട്ടിരിക്കുന്ന വിവേചനം എന്താണ്? എന്തു തരത്തിലുള്ള വിവേചനമാണ് നിയമപരമായിട്ടാണെങ്കിലും സംവിധാനത്തിന്റെ ഭാഗമായിട്ടാണെങ്കിലും വേടൻ നേരിട്ടിരിക്കുന്നത്. അത് എന്താണെന്ന് പറഞ്ഞാല്‍ ഞാന്‍ നിങ്ങളോടൊപ്പം നില്‍ക്കാം. അതില്ലാതെ ചുമ്മാ കണങ്ങുണാ എന്ന് പറഞ്ഞുകൊണ്ട് യാതൊരു വിധത്തിലുള്ള കാര്യവുമില്ലെന്നും ശ്രീജിത് പണിക്കർ കൂട്ടിച്ചേർക്കുന്നു.
അതേസമയം, ചർച്ചയില്‍ പങ്കെടുത്ത സഹപാനലിസ്റ്റ് ടി എസ് ശ്യാംകുമാറിന് താന്‍ ഉദ്ദേശിച്ച ആക്ഷേപഹാസ്യം മനസ്സിലായില്ലെന്നും ശ്രീജിത്ത് പണിക്കർ പറഞ്ഞു. ഞാന്‍ പറഞ്ഞ ആക്ഷേപഹാസ്യം ഒരാൾക്ക് മനസ്സിലായില്ല എങ്കിൽ അത് പറയുന്ന എന്റെ പരാജയമാണ്. താങ്കൾക്ക് ഞാൻ പറഞ്ഞ ആക്ഷേപഹാസ്യം മനസ്സിലായില്ല എങ്കിൽ അത് എന്റെ പരാജയമാണ് എന്ന് ഞാൻ സമ്മതിക്കുന്നു.
പക്ഷേ താങ്കൾ ഇവിടെ കൃതയുഗത്തിലെയും ത്രേതായുഗത്തിലെയും ദ്വാപര യുഗത്തിലെയും ഗ്രന്ഥങ്ങളെയും ഒക്കെ കോട്ട് ചെയ്ത് പറയുമ്പോൾ ഞാൻ ചിരിച്ചുകൊണ്ടാണ് കലിയുഗം എന്ന് പറഞ്ഞത് മറ്റൊരു പാനലിസ്റ്റ് ആയിട്ടുള്ള ഖാദർ കരിപ്പൊടിക്ക് മനസ്സിലായിട്ടുണ്ട്. കാരണം ഞാൻ അതിൽ കലിയുഗം എന്ന് പറയുന്ന സമയത്ത് ഇൻസ്റ്റന്റലി അദ്ദേഹത്തിന്റെ മുഖത്ത് ആ ചിരി വന്നു. കാരണം ഞാൻ എന്ത് അർത്ഥത്തിലാണ് പറഞ്ഞത് എന്ന് അദ്ദേഹത്തിന് മനസ്സിലായി.
ഒരുപക്ഷേ ആക്ഷേപഹാസ്യം എന്താണെന്ന് അങ്ങേക്ക് അറിയാത്തതുകൊണ്ടോ അല്ലെങ്കിൽ എന്റെ പരാജയമോ ആയിരിക്കാം ഞാൻ സമ്മതിക്കുന്നു. പക്ഷെ ഞാന്‍ പറഞ്ഞിരിക്കുന്നത് ഈ യുഗങ്ങളെ എൻഡോഴ്സ് ചെയ്യുക എന്നതല്ല. ഇന്നത്തെ കാലത്ത്, ഈ സമയത്ത് താങ്കൾ ഇതിനെയാണ് ഇങ്ങനെയുള്ള ഒരു ചർച്ചയിൽ കൊണ്ടുവന്നന് പറയുന്നത് എന്നും അതിന് മറ്റൊരു വേദി ഉണ്ടാകണം. അവിടെയാണ് അത് പറയേണ്ടത് എന്നതിനെകുറിച്ച് അങ്ങേക്കൊരു യുക്തി തോന്നിയില്ലല്ലോ എന്ന രീതിയിലാണ് പറഞ്ഞതെന്നും ശ്രീജിത്ത് പണിക്കർ പറയുന്നു.
-
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
കാവ്യയെ ആണ് ആദ്യം വിളിച്ചത്, പിന്നാലെ ദിലീപേട്ടനെ വിളിച്ചു, നടൻ പറഞ്ഞത്..'ശാലു മേനോൻ പറയുന്നു -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
മോദി ഭക്തയല്ല, നമ്മുടെ പ്രധാനമന്ത്രിയല്ലേ, സ്നേഹമാണ് എന്ന് പ്രിയങ്ക, വര്‍ക്കലയില്‍ മല്‍സരിക്കാന്‍ റോബിന് -
നരേന്ദ്ര മോദി ക്ഷണിച്ച പരിപാടിക്ക് ചെന്നപ്പോള്‍ ആധാര്‍ കാര്‍ഡ് ചോദിച്ചു; തര്‍ക്കം, അപമാനം എന്ന് മന്ത്രി രാജേഷ് -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
'മരുമകൻ അല്ലെടോ.. അത് കേരളത്തിന്റെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയാണ്'; മറുപടിയുമായി തോമസ് ഐസക് -
വ്യാഴം മാറുമ്പോൾ എട്ടിന്റെ പണി; ഈ രാശിക്കാർക്ക് ധന നഷ്ടം, കുടുംബ ജീവിതത്തിൽ താളപ്പിഴ, മാർച്ച് 11 മുതൽ












Click it and Unblock the Notifications