Get Updates
Get notified of breaking news, exclusive insights, and must-see stories!

മതം മാറിയാലും രക്ഷയില്ലാത്ത അവസ്ഥ: വെള്ളാപ്പള്ളി

തൃശൂര്‍: മതം മാറിയിട്ടും രക്ഷയില്ലാത്ത അവസ്ഥയാണിന്നെന്ന് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. എസ്എന്‍ഡിപിയുടെ നേതൃത്വത്തില്‍ ആരംഭിക്കുന്ന കുമാരി സംഘം രൂപീകരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച കുമാരി സംഗമം തൃശൂരില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മതം മാറിയിട്ട് എന്തു നേട്ടമാണെന്നും ആര് ആരെയാണു കൊന്നതെന്നും നാം പരിശോധിക്കണം. ജോലി നല്‍കാമെന്നും സ്വര്‍ഗത്തില്‍ പോകാമെന്നുമെല്ലാം പറയുന്നതുകേട്ടു മതം മാറിയവര്‍ക്കും രക്ഷയില്ലെന്നു തിരിച്ചറിയണം. മതം മാറിയ ദലിത് ക്രിസ്ത്യാനിക്കും രക്ഷയില്ലെന്നു ഇപ്പോഴത്തെ സംഭവവും തെളിയിക്കുന്നു.

sndp

എസ്എന്‍ഡിപിയുടെ നേതൃത്വത്തില്‍ ആരംഭിക്കുന്ന കുമാരി സംഘം രൂപീകരണത്തിന്റെ ഭാഗമായി തൃശൂരില്‍ സംഘടിപ്പിച്ച കുമാരി സംഗമം എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉദ്ഘാടനം ചെയ്യുന്നു

മതംമാറ്റത്തിനു പ്രസക്തിയില്ലെന്നു തിരിച്ചറിയണം. പ്രലോഭനങ്ങളില്‍ വീഴ്ത്താനാണു ചില മത സംഘടനകളുടെ ശ്രമം. എന്റെ മതമാണ് ഏറ്റവും നല്ലതെന്നും മറ്റുള്ളവരുടേത് മോശമാണെന്നും പ്രചിരിപ്പിക്കുന്ന ചിലരുണ്ട്. അവര്‍ ആളുകളെ പ്രലോഭിപ്പിച്ച് അവരുടെ ആരാധനാലയങ്ങളിലേക്ക് കൊണ്ടു പോകുകയാണ്. സ്വന്തം മകളെ തിരിച്ചു കിട്ടാനായി ഒരു പിതാവ് സുപ്രീം കോടതിയില്‍ കയറിയിറങ്ങിയ സംഭവം അടുത്ത കാലത്ത് നാം കണ്ടതാണ്. മതത്തിന്റെ പേരിലുള്ള പ്രലോഭനങ്ങള്‍ തിരിച്ചറിയാന്‍ പെണ്‍കുട്ടികള്‍ക്ക് കഴിയണം. ചാതുര്‍വര്‍ണ്യത്തില്‍ നിന്നു രക്ഷ നേടാന്‍ ശ്രീനാരായണഗുരു മതം മാറാനല്ല ഉപദേശിച്ചത്. മതംമാറ്റം കൊണ്ടു ഒരു പ്രയോജനവുമില്ലെന്നതാണു ഗുരു ഉപദേശിച്ചതെന്നും അദ്ദേഹം പറഞ്ഞു. വനിതാ സംഘം ജില്ലാ പ്രസിഡന്റ് കെ.വി. കൃഷ്ണകുമാരി അധ്യക്ഷത വഹിച്ചു. എസ.്എന്‍.ഡി.പി. യോഗം പ്രസിഡന്റ് ഡോ. എം.എന്‍. സോമന്‍, സന്തോഷ് അരയക്കണ്ടി, സംഗിത വിശ്വനാഥ്, കെ.വി. സദാനന്ദന്‍ എന്നിവര്‍ പ്രസംഗിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+