കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുല്‍ നായര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം

  • By Soorya Chandran
Google Oneindia Malayalam News

തൃശൂര്‍: 17 ലക്ഷം രൂപ ക്വാറി ഉടമയില്‍ നിന്ന് കൈക്കൂലി വാങ്ങി എന്ന ആരോപണത്തെത്തുടര്‍ന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട പത്തനംതിട്ട പോലീസ് സൂപ്രണ്ട് രാഹുല്‍ ആര്‍ നായര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്. എറണാകുളം വിജിലന്‍സ് എസ്പിക്കാണ് അന്വേഷണച്ചുമതല.

തൃശൂര്‍ വിജിലന്‍സ് കോടതിയാണ് കേസില്‍ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. കേസില്‍ കുറ്റക്കാക്കാരനെന്ന് കണ്ടെത്തിയാല്‍ രാഹുല്‍ ആര്‍ നായരുടെ ജോലി തന്നെ നഷ്ടപ്പെട്ടേക്കും.

Rahul R Nair

കണ്ണൂരില്‍ പോലീസ് സൂപ്രണ്ട് ആയിരുന്ന കാലത്താണ് രാഹുല്‍ ആര്‍ നായര്‍ മാധ്യമശ്രദ്ധ നേടുന്നത്. സിപിഎമ്മിന് തീരെ അഭികാമ്യനായിരുന്നില്ല എസ്പി. ഇതോടെ എംവി ജയരാജന്‍ അടക്കമുളളവര്‍ രാഹുല്‍ നായര്‍ക്കെതിരെ രംഗത്തെത്തിയിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്റെ പിന്തുണ രാഹുല്‍ നായര്‍ക്ക് എപ്പോഴും ഉണ്ടായിരുന്നു.

പിന്നീട് കെ സുധാരകരനും രാഹുല്‍ ആര്‍ നായരോട് അതൃപ്തി തോന്നിയപ്പോഴാണ് അദ്ദേഹത്തെ കണ്ണൂരില്‍ നിന്ന് പത്തനംതിട്ടയിലേക്ക് മാറ്റിയത്. ഇപ്പോള്‍ കൈക്കൂലി കേസില്‍ പെട്ടപ്പോഴും ഈ രാഷ്ട്രീയ പ്രശ്‌നങ്ങള്‍ പലരും ഉന്നയിച്ചിരുന്നു.

കേരളത്തിലെ ഏറ്റവും സമ്പന്നരായ ഐപിഎസ് ഉദ്യോഗസ്ഥരില്‍ ഒരാണ് രാഹുല്‍ ആര്‍ നായര്‍. കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ച സ്വത്ത് വിവരത്തില്‍ നിന്ന് ഇത് വ്യക്തമാണ്. പാരമ്പര്യമായി ലഭിച്ചതാണ് ഇവയെല്ലാം എന്നാണ് എസ്പി സ്വത്ത് വെളിപ്പെടുത്തിയപ്പോള്‍ വ്യക്തമാക്കിയിരുന്നത്.

ക്വാറി ഉടമയില്‍ നിന്ന് രാഹുല്‍ ആര്‍ നായര്‍ 17 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന് ഇന്റലിജന്‍സ് ആണ് റിപ്പോര്‍ട്ട നല്‍കിയത്. പിന്നീട് ഡിജിപി സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലും ഇക്കാര്യം വ്യക്തമാക്കിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഇപ്പോഴത്തെ വിജിലന്‍സ് അന്വേഷണം.

English summary
Vigilance enquiry against suspended SP Rahul R Nair
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X