ലൈംഗിക പീഡനം, വഞ്ചന; സോളാറില്‍ കുഞ്ഞൂഞ്ഞും കൂട്ടരും കുടുങ്ങി, പിണറായി കരുതിക്കൂട്ടിത്തന്നെ

 • Posted By:
Subscribe to Oneindia Malayalam
cmsvideo
  സോളാർ കേസ് : UDF നേതാക്കൾക്കെതിരെ കൂട്ടനടപടി | Oneindia Malayalam

  തിരുവനന്തപുരം: കേരളത്തെ പിടിച്ച് കുലുക്കിയ സോളാര്‍ അഴിമതിക്കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് കുരുക്ക്. ഉമ്മന്‍ചാണ്ടിക്കെതിരെ വിജിലന്‍സ് കേസെടുക്കാന്‍ തീരുമാനിച്ചു.

  സോളാര്‍ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണിത്. സോളാര്‍ റിപ്പോര്‍ട്ട് ആറ് മാസത്തിനകം നിയമസഭയില്‍ വയ്ക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.ഉമ്മന്‍ചാണ്ടിയും സഹായികളും ജനങ്ങളെ വഞ്ചിച്ചെന്ന് റിപ്പോര്‍ട്ടില്‍ പരാമര്‍ശം ഉണ്ട്.

  സോളാര്‍ കേസ് അന്വേഷിച്ച ജസ്റ്റിസ് ശിവരാജന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ വിവരങ്ങളെ കുറിച്ച് വിശദീകരിക്കുകയായിരുന്നു പിണറായി. മുഖ്യമന്ത്രിയും മുഖ്യമന്ത്രിയുടെ ഓഫീസും സോളാര്‍ കേസില്‍ ഉത്തരവാദികളാണെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നതായി പിണറായി പറയുന്നു. അന്നത്തെ ആഭ്യന്തര- വിജിലന്‍സ് വകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പോലീസില്‍ സ്വാധീനം ചെലുത്തി ഉമ്മന്‍ചാണ്ടിയെ രക്ഷപ്പെടുത്തിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

  അഡ്വക്കേറ്റ് ജനറലിനോടും ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനോടും നിയമോപദേശം തേടിയെ ശേഷമാണ് കേസെടുക്കാന്‍ തീരുമാനിച്ചത്. കൂട്ടു നിന്ന ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടി ഉണ്ട്. സരിതയെ ലൈംഗികമായി പീഡിപ്പിച്ചതിനും കേസെടുക്കുന്നുണ്ട്.

  സാമൂഹ്യപ്രവര്‍ത്തകയ്ക്ക് ദാരുണ അന്ത്യം... മൃതദേഹം പാതി വിവസ്ത്രം, മാറിടം അറുത്തുമാറ്റി!!

  എലികളുടെ പിടിയില്‍ ഒരാശുപത്രി.. രോഗിയായ വീട്ടമ്മയുടെ കണ്ണ് എലി കരണ്ടെടുത്തു!!

  ഉമ്മന്‍ചാണ്ടി കുടുങ്ങും

  ഉമ്മന്‍ചാണ്ടി കുടുങ്ങും

  സോളാര്‍ കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ വിജിലന്‍സ് കേസും ക്രിമിനല്‍ കേസും എടുക്കാനാണ് തീരുമാനം. സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

  ജനങ്ങളെ വഞ്ചിച്ചു

  ജനങ്ങളെ വഞ്ചിച്ചു

  സോളാര്‍ കേസില്‍ ഉമ്മന്‍ചാണ്ടി ജനങ്ങളെ വഞ്ചിച്ചതായി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസിന് വീഴ്ച സംഭവിച്ചതായും വ്യക്തമാക്കുന്നു.

  തിരുവഞ്ചൂരിനെതിരെയും

  തിരുവഞ്ചൂരിനെതിരെയും

  അന്നത്തെ ആഭ്യന്തര വിജിലന്‍സ് മന്ത്രിയായിരുന്ന തിതരുവഞ്ചൂരിനെതിരെയും കേസെടുക്കും. പോലീസില്‍ സ്വാധീനം ചെലുത്തി ഉമ്മന്‍ചാണ്ടിയെ രക്ഷിച്ചതിനാണ് തിരുവഞ്ചൂരിനെതിരെ കേസെടുക്കുന്നത്.

  ലൈംഗിക പീഡനത്തിനും

  ലൈംഗിക പീഡനത്തിനും

  സരിതയെ ലൈംഗികമായി പീഡിപ്പിച്ചതിനും കേസെടുക്കും. സരിതയുടെ കത്തില്‍ പറയുന്നവര്‍ക്കെതിരെയാണ് കേസ്്. ഉമ്മന്‍ചാണ്ടി, ആര്യാടന്‍ മുഹമ്മദ്, എപി അനില്‍കൂമാര്‍, ഹൈബി ഈഡന്‍, കെസി വവേണുഗോപാല്‍, ജോസ് കെ മാണി, പളനി മാണിക്യം(മുന്‍ കേന്ദ്രമന്ത്രി), എന്‍. സുബ്രഹ്മണ്യന്‍(കെപിസിസി ജന. സെക്രട്ടറി), ഐജി പദ്മകുമാര്‍ എന്നിവര്‍ക്കെതിരെയാണ് ലൈംഗിക പീഡനത്തിന് കേസ്.

  തെളിവ് നശിപ്പിച്ചവര്‍ക്കെതിരെയും

  തെളിവ് നശിപ്പിച്ചവര്‍ക്കെതിരെയും

  ബെന്നി ബെഹനാന്‍, തമ്പാനൂര്‍ രവി എന്നിവര്‍ക്കെതിരെ തെളിവ് നശിപ്പിച്ചതിന് കേസെടുക്കും. കേസ് അട്ടിമറിച്ച അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടി ഉണ്ടാകും.

  കമ്മീഷന്റെ ശുപാര്‍ശകള്‍

  കമ്മീഷന്റെ ശുപാര്‍ശകള്‍

  സോളാര്‍ കേസില്‍ ശിവരാജന്‍ കമ്മീഷന്‍ മുന്നോട്ടു വയ്ക്കുന്ന എല്ലാ ശുപാര്‍ശകളും അംഗീകരിക്കുന്നതായി മുഖ്യമന്ത്രി വ്യക്തമാക്കുന്നു. വാര്‍ത്താ സമ്മേളനത്തിലാണ് പിണറായി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

  പിണറായി അറിഞ്ഞ് തന്നെ

  പിണറായി അറിഞ്ഞ് തന്നെ

  വേങ്ങര ഉപ തിരഞ്ഞെടുപ്പ് നടക്കുന്നതിനിടെയാണ് പിണറായി സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്തു വിട്ടത്. വേങ്ങര തിരഞ്ഞെടുപ്പില്‍ ഇത് പ്രതിഫലിക്കുമെന്ന് തന്നെയാണ് സൂചന.

  ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

  English summary
  vigilance case against oommen chandi on solar case.

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്