വിനായകന്റെ മരണം പോലീസിനെ കുടുക്കും; ലോകായുക്ത അന്വേഷണം തുടങ്ങി, കമ്മീഷനും

  • By: വിശ്വനാഥന്‍
Subscribe to Oneindia Malayalam

തൃശൂര്‍: പോലീസിന്റെ ക്രൂരപീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത വിനായകന്റെ കേസ് ലോകായുക്ത ഏറ്റെടുത്തു. ദേശീയ പട്ടികജാതി കമ്മീഷനും വിഷയത്തില്‍ ഇടപെട്ടിട്ടുണ്ട്.

പോസ്റ്റ് മോര്‍ട്ടം നടത്തിയ ഡോക്ടറോട് ഹാജരാകാന്‍ ലോകായുക്ത നിര്‍ദേശം നല്‍കി. വിനായകനോടൊപ്പം അറസ്റ്റ് ചെയ്ത സുഹൃത്ത് ശരത്തിനോടും ഹാജരാകാന്‍ നിര്‍ദേശിച്ചു.

03

വിനായകനെ കസ്റ്റഡിയിലെടുത്തു എന്ന് കരുതുന്ന ജൂലൈ 16, 17 തിയ്യതികളിലെ പാവറട്ടി സ്റ്റേഷനിലുള്ള ജനറല്‍ ഡയറിയും ഹാജരാക്കാന്‍ ലോകായുക്ത നിര്‍ദേശിച്ചിട്ടുണ്ട്.

ദേശീയ പട്ടിക ജാതി കമ്മീഷന്റെ ഇടപെടലും കേസില്‍ പോലീസിന് തിരിച്ചടിയാണ്. വിനായകന്റെ മരണവുമായി ബന്ധപ്പെട്ട് സമഗ്രമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കളക്ടര്‍ക്കും എസ്പിക്കും കമ്മീഷന്‍ നിര്‍ദേശം നല്‍കി. മൂന്ന് ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. പോലീസ് നടപടിയില്‍ കമ്മീഷന്‍ അതൃപ്തി അറിയിച്ചു.

കേസ് അട്ടിമറിക്കാന്‍ പോലീസ് ശ്രമിക്കുന്നുവെന്ന് കുടുംബം ആരോപിച്ചിരുന്നു. വിനായകന്റെ പിതാവ് നല്‍കിയ പരാതിയില്‍ അന്വേഷണം നടന്നിരുന്നു. ഈ അന്വേഷണത്തിന്റെ പ്രഥമ വിവര റിപ്പോര്‍ട്ടില്‍ കേസ് അട്ടിമറിച്ചതായി സൂചനകള്‍ പറയുന്നുണ്ട്.

English summary
Vinayakan death case: Lokayuktha starts probe
Please Wait while comments are loading...