• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

തിരഞ്ഞെടുപ്പിനായി സമാഹരിച്ച തുക, കൗണ്ടർ ഫോയിൽ ശേഖരിക്കാൻ സമയം വേണം: കെ.എം ഷാജി

കൊച്ചി: അനധികൃത സ്വത്ത് സമ്പാദക്കേസിൽ മുസ്ലിം ലീഗ് നേതാവും എംഎൽഎയുമായ കെ.എം ഷാജിയെ വിജിലൻസ് ചോദ്യം ചെയ്യുന്നത് ഇന്ന് പൂർത്തിയായി. ഷാജിയുടെ വീടുകളിൽ നിന്ന് കണ്ടെടുത്ത പണം, സ്വർണം എന്നിവയുടെ ഉറവിടവുമായി ബന്ധപ്പെട്ട വിവരങ്ങൾ വിജിലൻസ് ഡിവൈഎസ്പി ജോൺസണിന്റെ നേതൃത്വത്തിലുള്ള സംഘം തേടി. തിരഞ്ഞെടുപ്പ് പ്രചരണത്തിനായി സമാഹരിച്ച തുകയാണ് പിടിച്ചെടുത്തതെന്നാണ് ഷാജി പറയുന്നത്. ചോദ്യം ചെയ്യൽ നാലര മണിക്കൂർ നീണ്ടു.

തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ശേഖരിച്ച പണമാണ് വിജിലൻസ് കണ്ടെത്തിയത്. എന്നാൽ റെയ്ഡ് കഴിഞ്ഞ ശേഷം വ്യാപകമായ വ്യജപ്രചരണങ്ങളാണ് നടക്കുന്നതെന്ന് ഷാജി പറഞ്ഞു. സ്ഥലകച്ചവടത്തിനായി ബന്ധുകൊണ്ടുവന്നുവെച്ച പണമാണെന്ന് വരെ വാർത്തകളുണ്ടെന്നും എന്നാൽ താൻ അങ്ങനെ ആരോടും പറഞ്ഞട്ടില്ലെന്നും ഷാജി വ്യക്തമാക്കി.

ഇതുവരെയുള്ള കളികളില്‍ ഏറ്റവും ആവേശകരം, കാണാം ഡല്‍ഹി-രാജസ്ഥാന്‍ മത്സരത്തിന്റെ ചിത്രങ്ങള്‍

''ക്യാമ്പ് ഹൗസിൽ ഒരു ബെഡ് റൂമേയുള്ളൂ, അതിൽ ഒരു കട്ടിലേയുള്ളൂ, അതിന് താഴെയാണ് പണമുണ്ടായിരുന്നത്. ക്ലോസറ്റിനും ഫ്രിഡ്ജിനും താഴെയാണ് പണമുണ്ടായിരുന്നത് എന്നാണ് ചിലരൊക്കെ പറഞ്ഞ് പ്രചരിപ്പിച്ചത്. കള്ളും കഞ്ചാവുമടിച്ച് വല്ലയിടത്തും കിടന്നുറങ്ങുന്നവർക്ക് അവിടെയാകും പണം സൂക്ഷിക്കുന്നതെന്ന് തോന്നും. അത് സ്വാഭാവികമാണല്ലോ. തിരഞ്ഞെടുപ്പിന് വേണ്ടി പിരിച്ചെടുത്ത തുകയായതിനാൽ ഫോയിൽ ശേഖരിക്കണം. അതിന് സമയം വേണം," ഷാജി പറഞ്ഞു.

കൃത്യമായ രേഖകളുള്ളതിനാലാണ് പണം മാറ്റാതിരുന്നതെന്നും ഷാജി വ്യക്തമാക്കി. പല രാജ്യങ്ങളിലെ കറൻസികൾ മക്കളുടെ ശേഖരമാണെന്നും അതിൽ വിജിലൻസിന് സംശയിമില്ലെന്നും ഷാജി പറഞ്ഞു. വീണ്ടും ചോദ്യം ചെയ്യാൻ നിലവിൽ വിളിപ്പിച്ചിട്ടില്ല. ഒരാഴ്ചയ്ക്കകം രേഖകൾ കാണിക്കാനാണ് നിർദേശിച്ചിരിക്കുന്നത്. അത് ഹാജരാക്കുമെന്നും ഷജി കൂട്ടിച്ചേർത്തു.

''തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായി ശേഖരിച്ച പണത്തിന് കുറ്റിയും രശീതിയും മറ്റ് രേഖകളുമുണ്ട്. അത് കൃത്യമായി ഹാജരാക്കും. മണ്ഡലം കമ്മിറ്റി പണം ശേഖരിക്കുന്നതുമായി ബന്ധപ്പെട്ട് ചേർന്ന യോഗത്തിന്‍റെ മിനിട്സ് അടക്കം ഹാജരാക്കിയിട്ടുണ്ട്. ഇതടക്കം പ്രാഥമിക രേഖകൾ ഇന്ന് വിജിലൻസിന് നൽകി. കൂടുതൽ രേഖകൾ ഒരാഴ്ചയ്ക്കകം ഹാജരാക്കും''

cmsvideo
  കോഴിക്കോട്; അനധികൃത സ്വത്ത് സമ്പാദനക്കേസിൽ കെ എം ഷാജിയുടെ ചോദ്യം ചെയ്യല്‍ പൂർത്തിയായി

  കഴിഞ്ഞ ദിവസം വിജിലന്‍സ് കെഎം ഷാജിയുടെ കണ്ണൂരിലെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ കണക്കില്‍ പെടാത്ത പണം പിടിച്ചെടുത്തിരുന്നു. കണ്ണൂര്‍ അഴീക്കോട്ടുളള വീട്ടില്‍ നടത്തിയ പരിശോധനയില്‍ 47,35,500രൂപയാണ് വിജിലന്‍സ് സംഘം പിടിച്ചെടുത്തത്. 500 ഗ്രാം സ്വര്‍ണവും വിദേശ കറന്‍സികളും കൂടി ഈ വീട്ടില്‍ നിന്ന് കണ്ടെടുത്തിരുന്നു. എന്നാല്‍ ഇവ പിന്നീട് കെഎം ഷാജിക്ക് തന്നെ തിരിച്ച് നല്‍കി. അനധികൃത സമ്പാദ്യമായി കണക്കാക്കാന്‍ മാത്രമുളള അളവ് ഇല്ലാത്തതിനാലാണ് ഇവ തിരികെ നല്‍കിയത്.

  കൂളായി ജാൻവി കപൂർ, ലേറ്റസ്റ്റ് ചിത്രങ്ങൾ കാണാം

  കണ്ണൂരിലേയും കോഴിക്കോട്ടെയും വീടുകളില്‍ നടത്തിയ പരിശോധനയില്‍ 77 രേഖകളും വിജിലന്‍സ് കണ്ടെത്തിയിരുന്നു. ഇവയും കോഴിക്കോട് വിജിലന്‍സ് കോടതിയില്‍ അന്വേഷണ സംഘം ഹാജരാക്കിയിട്ടുണ്ട്. പിടിച്ചെടുത്ത പണത്തിന് കൃത്യമായ രേഖ ഉണ്ടെന്നും പണം വിജിലന്‍സിന് തിരികെ തരേണ്ടി വരും എന്നുമാണ് കെഎം ഷാജി അവകാശപ്പെടുന്നത്. 2011 മുതല്‍ 2020 വരെയുളള കാലയളവില്‍ കെഎം ഷാജി അനധികൃത സ്വത്ത് സമ്പാദനം നടത്തി എന്നതാണ് കേസ്. കെഎം ഷാജി 147 കോടിയുടെ അനധികൃത സ്വത്ത് സമ്പാദിച്ചു എന്നാണ് വിജിലന്‍സ് കേസ്.

  English summary
  Vigilance questioning of KM Shaji ends for today in disproportionate assets case
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X