പിണറായി നല്ലതിനു ശ്രമിക്കുന്നു;ബിജെപി-ബിഡിജെഎസ് ബന്ധത്തില്‍ കുഴപ്പം,വെള്ളാപ്പള്ളിയുടെ പോക്കെങ്ങോട്ട്

  • By: Akshay
Subscribe to Oneindia Malayalam

മൂവാറ്റുപുഴ: സര്‍ക്കാര്‍ നിലവില്‍ വന്ന ഒരു വര്‍ഷം കഴിഞ്ഞിട്ടും പിണറായി സര്‍ക്കാരിനെ വിലയിരുത്താനായിട്ടില്ലെന്ന് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. പിണറായി വിജയന്‍ നല്ലത് ചെയ്യാനാണ് ശ്രമിക്കുന്നത്. എന്നാല്‍ പ്രതിച്ഛായ നഷ്ടപ്പെടുത്താന്‍ മുന്നണിയില്‍ നിന്ന് തന്നെ ചിലര്‍ ശ്രമിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ബിജെപിക്കും ബിഡിജെഎസിനും മനസ്സുകൊണ്ട് ഒന്നിച്ച് നില്‍ക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഈ ബന്ധം ഭാവിയില്‍ മുന്നോട്ട് കൊണ്ടു പോകാന്‍ കഴിയുമെന്ന് തോനുന്നില്ല. എല്ലാക്കാര്യത്തിലും തനിപ്പിടി എന്ന നിലപാടില്‍ നില്‍ക്കുന്ന ബിജെപിയുമായുള്ള ബന്ധത്തില്‍ എന്തോ കുഴപ്പമുണ്ടെന്നും വെള്ളാപ്പള്ളി പറഞ്ഞു.

 ദൈവശതകം ചൊല്ലിയ കുട്ടി

ദൈവശതകം ചൊല്ലിയ കുട്ടി

അയിത്തം കേരളത്തില്‍ തിരികെ വന്നതിന്റെ സൂചനയായി വേണം ദൈവശതകം ചൊല്ലിയ കുട്ടിയ തല്ലിയത് കാണാനെന്നും വെള്ളാപ്പള്ളി പറഞ്ഞു.

 സുധീരനും അച്യുതാനന്ദനും

സുധീരനും അച്യുതാനന്ദനും

മൈക്രോഫിനാന്‍സിന്റെ പേരില്‍ സുധീരനും അച്യൂതാനന്ദനും എന്നെ വളഞ്ഞിട്ട് ആക്രമിച്ചു.2000 കോടി അടിച്ചു മാറ്റിയെന്നാണ് പറഞ്ഞത്. എന്നാല്‍ ഇപ്പോള്‍ അവരുടെ സ്ഥിതിയെന്താണെന്ന് ആലോചിക്കണമെന്നും വെള്ളാപ്പള്ളി പറഞ്ഞു.

 പ്രതിച്ഛായ

പ്രതിച്ഛായ

പിണറായി നല്ലത് ചെയ്യാന്‍ ശ്രമിക്കുന്നുവെങ്കിലും മുന്നണിയില്‍ നിന്ന് പ്രതിച്ഛായ നഷ്ടപ്പെടുത്താന്‍ ചിലര്‍ ശ്രമിക്കുകയാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.

 വാഗ്ദാന ലംഘനം

വാഗ്ദാന ലംഘനം

വാഗ്ദാന ലംഘനങ്ങളാണ് ബിജെപി- ബിഡിജെഎസ് ബന്ധത്തിനുള്ളില്‍ വിള്ളല്‍ വീഴ്ത്തിയതെന്നാണ് സൂചന.

 ശ്രീ നാരായണഗുരു പ്രതിമ

ശ്രീ നാരായണഗുരു പ്രതിമ

കാസര്‍ഗോഡ് കേന്ദ്ര സര്‍വകലാശാലയ്ക്ക് ശ്രീനാരായണ ഗുരുദേവന്റെ പേരു നല്‍കാമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി ഉറപ്പുനല്‍കിയതാണെന്നും എന്നാല്‍ ഒരുകൊല്ലം കഴിഞ്ഞിട്ടും ഒന്നും നടന്നില്ലെന്നും വെള്ളാപ്പള്ളി പറയുന്നു. പലതവണ ഇക്കാര്യം ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും തള്ളിക്കളയുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞിു.

 ബിജെപി കൂട്ടുകെട്ട്

ബിജെപി കൂട്ടുകെട്ട്

രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ച് ബിജെപിയ്‌ക്കൊപ്പം ചേര്‍ന്ന് മത്സരിച്ചെങ്കിലും ബിഡിജെഎസിന് വന്‍ തിരിച്ചടിയാണ് നേരിട്ടത്. മുന്‍ കാലങ്ങളില്‍ എല്‍ഡിഎഫിലും, യുഡിഎഫിലും നിര്‍ണായക സ്വാധീനമുണ്ടായിരുന്ന വെള്ളാപ്പള്ളിയെ പുതിയ ബന്ധം ഒന്നുമല്ലാതാക്കിയെന്ന് ബിഡിജെഎസിനോട് എതിര്‍പ്പുള്ള യോഗം ഭാരവാഹികള്‍ പറയുന്നത്.

 തിരഞ്ഞെടുപ്പിന് ശേഷം

തിരഞ്ഞെടുപ്പിന് ശേഷം

ബോര്‍ഡ്, കോര്‍പ്പറേഷന്‍ സ്ഥാനങ്ങള്‍ ബിജെപി കേന്ദ്ര നേതൃത്വം വെള്ളാപ്പള്ളിയ്ക്കും കൂട്ടര്‍ക്കും വാഗ്ദാനം ചെയ്‌തെങ്കിലും ഇതുവരെ അക്കാര്യങ്ങല്‍ നടപ്പാക്കിയിട്ടില്ല. എന്നാല്‍ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാതെരഞ്ഞെടുപ്പിന് ശേഷം ഇക്കാര്യങ്ങളില്‍ നടപടിയുണ്ടായേക്കുമെന്നാണ് ബിജെപി സംസ്ഥാന നേതൃത്വം നല്‍കുന്ന സൂചന.

 കേരളത്തിലെ എന്‍ഡിഎ കക്ഷികള്‍

കേരളത്തിലെ എന്‍ഡിഎ കക്ഷികള്‍

നാളികേര ബോര്‍ഡ്, കൊച്ചിന്‍ പോര്‍ട് ട്രസ്റ്റ് അടക്കമുള്ളവയില്‍ ബിജെപി നേതാക്കളെ ബോര്‍ഡ് അംഗങ്ങളായി നിയമിച്ചെങ്കിലും കേരള എന്‍ഡിഎയിലെ കക്ഷികള്‍ക്ക് ഇതിലൊന്നും പ്രാതിനധ്യം ലഭിച്ചില്ലെന്നും പരാതിയുണ്ട്.

English summary
Vellappalli Natesan about Pinarayi Vijayan and CPI
Please Wait while comments are loading...