വയനാട് ചുരത്തിൽ വാഹനം നിർത്തിയിട്ടാൽ വിവരമറിയും! ചുരത്തിൽ വാഹനം നിർത്തുന്നത് നിരോധിച്ചു...

  • Posted By: ഡെന്നീസ്
Subscribe to Oneindia Malayalam

കോഴിക്കോട്: വയനാട് താമരശേരി ചുരത്തിൽ വാഹനങ്ങൾ നിർത്തുന്നത് നിരോധിച്ചു. കോഴിക്കോട്, വയനാട് ജില്ലാ കളക്ടർമാരാണ് ചുരത്തിൽ വാഹനങ്ങൾ നിർത്തുന്നത് സംബന്ധിച്ച ഉത്തരവിറക്കിയത്. നവംബർ ഒന്നു മുതൽ നിരോധനം പ്രാബല്യത്തിൽ വരും.

സിപിഎം അറിയുന്നോ ഇതെല്ലാം? ആർഎസ്എസിൽ ചേരുന്നവരുടെ എണ്ണത്തിൽ 52% വർധനവ്, പുതുതായി 550 ശാഖകൾ!

ബംഗാളിയെ അടിച്ചുകൊന്നെന്ന വ്യാജ സന്ദേശം പ്രചരിപ്പിച്ചത് ഷാരൂഖ് ഖാൻ? കന്നഡക്കാരനും മുങ്ങി...

വയനാട്, കോഴിക്കോട് ജില്ലകളിലെ കളക്ടർമാരും, ജനപ്രതിനിധികളും പങ്കെടുത്ത യോഗത്തിലാണ് താമരശേരി ചുരത്തിൽ വാഹനം നിർത്തിയിടുന്നത് നിരോധിക്കാൻ തീരുമാനമായത്.

wayanadghat

ചുരത്തിൽ വാഹനങ്ങൾ നിർത്തിയിട്ട് മാലിന്യങ്ങൾ നിക്ഷേപിക്കുന്നത് പതിവായതോടെയാണ് നിരോധനം ഏർപ്പെടുത്താൻ തീരുമാനിച്ചത്. ഇതോടൊപ്പം ചുരത്തിന്റെ വിവിധ ഭാഗങ്ങളിൽ സിസിടിവി ക്യാമറകൾ സ്ഥാപിക്കാനും, ചുരത്തിൽ നവീകരണ പ്രവൃത്തി നടത്തി വൈദ്യുതീകരിക്കാനും യോഗത്തിൽ തീരുമാനമായി. ചുരത്തിന്റെ സുരക്ഷ ബന്ധപ്പെട്ട ഗ്രാമപഞ്ചായത്ത് അധികൃതർ ശ്രദ്ധിക്കണമെന്നും യോഗത്തിൽ ധാരണയായി.

സ്ത്രീകൾ കുളിക്കുന്നത് ഒളിഞ്ഞുനോക്കും! അടിവസ്ത്രങ്ങൾ അടിച്ചുമാറ്റും! ഒടുവിൽ ഊളൻ ഉണ്ണി പിടിയിൽ...

വിടി ബൽറാമിനെതിരെ കേസെടുക്കണം! ആന്റണിയുടെ മൗനത്തിന് പിന്നിൽ മകന്റെ ബന്ധങ്ങൾ? തുറന്നടിച്ച് കുമ്മനം...

വയനാട് ചുരത്തിൽ വാഹനം നിർത്തിയിടുന്നതിന് നിരോധനം നിലവിൽ വന്നാൽ വൈത്തിരി, അടിവാരം ഭാഗങ്ങളിൽ മാത്രമേ വാഹനം നിർത്താനാകുകയുള്ളു. കൽപ്പറ്റ ഭാഗത്ത് നിന്നും വരുന്നവർക്ക് വൈത്തിരി കഴിഞ്ഞാൽ പിന്നീട് അടിവാരത്ത് മാത്രമേ വാഹനം നിർത്തിയിടാനാകൂ. വാഹന പാർക്കിംഗിന് നിരോധനം വന്നാൽ ചുരത്തിലെ വ്യൂ പോയിന്റിലും സഞ്ചാരികളെത്തില്ല.

English summary
vehicle parking prohibited in wayanad-thamarassery ghat.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്