• search
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

സൂരജ് എലന്തൂരിനെ അറസ്റ്റ് ചെയ്തത് മതവിദ്വേഷം വളര്‍ത്താന്‍ ശ്രമിച്ചതിന്, വിശദീകരണവുമായി വീണാ ജോര്‍ജ്

  • By Desk

ബസ്റ്റാന്‍റിലെ ശോചനീയാവസ്ഥ ചൂണ്ടിക്കാട്ടി ഫേസ്ബുക്ക് പോസ്റ്റിട്ട യുവാവിനെതിരെ പരാതി നല്‍കിയ വീണ ജോര്‍ജ്ജ് എംഎല്‍എയ്ക്കെതിരെ സോഷ്യല്‍ മീഡിയയിലൂടെ ശക്തമായ പ്രതിഷേധമാണ് നടക്കുന്നത്. പത്തനംതിട്ട കെഎസ്ആർടിസി ബസ് സ്റ്റാൻഡിലെ ശോചനീയവാസ്ഥ ചൂണ്ടിക്കാട്ടി ഫേസ്ബുക്ക് പോസ്റ്റിട്ട ഇലന്തൂർ സ്വദേശി സൂരജിനെതിരെയാണ് വീണയുടെ പരാതിയില്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ പിന്നീട് വിട്ടയച്ചു.

എന്നാല്‍ എംഎല്‍എയുടെ നടപടിക്കെതിരെ #arrest_me_too എന്ന ഹാഷ്ടാഗോടെ വന്‍ പ്രതിഷേധമാണ് സോഷ്യല്‍ മീഡിയ വഴി നടക്കുന്നത്. വീണയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലടക്കം അധിക്ഷേപിച്ചും എംഎല്‍എയുടെ നടപടിയെ വിമര്‍ശിച്ചും പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. എന്നാല്‍ സംഭവത്തില്‍ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് എംഎല്‍എ.

വിശദീകരണം

വിശദീകരണം

പൊട്ടിതകര്‍ന്ന് ചെളിക്കുളമായി കിടക്കുന്ന ബസ്റ്റാന്‍റിന്‍റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇലന്തൂർ സ്വദേശി സൂരജ് ഫേസ്ബുക്ക് പോസ്റ്റിട്ടത്. എന്നാല്‍ പോസ്റ്റ് വൈറലായതിന് പിന്നാലെ നിക്കെതിരെ അപകീർത്തികരമായ ഫേസ്ബുക്ക് പോസ്റ്റിട്ടെന്ന് ആരോപിച്ച് വീണ ജോര്‍ജ്ജ് സൂരജിനെതിരെ പരാതി നല്‍കി. പരാതിയില്‍ പോലീസ് കേസെടുത്ത് ഇയാളെ അറസ്റ്റ് ചെയ്ത് പിന്നീട് വിട്ടയച്ചു. എന്നാല്‍ എംഎല്‍എയുടെ നടപടി വന്‍ പ്രതിഷേധങ്ങള്‍ക്കാണ് വഴി വെച്ചത്. എന്നാല്‍ വികസനപ്രശ്നം ചൂണ്ടിക്കാണിച്ചതിനല്ല എന്നാല്‍ മതസ്പര്‍ധ വളര്‍ത്തുന്നതും സ്ത്രീത്വത്തെ അപമാനിക്കുന്നതുമായ പോസ്റ്റിട്ടതിനാണ് പരാതി നല്‍കിയതെന്നും അതിലാണ് നടപടിയുണ്ടായതുമെന്നും വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് വീണാ ജോര്‍ജ്ജ്. ഫേസ്ബുക്കിലൂടെയാണ് എംഎല്‍എയുടെ വിശദീകരണം. ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ

മതസ്പര്‍ദ്ധ വളര്‍ത്തുന്നത്

മതസ്പര്‍ദ്ധ വളര്‍ത്തുന്നത്

സുഹൃത്തുക്കളെ,
കുറച്ചു ദിവസങ്ങൾക്കു മുൻപ് ഞാൻ പത്തനംതിട്ട പോലീസ് മേധാവിക്ക് ഒരു പരാതി നൽകിയിരുന്നു.ഒരു ഫേസ്ബുക് അക്കൗണ്ടിൽ നിന്നും മതസ്പർദ്ധ വളർത്തുന്നതും,സ്ത്രീ എന്ന നിലയിൽ എന്നെ അപമാനിക്കുന്നതും,അപകീർത്തിപ്പെടുത്തുന്നതുമായ പോസ്റ്റിട്ടതിനെതിരെ ആയിരുന്നു പരാതി.ഉത്തരവാദിത്വപ്പെട്ട രാഷ്ട്രീയ പാർട്ടിക്കാർ ആരെങ്കിലും ഇങ്ങനെ ചെയ്തതായി കരുതുന്നില്ലെന്നും, ആരോ ഒരു പാർട്ടിയുടെ പേര് ദുരുപയോഗം ചെയ്തതായി ഞാൻ കരുതുന്നതായും പരാതിയിൽ പറഞ്ഞിരുന്നു.പരാതിയുടെ അടിസ്ഥാനത്തിൽ ഐ പി സി 153 പ്രകാരം ഒരാളെ അറസ്റ്റ് ചെയ്തതായി ഞാൻ മനസിലാക്കുന്നു. ഐ പി സി 153വകുപ്പ് മതസ്പര്ധയും മതവിദ്വേഷവും വളർത്താൻ ശ്രെമിച്ചതിനെതിരെ ഉള്ളതാണ്.

അപകീര്‍ത്തി പെടുത്താന്‍

അപകീര്‍ത്തി പെടുത്താന്‍

എന്നാൽ ഇത് സംബന്ധിച്ച് തെറ്റിദ്ധരിപ്പിക്കുന്ന കാര്യങ്ങൾ ചിലർ ബോധപൂർവം പ്രെചരിപ്പിക്കുന്നതായി ഞാൻ മനസിലാക്കുന്നു.എനിക്ക് ഒരു ബന്ധവും ഇല്ലാത്ത ഒരു സ്വകാര്യ ധനകാര്യ സ്ഥാപനവും ആയി ബന്ധപ്പെടുത്തി അപകീർത്തിപ്പെടുത്തുവാനുള്ള ശ്രമം തിരഞ്ഞെടുപ്പ് കാലത്തുതന്നെ ചില മാധ്യമങ്ങൾ നടത്തിയിരുന്നു .ജനങ്ങൾ പുച്ചിച്ച്ചു തള്ളിയ ഈ അപവാദപ്രചാരണം വീണ്ടും തുടരാനാണ് ചിലർ ശ്രമിക്കുന്നത്.

കഴിയില്ല

കഴിയില്ല

1. പത്തനംതിട്ട മുൻസിപ്പൽ ബസ് സ്റ്റാൻഡ് മുനിസിപ്പാലിറ്റിയുടെ അധീനതയിൽ ആണ്. അശാസ്ത്രീയമായി ചതുപ്പുനിലം മണ്ണിട്ട് നികത്തി ബസ്സ് സ്റ്റാൻഡ് നിർമ്മിച്ചത് മുൻസിപ്പാലിറ്റിക്കു കോടികളുടെ ബാധ്യത ആണ് വരുത്തിവെച്ചിട്ടുള്ളത് .ബസ്സ്റ്റാൻഡ് നിർമാണത്തിലെ അപാകതയും,അഴിമതിയും,അശാസ്ത്രീയതയും,ജനങ്ങളുടെ ബുദ്ധിമുട്ടും ചൂണ്ടി കാട്ടി ഇടതുപക്ഷ ജനാധിപത്യമുന്നണി നിരവധി സമരങ്ങൾ നടത്തിയിട്ടുണ്ട്.മുനിസിപ്പാലിറ്റിയുടെ അധീനതയിലുള്ള ബസ് സ്റ്റാൻഡിൽ എം ൽ എ ക്കു മെയ്ന്റനൻസ് നടത്താൻ കഴിയില്ല .മുൻസിപ്പൽ ഭരണം കോൺഗ്രസിന്റെ കയ്യിലാണെന്നത് വള്ളംകളിനടത്തിഅപവാദ പ്രചാരണം നടത്തിയവർക്ക് അറിയാത്തതുമല്ല,

ജനങ്ങള്‍ക്കൊപ്പം

ജനങ്ങള്‍ക്കൊപ്പം

2.വികസന വിഷയങ്ങൾ ഉന്നയിക്കുന്നത് ജനങ്ങളുടെ അവകാശമാണ്ജനാധിപത്യബോധമുള്ള ,16 വര്ഷം മാധ്യമങ്ങളിലൂടെ ജനകീയ പ്രശ്നങ്ങൾ ഉന്നയിച്ചിരുന്ന ഞാൻ അതിൽ ജനങ്ങൾക്കൊപ്പമേ നിൽകുകയുള്ളൂ.
3.സ്ത്രീ എന്ന. നിലയിൽ എന്നെ അപമാനിക്കാൻ ശ്രെമിച്ചതിനും മത വിദ്വേഷം പടർത്താൻ ശ്രെമിച്ചതിനും എതിരെയാണ് പരാതി.അല്ലാതെ വികസന പ്രശനംഉന്നയിച്ചതിനെതിരെയല്ല.സ്ത്രീകളെ സാമൂഹിക മാധ്യമങ്ങളിൽ കൂടി അവഹേളിക്കുന്നവർക്കെതിരെ ശക്തമായ നടപടികൾ എടുക്കണമെന്ന കേന്ദ്ര മന്ത്രി മനേകാ ഗാന്ധിയുടെ പ്രെസ്‌തവണയും അപവാദ പ്രചാരണം നടത്തുന്നവർ ഓർത്താൽ നന്ന് .

നിശബ്ദയാകാന്‍ കഴിയില്ല

നിശബ്ദയാകാന്‍ കഴിയില്ല

സ്ത്രീത്വത്തെ അപമാനിക്കുന്ന മതവിദ്വേഷം പരത്തുന്ന വ്യക്തിഹത്യ ചെയ്യുന്ന പോസ്റ്റ് ഇട്ടതിനെതിരെ പൗരബോധമുള്ള ജനാധിപത്യ ബോധമുള്ള എനിക്ക് നിശ്ശബ്ദയാകാൻ കഴിയുമായിരുന്നില്ല. പൊതു പ്രവർത്തന രംഗത്തുള്ള സ്ത്രീകൾക്കുവേണ്ടി ഇത്തരം ഇടപെടലുകൾ നടത്തേണ്ടത് എന്റെ ഉത്തരവാദിത്വം ആണെന്ന് ഞാൻ കരുതുന്നു.

ഫേസ്ബുക്ക് പോസ്റ്റ്

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

English summary
veena george mlas explanation regarding soorajs arrest

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more