വിജയ് ബാബു അക്കാര്യം തെളിയിച്ചാൽ ഈ കേസ് വിട്ട് പോകും;എംഎൽഎയുടെ കേസിൽ നടന്നത്;ജോർജ് ജോസഫ് പറയുന്നു
കൊച്ചി; യുവനടിയെ പീഡിപ്പിച്ച കേസിൽ വിജയ് ബാബുവിന് മുൻകൂർ ജാമ്യം അനുവദിച്ചിരിക്കുകയാണ് ഹൈക്കോടതി. അഞ്ച് ലക്ഷം രൂപയുടെ ബോണ്ടിലാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. 27 മുതൽ അടുത്ത മാസം മൂന്നു വരെ അന്വേഷണസംഘത്തിന് മുന്നിൽ വിജയ് ബാബു ഹാജരാകണമെന്ന് കോടതി നിർദ്ദേശിച്ചിട്ടുണ്ട്.
അതേസമയം കേസിൽ ഗുരുതര ആരോപണങ്ങളാണ് യുവ നടി ഉന്നയിച്ചിരിക്കന്നതെന്ന് നിരീക്ഷിച്ചിട്ടും എന്തുകൊണ്ടാണ് ഹൈക്കോടതി വിജയ് ബാബുവിന് മുൻകൂർ ജാമ്യം നൽകിയെന്ന കാര്യത്തെ കുറിച്ച് പ്രതികരിക്കുകയാണ് മുൻ പോലീസ് ഉദ്യോഗസ്ഥൻ ജോർജ് ജോസഫ്. മാതൃഭൂമി ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. വായിക്കാം

'കൺസെൻഷ്വൽ സെക്സ് ആയിരുന്നു നടിക്കും തനിക്കുമിടയിൽ ഉണ്ടായതെന്നാണ് തുടക്കം മുതൽ വിജയ് ബാബു പറഞ്ഞത്. സിനിമയിൽ അവസരത്തിന് വേണ്ടി തന്നെ സമീപിച്ചതാണെന്നും പരസ്പരം സമ്മതിച്ചാണ് ബന്ധം ഉണ്ടായതെന്നും പെൺകുട്ടിക്ക് പ്രായപൂർത്തിയായതാണെന്നും വിജയ് ബാബു കോടതിയിൽ പറയുന്നുണ്ട്'.

'ഇക്കാര്യങ്ങൾ തെളിയിക്കാൻ കഴിയുന്ന തെളിവുകൾ തന്റെ കൈയ്യിൽ ഉണ്ടെന്നാണ് വിജയ് ബാബു അവകാശപ്പെട്ടത്. ചോദ്യം ചെയ്യലിനിടെ അദ്ദേഹം അത് പോലീസിന് കൈമാറിയിട്ടുണ്ടാകാം എന്നാണ് കരുതുന്നത്. അത് പരിശോധിക്കേണ്ടതുണ്ട്'.
കീർത്തി, ആരാധകരെ ഇങ്ങനെ ഞെട്ടിക്കണം എന്ന വാശിയിലാണോ? ദേ നടിയുടെ വൈറൽ ഫോട്ടോസ് കാണാം

'നേരത്തേ ഇതുപോലൊരു കേസ് ഒരു കേരളത്തിൽ ഒരു എം എൽ എയുടെ പേരിൽ ഉണ്ടായിരുന്നു. പെൺകുട്ടിയുടെ പീഡന ആരോപണത്തിന്റെ അടിസ്ഥാനത്തിൽ പക്ഷേ ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ അത് സമ്മതത്തോടെ ആണെന്ന് കോടതി കണ്ടെത്തിയിരുന്നു. പിന്നീട് ആ കേസ് തള്ളി'.
അഹാന കൃഷ്ണയുടെ ബിക്കിനി ഫോട്ടോഷൂട്ട്;വാട് എ ഹോട്ടിയെന്ന് ആരാധകർ.. വൈറൽ

'സമ്മതത്തോടെയാണ് ലൈംഗിക ബന്ധം ഉണ്ടായതെന്ന് വിജയ് ബാബുവിന് തെളിയിക്കാൻ സാധിച്ചാൽ ഈ കേസ് വിട്ട് പോകും. ഒരു പക്ഷേ ദൃശ്യങ്ങൾ എന്തെങ്കിലും വിജയ് ബാബു കോടതിയിൽ ഹാജരാക്കിയിട്ടുണ്ടാകാം. അതുകൊണ്ടായിരിക്കാം കോടതി ഇന്ന് അദ്ദേഹത്തിന് മുൻകൂർ ജാമ്യം കൊടുത്തത്.സമ്മതത്തോടെയാണ് ലൈംഗിക ബന്ധം നടന്നത് എന്ന് തെളിയിക്കാൻ സാധിച്ചാൽ അത് കുറ്റകരമായ ആക്ട് അല്ല'.

'വിജയ് ബാബുവിനെ ചോദ്യം ചെയ്യാനോ അയാളിൽ നിന്നും തെളിവുകൾ കണ്ടെത്താനോ ഉള്ള പോലീസിന്റെ അധികാരത്തെ കോടതി തടഞ്ഞിട്ടില്ല. അദ്ദേഹത്തിന് മുൻകൂർ ജാമ്യം കൊടുത്തെന്നേ ഉള്ളൂ. കസ്റ്റഡിയിൽ കിട്ടിയാൽ മാത്രമേ ഒരാൾക്കെതിരെ കുറ്റപത്രം പോലീസിന് സമർപ്പിക്കാൻ സാധിക്കൂവെന്ന് ഇല്ല. അല്ലാതെ തന്നെയുള്ള അധികാരം പോലീസിനുണ്ട്'.

'ഗുരുതരമായ ആരോപണം ഉണ്ടെന്ന് നിരീക്ഷിച്ച ശേഷം ആ കേസിൽ പ്രതിക്ക് മുൻകൂർ ജാമ്യം കൊടുത്തിരിക്കുകയാണ് കോടതി. അങ്ങനെയൊരു നിരീക്ഷണം നടത്തിയാൽ സാധാരണ നിലയിൽ കോടതി ജാമ്യം കൊടുക്കാതിരിക്കുകയാണ് വേണ്ടത്. ഒരു പക്ഷേ വിജയ് ബാബു തക്കതായ തെളിവുകൾ എന്തെങ്കിലും കോടതിയിൽ കൊടുത്തിട്ടുണ്ട്. അതുകൊണ്ട് കൂടിയായിരിക്കാം ജാമ്യം നൽകിയത്. അല്ലാതെ ജാമ്യം നൽകാൻ കോടതി തയ്യാറാകില്ല'

'കോടതികളെല്ലാം ഇപ്പോള്‍ വ്യത്യസ്തമായ രീതിയിലാണ് ചില കാര്യങ്ങളില്‍ തീരുമാനം എടുക്കുന്നത്. ഇത്തരം കേസുകളിൽ പലതിലും പ്രതിക്ക് അനുകൂലമായ തീരുമാനം കോടതി കൈക്കൊണ്ടിട്ടുണ്ട്. നല്ലൊരു ശതമാനം കേസുകളും ശരിയായ കേസുകൾ അല്ലെന്ന് കോടതിക്ക് ബോധ്യപ്പെട്ടിട്ടുണ്ട്',ജോർജ് ജോസഫ് പറഞ്ഞു.

അതേസമയം കേസിൽ മുൻകൂർ ജാമ്യം കിട്ടിയതിൽ ദൈവത്തിന് നന്ദിയെന്നായിരുന്നു വിജയ് ബാബു പ്രതികരിച്ചത്. എന്നാൽ വിധി സമൂഹത്തിന് മാതൃകയല്ലെന്ന് അതിജീവിതയുടെ കുടുംബം പ്രതികരിച്ചു. വിധിക്കെതിരെ അപ്പീൽ നൽകുമെന്നും കുടുംബം വ്യക്തമാക്കി.












Click it and Unblock the Notifications