വെഞ്ഞാറമൂട് കൂട്ടക്കൊല കേസിലെ പ്രതി അഫാന് ആത്മഹത്യയ്ക്ക് ശ്രമിച്ചു; അത്യാസന്നനിലയില്‍
തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊല കേസിലെ പ്രതി അഫാന് ആത്മഹത്യയ്ക്ക് ശ്രമിച്ചു. സഹോദരനും കാമുകിയും അടക്കം അഞ്ച് പേരെ വെട്ടിക്കൊലപ്പെടുത്തിയ അഫാന് പൂജപ്പുര ജയിലില്‍ വിചാരണത്തടവുകാരനയി കഴിയവെ ആണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. യുടിബി ബ്ലോക്കിലെ ശുചിമുറിയില്‍ വെച്ചാണ് അഫാന് ജീവനൊടുക്കാന്‍ ശ്രമിച്ചത്. ഉണക്കാന്‍ ഇട്ടിരുന്ന മുണ്ട് ഉപയോഗിച്ച് തൂങ്ങുകയായിരുന്നു.
ഞായറാഴ്ച രാവിലെ 11 മണിയോടെയാണ് ആത്മഹത്യാശ്രമം ഉണ്ടായത്. അഫാനെ ഡ്യൂട്ടി ഉദ്യോഗസ്ഥന് തൂങ്ങിയ നിലയില്‍ കാണുകയായിരുന്നു. ഇതോടെ അഫാനെ ഉടന്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് എത്തിച്ചു. നിലവില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുകയാണ് അഫാന്. ഒപ്പമുണ്ടായിരുന്ന തടവുകാരന് ഫോണ്‍ ചെയ്യാന്‍ പോയപ്പോഴായിരുന്നു അഫാന്റെ ആത്മഹത്യാ ശ്രമം.

സഹതടവുകാരന് ഫോണ്‍ വിളിക്കാന്‍ പോയപ്പോള്‍ 11 മണിയോടെ ശുചിമുറിയില്‍ പോകണം എന്ന് അഫാന് ജയില്‍ അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. ഇത് പ്രകാരം ജയില്‍ വാര്ഡന് അഫാനെ ശുചിമുറിയില്‍ എത്തിക്കുകയായിരുന്നു. ഇതിനിടെയാണ് അഫാന് ഉണക്കാനിട്ടിരുന്ന മുണ്ട് ഉപയോഗിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചത്. ഏറെ നേരം കഴിഞ്ഞിട്ടും വാതില്‍ തുറക്കാന്‍ വൈകിയതിനെ തുടര്‍ന്ന് വാര്ഡന് ശുചിമുറിയുടെ വാതില്‍ ചവിട്ടി പൊളിക്കുകയായിരുന്നു.
തുടര്‍ന്നാണ് അഫാനെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. വാര്ഡന് ഉടന്‍ തന്നെ ജയില്‍ അധികൃതരെ വിവരം അറിയിക്കുകയും തുടര്‍ന്ന് തുടര്‍ന്ന് 11.25 ഓടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. ഫെബ്രുവരി 24-നായിരുന്നു വെഞ്ഞാറമൂട് കൂട്ടക്കൊലപാതകം നടന്നത്. സഹോദരന് അഹ്സാന്, കാമുകി ഫര്‍സാന, പിതൃമാതാവ് സല്‍മാ ബീവി, പിതൃസഹോദരന് ലത്തീഫ്, ഭാര്യ ഷാഹിദ, എന്നിവരെയായിരുന്നു അഫാന് കൊലപ്പെടുത്തിയത്.
23 കാരനായ അഫാന് മണിക്കൂറുകളുടെ ഇടയില്‍ അതും പട്ടാപ്പകലാണ് ഈ കൃത്യങ്ങളെല്ലാം ചെയ്തത്. മാതാവ് ഷെമിയെ ആക്രമിച്ചിരുന്നെങ്കിലും ദീര്‍ഘനാളത്തെ ചികിത്സയ്ക്ക് ശേഷം രക്ഷപ്പെട്ടു. കൊലപാതകങ്ങള്‍ക്ക് ശേഷം അഫാന് എലിവിഷം കഴിക്കുകയും പൊലീസില്‍ കീഴടങ്ങുകയുമായിരുന്നു. അഫാന്റേത് അസാധാരണമായ പെരുമാറ്റമാണ് എന്നായിരുന്നു പൊലീസും പരിശോധിച്ച ഡോക്ടര്‍മാരും പറഞ്ഞിരുന്നത്.
അതിനിടെ താനും ജീവനൊടുക്കും എന്ന് അഫാന് ചോദ്യം ചെയ്യലിനിടെ പൊലീസിനോട് പറഞ്ഞിരുന്നു. വലിയ കടബാധ്യത മൂലമുള്ള ബന്ധുകളുടെ അധിക്ഷേപമാണ് കൂട്ടക്കൊലക്ക് കാരണമെന്നായിരുന്നു അഫാന് പറഞ്ഞിരുന്നത്. തനിക്ക് തെറ്റ് പറ്റിയതാണെന്നും മാതാപിതാക്കളെ കാണണമെന്നും നേരത്തെ അഫാന് ഉദ്യോഗസ്ഥരോട് ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. അഫാന്റെ പിതാവ് വിദേശത്തായിരുന്നു.
സംഭവത്തിന് ശേഷമാണ് നാട്ടിലെത്തിയത്. അതേസമയം പിതൃമാതാവ് സല്‍മാ ബീവിയെ കൊലപ്പെടുത്തിയ കേസില്‍ അഫാനെതിരെ അന്വേഷണ സംഘം കഴിഞ്ഞ ദിവസം കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications