വണ്‍വേ തെറ്റിക്കുന്ന വാഹനങ്ങളുടെ താക്കോല്‍... പരിശോധനയ്ക്കിടെ ഇനി 'വിശ്രമിക്കരുതെന്ന്'!!!

  • Written By:
Subscribe to Oneindia Malayalam

കോഴിക്കോട്: വാഹന പരിശോധന പോലീസ് കര്‍ശനമാക്കവെ പോലീസിനും പുതിയ നിര്‍ദേശങ്ങള്‍. കീഴുദ്യോഗസ്ഥര്‍ വാഹനം തടഞ്ഞുനിര്‍ത്തി പരിശോധിക്കുമ്പോള്‍ പഴയതുപോലെ ഔദ്യോഗിക വാഹനത്തിനുള്ളില്‍ തന്നെ ഇരിക്കുന്ന ഏര്‍പ്പാട് ഇനി നടക്കില്ല.

നടപടി

ഇത്തരത്തില്‍ ആരെങ്കിലും പെരുമാറുന്നതായി കണ്ടാല്‍ നടപടിയെടുക്കും. പരാതി നല്‍കുന്നവര്‍ തെളിവായി ഫോട്ടായോ വീഡിയോയോ സമര്‍പ്പിക്കാനും സാധിക്കും. വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിനാണ് മുന്‍ ഡിജിപിമാരുടെ സര്‍ക്കുലറുകളെ ആധാരമാക്കി പോലീസ് മറുപടി നല്‍കിയത്.

അപേക്ഷ നല്‍കിയത്

കോഴിക്കോട്ടുള്ള സാമൂഹിക പ്രവര്‍ത്തകയും അഭിഭാഷകയുമായ പി രേഖാദാസാണ് വിവരാവകാശ നിയമപ്രകാരം ഇതേക്കുറിച്ച് അറിയാന്‍ അപേക്ഷ നല്‍കിയത്.

മാന്യമായി പെരുമാറണം

ഗതാഗത നിയമലംഘനം തടഞ്ഞ് നിയമപാലനം കാര്യക്ഷമമാക്കുമ്പോള്‍ പൊതുജനങ്ങളോട് ബഹുമാനത്തോടെ പെരുമാറണം. മാത്രമല്ല സൗമ്യവും മാന്യവുമായ ഭാഷയില്‍ സംസാരിക്കുകയും വേണം.

താക്കോല്‍ പിടിച്ചെടുക്കരുത്

വണ്‍വേ തെറ്റിച്ച് വരുന്ന വാഹനത്തിന്റെ താക്കോല്‍ പിടിച്ചെടുക്കുന്ന പഴയ രീതി ഇനി വേണ്ട. ഉദ്യോഗസ്ഥര്‍ക്കു ഇതിനു അധികാരമില്ല. ഇനി അത്തരത്തില്‍ താക്കോല്‍ പിടിച്ചെടുത്തിട്ടുണ്ടെങ്കില്‍ അവരെ വകുപ്പുതല നടപടികള്‍ക്കു വിധേയമാക്കും. മേല്‍വിലാസം കളവാണെന്നും വാഹനം മോഷ്ടിച്ചത് ആണെന്നു സംശയിക്കുന്നും ഇന്‍ഷുറന്‍സ്, രജിസ്‌ട്രേഷന്‍, റോഡ് നികുതി എന്നിവ ഇല്ലാത്തതുമായ വാഹനങ്ങള്‍ പിടിച്ചെടുക്കാന്‍ പോലീസിന് അധികാരമുണ്ടായിരിക്കുമെന്നും മറുപടിയില്‍ വിശദമാക്കുന്നു.

English summary
Officer will not sit in police vehicle at the time of inspection.
Please Wait while comments are loading...