ഒരു ഓലച്ചൂട്ടെങ്കിലും കത്തിക്കാൻ സാധിക്കുമോയെന്ന സിപിഎമ്മിന്റെ ശ്രമമാണ് വിജിലൻസ് കേസ്: കെ സുധാകരൻ
തിരുവനന്തപുരം: സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട വിജിലൻസ് കേസിൽ പരാതിക്കാരനെതിരെ കെപിസിസി അധ്യക്ഷൻ കെ സുധാകരൻ.പരാതിക്കാരൻ വിശ്വാസയോഗ്യനായ ആളല്ല.താത്ക്കാലിക ഡ്രൈവറാണ് തനിക്കെതിരെ പരാതി നല്‍കിയത്.കേസ് രാഷ്ട്രീയലക്ഷ്യം വച്ചുള്ളതാണെന്നും തന്നെ ചതിക്കാൻ ശ്രമിച്ചിരുന്നതായും കെ സുധാകരൻ പറഞ്ഞു. കെപിസിസി ആസ്ഥാനത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാഹുൽ ഗാന്ധി തേടിയെത്തിയ വില്ലേജ് കുക്കിംഗ് ചാനൽ, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10 ലക്ഷം
ഒരു ഓലച്ചൂട്ടെങ്കിലും കത്തിക്കാൻ സാധിക്കുമോയെന്ന സിപിഎമ്മിന്റെ ശ്രമമാണ് തനിക്കെതിരായ വിജിലൻസ് പരിശോധന. പരാതിക്കാരനായ പ്രശാന്ത് ബാബു തന്റെ ഡ്രൈവറോ, ഡിസിസി ഓഫിസ് സെക്രട്ടറിയോ ആയിരുന്നില്ല. തന്നെ അപായപ്പെടുത്താനുള്ള സിപിഎം നീക്കത്തിന് സഹായം ചെയ്തതിന്റെ പേരിൽ 2013ൽ പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ടയാളാണ് - സുധാകരൻ പറഞ്ഞു.

താത്ക്കാലിക ഡ്രൈവർ നൽകിയ പരാതിയിന്മേൽ സർക്കാരിന് അന്വേഷണമാകാം.സാമ്പത്തിക ക്രമക്കേട് നടന്നതായി കണ്ടെത്തിയാൽ പൊതുപ്രവർത്തനം അവസാനിപ്പിക്കും.ഗൾഫിൽ നിന്ന് ഒരാളോടും ഡിസിസി ഓഫീസ് നിർമ്മാണത്തിന് പിരിവെടുത്തിട്ടില്ല.50 ലക്ഷം രൂപയുടെ സാമ്പത്തിക ക്രമക്കേട് നടത്തിയതിന് സഹകരണ ബാങ്കിലെ ജോലിയിൽ നിന്ന് പുറത്താക്കപ്പെട്ടയാളാണ് പ്രശാന്ത്. കേസ് രാഷ്ട്രീയലക്ഷ്യത്തിൻ്റെ ഭാഗമാണ് - കെ സുധാകരൻ പറഞ്ഞു.

കെ.കരുണാകരൻ സ്മാരക ട്രസ്റ്റിന് സ്കൂൾ നടത്താൻ നിയമതടസ്സമുണ്ടെന്ന് മനസിലാക്കി കണ്ണൂർ എജ്യുക്കേഷൻ പാർക്ക് എന്ന പേരിൽ കമ്പനി രൂപീകരിക്കുകയായിരുന്നു. എന്നാൽ, സിപിഎം നിയന്ത്രണത്തിലുള്ള സഹകരണ സംഘം കൂടുതൽ തുക വാഗ്ദാനം ചെയ്തതിനാൽ, ചിറയ്ക്കൽ രാജാസ് സ്കൂൾ വാങ്ങാൻ കഴിയാതെ പോയി.അതിന് വേണ്ടി പിരിച്ച കാശ് തിരിച്ചു കൊടുത്തു. കണക്ക് കമ്പനിക്കാര്യമാണ് അത് നാട്ടുകാരോട് പറയേണ്ടതില്ല - കെ സുധാകരൻ ചൂണ്ടിക്കാട്ടി.
സംസ്ഥാനത്തെ കെപിസിസി, ഡിസിസി പുനഃസംഘടനകൾ സംബന്ധിച്ച് ധാരണയായിട്ടുണ്ട്.നാളെ ദില്ലിയിലെത്തി രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം ഇക്കാര്യങ്ങൾ സംബന്ധിച്ച് തീരുമാനമെടുക്കുമെന്നും കെ സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞു.
ഞെട്ടിപ്പിക്കുന്ന ഫോട്ടോഷൂട്ടുമായി കിയാര അദ്വാനി; ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍












Click it and Unblock the Notifications