വേങ്ങരയിൽ ആദ്യ കരു നീക്കി സിപിഎം, പിപി ബഷീർ പോരാളി! സ്വതന്ത്രരെ കിട്ടിയില്ല, ലീഗിൽ ചിരിയും കലാപവും..

  • Posted By: ഡെന്നീസ്
Subscribe to Oneindia Malayalam

മലപ്പുറം: വേങ്ങര നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ പിപി ബഷീർ ഇടതുസ്ഥാനാർത്ഥിയായി മത്സരിച്ചേക്കും. ശനിയാഴ്ച നടന്ന സിപിഐഎം മലപ്പുറം ജില്ലാ സെക്രട്ടേറിയേറ്റ് യോഗത്തിൽ ഇതുസംബന്ധിച്ച് ഏകദേശ ധാരണയായെന്നാണ് റിപ്പോർട്ട്. ജില്ലാ സെക്രട്ടേറിയേറ്റിന്റെ തീരുമാനം ഞായറാഴ്ച നടക്കുന്ന സംസ്ഥാന സമിതിയെ അറിയിക്കും. ഇതിനുശേഷം മാത്രമേ സ്ഥാനാർത്ഥിയെ ഔദ്യോഗികമായി പ്രഖ്യാപിക്കുകയുള്ളു.

മോദി പെട്രോളിന്റെ വില കൂട്ടുന്നത് മന:പ്പൂർവ്വമെന്ന് കണ്ണന്താനം! അതെല്ലാം കക്കൂസ് നിർമ്മിക്കാനാണ്...

പിണറായിയും അച്യുതാനന്ദനും ഒരിക്കലെങ്കിലും വുളു എടുത്തവരാണോ? വീണ്ടും സിംസാറുൽ ഹഖ് ഹുദവി... വീഡിയോ

2016ലെ നിയമസഭാ തിരഞ്ഞെടുപ്പിലും പികെ കുഞ്ഞാലിക്കുട്ടിക്കെതിരെ പിപി ബഷീറായിരുന്നു എൽഡിഎഫ് സ്ഥാനാർത്ഥി. 38057 വോട്ടിനാണ് പിപി ബഷീർ കഴിഞ്ഞവർഷം കുഞ്ഞാലിക്കുട്ടിയോട് പരാജയപ്പെട്ടത്. ലീഗിന്റെ ഉറച്ച കോട്ടയായ വേങ്ങരയിൽ മണ്ഡലത്തിൽ സുപരിചിതനായ ബഷീറിനെ തന്നെ വീണ്ടും മത്സരിപ്പിക്കാമെന്നാണ് ജില്ലയിലെ സിപിഎമ്മിലുയർന്ന അഭിപ്രായം. വിജയപ്രതീക്ഷ ഒട്ടുമില്ലാത്ത മണ്ഡലത്തിൽ സ്വതന്ത്രനെ നിർത്താനും പാർട്ടി ആലോചിച്ചിരുന്നു.

'അബിയേട്ടൻ അയച്ച ബോഡി പാർട്സ് എല്ലാമുണ്ട്, ആവശ്യം കഴിഞ്ഞപ്പോ ഒഴിവാക്കിയല്ലേ'! കാവ്യയുടെ ആ മെസേജുകൾ..

സ്വതന്ത്രൻ...

സ്വതന്ത്രൻ...

വേങ്ങര ഉപതിരഞ്ഞെടുപ്പിൽ ഒരു സ്വതന്ത്രനെ മത്സരിപ്പിക്കണമെന്നായിരുന്നു കഴിഞ്ഞദിവസം ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റിൽ ഉയർന്ന അഭിപ്രായം. സ്വതന്ത്ര സ്ഥാനാർത്ഥിയെ മത്സരിപ്പിക്കുന്നതിലൂടെ പാർട്ടിക്കതീതമായ വോട്ടുകളും നേടാമെന്നായിരുന്നു സിപിഎമ്മിന്റെ കണക്കുക്കൂട്ടൽ.

പക്ഷേ, കിട്ടിയില്ല...

പക്ഷേ, കിട്ടിയില്ല...

കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ നിലമ്പൂർ, താനൂർ മണ്ഡലങ്ങളിൽ ഇടത് സ്വതന്ത്രരെ മത്സരിപ്പിച്ച് വിജയിപ്പിക്കാനായിരുന്നു. പക്ഷേ, ലീഗിന്റെ കോട്ടയായ വേങ്ങരയിൽ മത്സരിക്കാൻ തയ്യാറായി പൊതുസമ്മതരായ ആരും കടന്നുവന്നില്ലെന്നാണ് റിപ്പോർട്ട്. സ്വതന്ത്രരെ കിട്ടാത്തതിനാലാണ് പിപി ബഷീറിനെ തന്നെ വീണ്ടും മത്സരിപ്പിക്കാമെന്ന് ജില്ലാ സെക്രട്ടേറിയേറ്റ് തീരുമാനമെടുത്തത്.

പിപി ബഷീർ...

പിപി ബഷീർ...

കഴിഞ്ഞതവണ പികെ കുഞ്ഞാലിക്കുട്ടിക്കെതിരെ മത്സരിച്ച പിപി ബഷീർ 38057 വോട്ടിനാണ് പരാജയപ്പെട്ടത്. മണ്ഡലത്തിൽ സുപരിചിതനായ ബഷീറിനെ മത്സരിപ്പിക്കുന്നതിലൂടെ സ്ഥാനാർത്ഥിയെ പരിചയപ്പെടുത്താൻ കൂടുതൽ സമയം വേണ്ടിവരില്ലെന്നാണ് സിപിഎമ്മിലെ അഭിപ്രായം.

വിപി സാനുവും എംബി ഫൈസലും...

വിപി സാനുവും എംബി ഫൈസലും...

സ്വതന്ത്രനെ നിർത്തുകയാണെങ്കിൽ തിരൂരങ്ങാടിയിൽ മത്സരിച്ച നിയാസ് പുളിക്കലകത്തിന്റെ പേരാണ് സിപിഎം പരിഗണിച്ചിരുന്നത്. പാർട്ടി ചിഹ്നത്തിൽ മത്സരിക്കുകയാണെങ്കിൽ എസ്എഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് വിപി സാനു, മലപ്പുറം ലോക്സഭാ ഉപതിരഞ്ഞെടുപ്പിൽ മത്സരിച്ച എംബി ഫൈസൽ എന്നിവരുടെ പേരുകളും പരിഗണിച്ചിരുന്നു.

അന്തിമതീരുമാനം...

അന്തിമതീരുമാനം...

പിപി ബഷീറിനെ മത്സരിപ്പിക്കാൻ സിപിഎം മലപ്പുറം ജില്ലാ സെക്രട്ടേറിയേറ്റിൽ ഏകദേശ ധാരണയായെങ്കിലും, സിപിഎം സംസ്ഥാന സമിതി കൂടി ചർച്ച ചെയ്ത ശേഷം മാത്രമേ അന്തിമ തീരുമാനമെടുക്കൂ.

യുഡിഎഫിൽ...

യുഡിഎഫിൽ...

മലപ്പുറം ലോക്സഭാ ഉപതിരഞ്ഞെടുപ്പിൽ പികെ കുഞ്ഞാലിക്കുട്ടിയെ വളരെ നേരത്തെ തന്നെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച മുസ്ലീം ലീഗിന് വേങ്ങരയിലെ കാര്യങ്ങൾ അത്ര എളുപ്പമല്ല. സ്ഥാനാർത്ഥി നിർണ്ണയം സംബന്ധിച്ച് പാർട്ടിക്കുള്ളിൽ തർക്കം മുറുകുകയാണെന്നാണ് സൂചന.

മജീദോ രണ്ടത്താണിയോ...

മജീദോ രണ്ടത്താണിയോ...

കെപിഎ മജീദ്, കെഎൻഎ ഖാദർ, അബ്ദുറഹിമാൻ രണ്ടത്താണി, എന്നിവരുടെ പേരുകൾക്ക് പുറമേ പികെ കുഞ്ഞാലിക്കുട്ടിയുടെ ബന്ധുവും വേങ്ങരയിലെ പ്രാദേശിക നേതാവുമായ പികെ അസ്ലു, യൂത്ത് ലീഗ് സെക്രട്ടറി പികെ ഫിറോസ് തുടങ്ങിയവരെയും ലീഗ് പരിഗണിക്കുന്നുണ്ട്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
vengara byelection; pp basheer maybe contest as ldf candidate.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്