കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സരിതയുടെ കയ്യില്‍ നിന്ന് കാശ് വാങ്ങിയോ?എന്നാല്‍ നിങ്ങള്‍ പെട്ടു; സോളാര്‍ ഇടപാടും അഴിമതി ഇനത്തില്‍

  • By അക്ഷയ്‌
Google Oneindia Malayalam News

തിരുവനന്തപുരം: സരിത എസ് നായരുമായി പണമിടപാട് നടത്തിയെന്ന് ആരോപിക്കുന്ന രാഷ്ട്രീയക്കാരെല്ലാം നെട്ടോട്ടത്തില്‍. സോളാര്‍ ഇടപാടും അഴിമതിയെന്ന നിഗമനത്തിലാണ് ജേക്കബ് തോമസ്. അതുകൊണ്ട് തന്നെ ഏത് സമയവും വിജിലന്‍സിന്റെ അന്വേഷണ സംഘം ഇവരെ തേടിയെത്തും.

ഔദ്യോഗിക സ്ഥാപനങ്ങള്‍ ദുരുപയോഗപ്പെടുത്തിയാണ് സരിതക്ക് കോടികള്‍ സമ്പാദിക്കാന്‍ നേതാക്കള്‍ അസരമുണ്ടാക്കിയത്. അതുകൊണ്ട് തന്നെ അവരെ കുടുക്കാനുള്ള പുറപ്പാടിലാണ് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ്. ഇതിന്റെ ഭാഗമായി വിവാദ സോളാര്‍ കേസിലെ കോടികളുടെ സാമ്പത്തിക ഇടപാട് സംബന്ധിച്ച ജേക്കബ് തോംസിന്റെ രഹസ്യാന്വേഷണം തുടരുകയാണ്.

അഴിമതി

അഴിമതി

സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് പണമൊന്നും നഷ്ടമായില്ലെങ്കിലും സോളാറിലേതും അഴിമതിയാണെന്നാണ് ജേക്കബ് തോമസിന്റെ പ്രാഥമിക വിലയിരുത്തല്‍.

പുറത്തുപോകരുത്

പുറത്തുപോകരുത്

സോളാര്‍ കേസ് അന്വേഷിക്കുന്ന പ്രത്യേകസംഘത്തെ കുറിച്ചുള്ള വിവരങ്ങല്‍ ഒരു കാരണവശാലും പുറത്തുപോകരുതെന്നും ജേക്കബ് തോമസ് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

വെളിപ്പെടുത്തല്‍

വെളിപ്പെടുത്തല്‍

സോളാര്‍ ഇടപാടില്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ബന്നി ബഹന്നാന്‍, ആര്യാടന്‍ മുഹമ്മദ് തുടങ്ങി യുഡിഎഫിലെ നിരവധി പ്രമുഖര്‍ക്ക് കോടികള്‍ കോഴ നല്‍കിയിരുന്നതായി പ്രതി സരിത എസ് നായര്‍ വെളിപ്പെടുത്തിയിരുന്നു.

മുഖ്യമന്ത്രിക്ക്

മുഖ്യമന്ത്രിക്ക്

ഇടതു സര്‍ക്കാര്‍ അധികാരമേറ്റതോടെ കോഴയുടെ വിശദാംശങ്ങളടങ്ങിയ പരാതി സരിത മുഖ്യമന്ത്രി പിണറായി വിജയന് നേരിട്ട് കൈമാറിയിരുന്നു. ഈ പരാതിയാണ് വിജിലന്‍സ് പരിശോധിക്കുന്നത്.

English summary
Vigilance investigate solar scam financial dealings
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X