സന്തോഷ് മാധവന്‍ ഭൂമിദാനക്കേസ്; അടൂര്‍പ്രകാശിനും കുഞ്ഞാലിക്കുട്ടിക്കുമെതിരെ കേസെടുക്കാന്‍ ഉത്തരവ്
മൂവാറ്റുപുഴ: സന്തോഷ് മാധവന്റെ ഭൂമി ഇടപാട് കേസില്‍ മുന്‍മന്ത്രി കുഞ്ഞാലികുട്ടിക്കും അടൂര്‍ പ്രകാശിനുമെതിരെ കേസെടുക്കാന്‍ വിജിലന്‍സ് കോടതി ഉത്തരവ്. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. വിജിലന്‍സിന്റെ ത്വരിത പരിശോധന കോടതി തള്ളിയശേഷമാണ് അന്വേഷണ കോടതി ഉത്തരവിട്ടിരിക്കുന്നത്.
സന്തോഷ് മാധവന്‍ ഇടപാടുകാരനായ പുത്തന്‍ വേലിക്കര ഭൂമി ഇടപാട് കേസിലാണ് കോടതിയുടെ ഉത്തരവ് വന്നിരിക്കുന്നത്. ജയില്‍ ശിക്ഷ അനുഭവിക്കുന്ന സന്തോഷ് മാധവനെതിരെയും കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ കോടതി ഉത്തരവിട്ടിട്ടുണ്ട്.

പുത്തന്‍വേലിക്കരയിലെയും കൊടുങ്ങല്ലൂരിലെയും മിച്ചഭൂമിയായി ഏറ്റെടുത്ത 127 ഭൂമി നികത്താനുള്ള അനുമതിയാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ വിവാദ സ്വാമി സന്തോഷ് മാധവന്റെ കമ്പനിക്ക് നല്‍കിയത്. 2016 ഫെബ്രുവരി 25ന് നടന്ന മന്ത്രിസഭ യോഗത്തില്‍ വ്യവസായ ഐടി വകുപ്പ് മന്ത്രി കുഞ്ഞാലികുട്ടി നല്‍കിയ കുറിപ്പ് ഉള്‍പ്പെടെയുള്ള രേഖകളാണ് ഇത് സംബന്ധിച്ച് പുറത്ത് വന്നിരിക്കുന്നത്.
ഭൂപരിധിയില്‍ ഇളവിന് റവന്യു വകുപ്പ് ഇറക്കിയ ഉത്തരവിനാധാരം മന്ത്രിയുടെ കുറിപ്പാണെന്നും മന്ത്രിസഭാ യോഗം കുറിപ്പ് അതേപടി അംഗീകരിക്കുക ആയിരുന്നു. തുടര്‍ന്നായിരുന്നു റവന്യൂ വകുപ്പ് ഉത്തരവ് ഇറക്കിയതെന്ന് രേഖകള്‍ സൂചിപ്പിക്കുന്നു. ഇതേ തുടര്‍ന്നാണ് കുഞ്ഞാലിക്കുട്ടിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ ഉത്തരവിട്ടിരിക്കുന്നത്. സര്‍ക്കാറിന് നഷ്ടം സംഭവിക്കാത്തതിനാല്‍ മന്ത്രി അടൂര്‍ പ്രകാശിനെതിരെ കേസ് എടുക്കേണ്ടെന്ന് നിലപാടായിരുന്നു വിജിലന്‍സ് ആദ്യം സ്വീകരിച്ചത്.












Click it and Unblock the Notifications