കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേന്ദ്രസാഹിത്യ അക്കാദമി അംഗം വിജയകുമാര്‍ കുനിശ്ശേരി അന്തരിച്ചു

  • By അക്ഷയ്‌
Google Oneindia Malayalam News

പാലക്കാട്: കേന്ദ്രസാഹിത്യ അക്കാദമി അംഗം വിജയകുമാര്‍ കുനിശ്ശേരി അന്തരിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്നരയ്ക്ക് കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അസുഖ ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു വിജയകുമാര്‍

പാലക്കാട് കുനിശ്ശേരി അരിമ്പ്ര തറവാട്ടംഗമായ അദ്ദേഹം കെഎ കമലമ്മയുടേയും വിഎം മാധവന്‍ നായരുടെയും മകനാണ്. കോയമ്പത്തൂര്‍ മാതൃഭൂമി പബ്ലിക് റിലേഷന്‍ മാനേജറും കൂടിയായിരുന്നു വിജയകുമാര്‍.

Vijayakumar

കണ്‍വെട്ടത്തിരുട്ട്, ഒറ്റക്കണ്ണോക്ക്, കുനിശ്ശേരി കവിതകള്‍, ഭൂതാവിഷ്ടരായവരുടെ ഛായാപടങ്ങള്‍ എന്നീ കവിതാസമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഡോ. ടി ഭാസ്‌കരന്‍ രചിച്ച ബ്രഹ്മശ്രീ ശ്രീനാരായണഗുരു എന്ന കൃതി കേന്ദ്ര സാഹിത്യ അക്കാദമിക്കുവേണ്ടി തമിഴിലേക്ക് തുറവി വേന്ദര്‍ ശ്രീനാരായണഗുരു എന്ന പേരില്‍ വിവര്‍ത്തനം ചെയ്തു.

പാദചാരിയുടെ മത്സ്യഗര്‍ഭത്തില്‍ കടല്‍ എന്ന തമിഴ് കവിതാസമാഹാരം മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്. സിഎച്ച് മൂഹമ്മദ്‌കോയ പത്രപ്രവര്‍ത്തക പുരസ്‌കാരം, യൂണിവേഴ്‌സല്‍ ബ്രദര്‍ഹുഡ് മതസൗഹാര്‍ദ പുരസ്‌കാരം, പാമയുടെ സംഗതി എന്ന ദളിത്-സ്ത്രീപക്ഷ നോവല്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തതിനുള്ള നല്ലി-ദിസൈ എട്ടും പുരസ്‌കാരം, കേരള കള്‍ച്ചറല്‍ സെന്ററിന്റെ സാഹിത്യ പുരസ്‌കാരം എന്നിവയുള്‍പ്പെടെ പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്.

English summary
Sahitya Akademi member Vijayakumar Kunissery passes away
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X