ഇടത് സംഘടന നേതാക്കള്‍ ഉദ്യോഗസ്ഥരെ കൈയ്യേറ്റം ചെയ്തു; കേസ് ജാമ്യമില്ലാ വകുപ്പില്‍, പക്ഷെ അറസ്റ്റില്ല

  • By: Akshay
Subscribe to Oneindia Malayalam

കൊച്ചി: വണീജ്യ നികുതി ഉദ്യോഗസ്ഥരെ വ്യാപാരികള്‍ കൈയ്യേറ്റം ചെയ്തു. കൊച്ചിയിലാണ് സംഭവം. ബ്രോഡ് വേയിലെ കടകളില്‍ പരിശേധന നടത്തുന്നതിനിടയിലാണ് കൈയ്യേറ്റം നടന്നത്.

ഇടത് അനുകൂല സംഘടനയായ വ്യാപാരി വ്യവസായി സമിതിയില്‍ പെട്ടവര്‍ക്കെതിരെയാണ് കേസ്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിട്ടുള്ളത്. എന്നാല്‍ കഴിഞ്ഞ മാസം 22ന് നടന്ന സംഭവത്തില്‍ പോലീസ് ഇതുവരെ ഒരാളെ പോലും അറസ്റ്റ് ചെയ്തില്ലെന്നാണ് പരാതി.

 കയ്യേറ്റശ്രമം ഡെപ്യൂട്ടി കമ്മീഷണര്‍ അടക്കമുള്ളവര്‍ക്കെതിരെ

കയ്യേറ്റശ്രമം ഡെപ്യൂട്ടി കമ്മീഷണര്‍ അടക്കമുള്ളവര്‍ക്കെതിരെ

കഴിഞ്ഞമാസം 22ന് ബ്രോഡ് വേയിലെ കടകളില്‍ നടത്തിയ പരിശോധനയ്ക്കിടെയാണ് ഡെപ്യൂട്ടി കമ്മിഷണര്‍ അടക്കമുള്ള ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് കൈയ്യേറ്റശ്രമം ഉണ്ടായത്.

 ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു

ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു

വാണിജ്യനികുതി ഉദ്യോഗസ്ഥരുടെ പരാതിപ്രകാരം കടകളിലെ ക്യാമറകളില്‍ നിന്ന് തന്നെ കയ്യേറ്റത്തിന്റെ ഈ ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചു.

 ബോധപൂര്‍വ്വം അറസ്റ്റ് ഒഴിവാക്കുന്നു

ബോധപൂര്‍വ്വം അറസ്റ്റ് ഒഴിവാക്കുന്നു

വ്യാപാരിവ്യവസായി സമിതി നേതാക്കളായ സിഎ ജലീല്‍, അബ്ദുല്‍ വാഹിദ്, ഇ കലാം, എവി പ്രദീപ് എന്നിവരെ ഇതില്‍ നിന്ന് തിരിച്ചറിഞ്ഞെങ്കിലും ബോധപൂര്‍വ്വം അറസ്റ്റ് ഒഴിവാക്കുകയാണെന്ന് ഉദ്യോഗസ്ഥര്‍ക്ക് പരാതിയുണ്ട്.

പോലീസ് അലംഭാവം കാണിക്കുന്നു

ഇടതു അനുകൂല സംഘടനയായ വ്യാപാരി വ്യവസായി സമിതിയിലെ നേതാക്കള്‍ ആയതുകൊണ്ടാണ് അറസ്റ്റ് ചെയ്യുന്നതില്‍ പോലീസ് അലംഭാവം കാണിക്കുന്നതെന്നാണ് പരക്കെയുള്ള പരാതി

English summary
Video of merchants attack against salestax officers out
Please Wait while comments are loading...