രമേശ് ചെന്നിത്തലക്കെതിരായ വിജിലന്‍സ് അന്വേഷണം; ഗവര്‍ണറുടെ അനുമതി വേണ്ടെന്ന് നിയമോപദേശം
തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കെതിരായ വിജിലന്‍സ് അന്വേഷണത്തില്‍ ഗവര്‍ണറുടെ അനുമതി വേണ്ടെന്ന് നിയമോപദേശം. രമേശ് ചെന്നിത്തലക്കെതിരായ വിജിലന്‍സ് അന്വേഷണത്തില്‍ സ്പീക്കറുടെ അനുമതി മാത്രം മതിയെന്നാണ് നിയമോപദേശം ലഭിച്ചിരിക്കുന്നത്. പണം കൈമാറി എന്ന് ബിജു രമേശ് പറയുന്ന സമയം ചെന്നിത്തല മന്ത്രിയായിരുന്നില്ല. ഈ സാഹചര്യത്തിലാണ് ഗവര്‍ണറുടെ അനുമതി വേണ്ടെന്ന ഉപദേശം ലഭിച്ചത്.
കേസില്‍ ചെന്നിത്തലക്കും കെ ബാബുവിനുമെതിരേ അന്വേഷണ അനുമതി ആവശ്യപ്പെട്ട സര്‍ക്കാര്‍ കഴിഞ്ഞ ദിവസം സ്പീക്കര്‍ക്ക് കത്ത് നല്‍കിയിരുന്നു. ബാര്‍ ലൈസന്‍സ് ഫീസ് കുറക്കാന്‍ രമേശ് ചെന്നിത്തല,കെ ബാബു, വിഎസ് ശിവകുമാര്‍ എന്നിവര്‍ കോഴ വാങ്ങിയെന്നാണ് ബാറുടമ ബിജു രമേശിന്റെ വെളിപ്പെടുത്തല്‍. ബിജു രമേശിന്റെ പരാതിയില്‍ മുഖ്യമന്ത്രി അന്വേഷണത്തിന് അനുമതി നല്‍കിയിരുന്നു. അതിന്റെ തുടര്‍ച്ചയായാണ് സ്പീക്കറുടേയും അനുമതി തേടിയത്. എംഎല്‍എമാര്‍ക്കെതിരായ അന്വേഷണം എന്ന നിലക്കാണ് വിജിലന്‍സ് സ്പീക്കറുടെ അനുമതി തേടിയത്.

ചെന്നിത്തല കെപിസിസി പ്രസിഡന്റായിരിക്കെ ബാര്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് ഒരു കോടി രൂപ കെപിസിസി ഓഫീസില്‍ എത്തി രമേശ് ചെന്നിത്തലക്ക് നല്‍കിയെന്നാണ് പ്രധാന ആരോപണം.കെബാബുവിന് 50 ലക്ഷം രൂപയും, വിഎസ് ശിവകുമാറിന് 25 ലക്ഷം രൂപയും നല്‍കിയെന്നും ബിജു രമേശ് വെളിപ്പെടുത്തിയിരുന്നു.
അതേ സമയം കോഴ ആരോപണം ഉന്നയിച്ച ബിജു രമേശിനെതിരെ ബാറുടമകളുടെ സംഘടനയായ സംസ്ഥാന പ്രസിഡന്റ് രംഗത്ത് വന്നത് വിജിലന്‍സിന് തിരിച്ചടിയാകും. പണം കൈമാറിയില്ലെന്നായിരുന്നു വി സുനില്‍കുമാറിന്റെ വാദം. മാണിക്കും ബാബുവിനുമെതിരായ കോഴ ആരോപണങ്ങള്‍ വിജിലന്‍സിന് തെളിയിക്കാന്‍ കഴിയാതിരുന്നതും ബാറുടമകള്‍ മൊഴി നല്‍കാത്തതുകൊണ്ടാണ്. 2011മുതല്‍ 2014 ബാറുടമകളില്‍ നിന്നും 27 കോടി രൂപ പിരിച്ചുവെന്ന് കണ്ടെത്തിയ വിജിലന്‍സ് ഈ പണം എവിടേക്ക് പോയെന്ന് കണ്ടെത്താനായില്ല.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications