Get Updates
Get notified of breaking news, exclusive insights, and must-see stories!

വിന്‍സി അലോഷ്യസ് കുരിശില്‍ കയറി; ഇനി അടുത്ത കാലത്തൊന്നും ഒരു സിനിമ കിട്ടാന്‍ സാധ്യതിയില്ല: ബൈജു കൊട്ടാരക്കര

സൂത്രവാക്യം സിനിമയുടെ സെറ്റില്‍ വെച്ച് ഷൈന്‍ ടോം ചാക്കോ ലഹരി ഉപയോഗിച്ച് മോശമായി പെരുമാറിയെന്ന നടി വിന്‍സി അലോഷ്യസിന്റെ വെളിപ്പെടുത്തല്‍ വലിയ വിവാദങ്ങള്‍ക്കാണ് വഴി വെച്ചിരിക്കുന്നത്. സിനിമ സംഘടനകള്‍ക്ക് പരാതി കൊടുത്തെങ്കിലും താരത്തിന്റെ പേര് വെളിപ്പെടുത്തരുതെന്ന് വിന്‍സി പറഞ്ഞിരുന്നു. എന്നാല്‍ നിമിഷ നേരങ്ങള്‍ക്കുള്ളില്‍ തന്നെ ഷൈന്‍ ടോം ചാക്കോയുടെ പേര് പുറത്ത് വന്നു. ഇക്കാര്യത്തില്‍ സംഘടനകളെ വിന്‍സ് രൂക്ഷമായ ഭാഷയില്‍ വിമർശിക്കുന്നതും നാം കണ്ടു.

ഇതിന് ഇടയില്‍ തന്നെയാണ് വിന്‍സിയുടേതായി തങ്ങള്‍ക്ക് ഒരു പരാതിയും ലഭിച്ചിരുന്നില്ലെന്നും മാദ്ധ്യമങ്ങള്‍ വഴിയാണ് പ്രശ്നങ്ങള്‍ അറിഞ്ഞതെന്നും വ്യക്തമാക്കി സൂത്രവാക്യം സിനിമയുടെ നിര്‍മ്മാതാവ് ശ്രീകാന്ത് കണ്ഡ്രഗുളയും സംവിധായകന്‍ യൂജിന്‍ ജോസ് ചിറമ്മേലും രംഗതത് വരുന്നത്. ഷൈനിനെകൊണ്ട് സിനിമയിൽ ഒരു ബുദ്ധിമുട്ടും ഉണ്ടായിട്ടില്ലെന്നും നേരത്തെ പറഞ്ഞിരുന്നതില്‍ നിന്നും ചിത്രീകരണത്തിനായി രണ്ട് ദിവസം കൂടുതല്‍ തന്നുവെന്നായിരുന്നു സംവിധായകന്റെ വാക്കുകള്‍.

vincy-aloshious-shine-tom-

വിന്‍സിയെ തള്ളി ഷൈനിനൊപ്പം നില്‍ക്കുന്ന സൂത്രവാക്യം സിനിമാ അണിയറപ്രവർത്തകരുടെ ഈ സമീപനവും ഇപ്പോള്‍ വിമർശിക്കപ്പെടുന്നുണ്ട്. സിനിമ പൂർത്തീകരിക്കാന്‍ ഷൈന്‍ ടോം ചാക്കോയെ ഇനിയും ആവശ്യം ഉള്ളതിനാലാണ് അവർ ഇത്തരമൊരു നിലപാടിലേക്ക് പോയതെന്നാണ് സംവിധായകന്‍ ബൈജു കൊട്ടാരക്കര അവകാശപ്പെടുന്നത്. 24 ന്യൂസ് ചാനലിന്റെ ചർച്ചയില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആ സിനിമ ഏകദേശം തീരാറായി. ഇനി ചിലപ്പോ ഒന്നോ രണ്ടോ ദിവസം കൂടെ ഷൂട്ടിങ് ഉണ്ടാവും എന്ന് പറയുന്നത് കേട്ടു. അല്ലെങ്കിൽ അതിന്റെ ബാക്കി വർക്കുകൾ കിടക്കുന്നുണ്ട്. അപ്പോള്‍ ഇയാളെ അവർക്ക് ആവശ്യമുണ്ട്. ഷൈന്‍ ടോം ചാക്കോ ഇല്ലാതെ സിനിമ പുറത്തിറക്കാനാകില്ല. ഇയാൾ അറസ്റ്റിലാകുകയോ മറ്റോ ചെയ്താൽ ആ സിനിമയുടെ ഭാവി ചിലപ്പോൾ അനിശ്ചിതത്വത്തിലാകും. ഇതുകൊണ്ടെല്ലാം തന്നെ ഈ വിവരം തുറന്നു പറഞ്ഞ വിൻസി അലോഷ്യസ് ആണ് ഇപ്പോൾ കുരിശില്‍ കയറിയിരിക്കുന്നത്.

ഇതേ ചർച്ചയില്‍ കഴിഞ്ഞ ദിവസം സജി നന്ത്യാട്ട് പറഞ്ഞത് എന്താണ്? വിന്‍സി അലോഷ്യസിനെ സംരക്ഷിക്കുമെന്നല്ലേ? ആര് സംരക്ഷിക്കും? എവിടെ സംരക്ഷിക്കും? എങ്ങനെ സംരക്ഷിക്കും? ഏത് സംഘടനയക്ക് സംരക്ഷിക്കാൻ പറ്റും> അതായത് ഇനി നോക്കിക്കോണം ഈ വിൻസി അലോഷ്യസ് എന്ന് പറഞ്ഞ പെൺകുട്ടിക്ക് ഇനി അടുത്ത കാലത്തൊന്നും സിനിമ യാതൊരു സാധ്യതയുമില്ല. ഇവരെല്ലാം കൂടികൂടി ഉണ്ടാക്കിയെടുക്കുന്ന ഒരു കോക്കസിലേക്ക് അത് മാറിക്കഴിഞ്ഞു.

രണ്ടാമതായി ഇന്ന് ജാമ്യം കിട്ടി ഇയാൾ പുറത്തിറങ്ങിയ ഉടനെ ഇയാളുടെ അപ്പനും അനിയനും എല്ലാം അവിടെ കാണാൻ വേണ്ടി വന്നു. കാണാൻ വേണ്ടി വന്നപ്പോൾ അപ്പൻ പറഞ്ഞതായിട്ട് ഒരു വാചകം കേട്ടു. 'ആൺകുട്ടികൾ അല്ലേ, അവർ ലഹരി ഉപയോഗിക്കും, പെണ്ണ് പിടിക്കും അതിന്‍ ആർക്കാണ് ഇത്ര കുഴപ്പം' എന്ന്. അനിയൻ പറയുന്നു ഡി അഡിക്ഷൻ സെന്ററിൽ കിടന്നിട്ടുണ്ടോ എന്ന് ഒരു പത്രക്കാരൻ ചോദിച്ചപ്പോൾ ഇയാളുടെ അനിയൻ പറയുകയാണ് അവിടെയല്ല ഞാൻ മാനസിക ആരോഗ്യ കേന്ദ്രത്തിലാണെന്ന്.

അതായത് ഡ്രഗ് അടിച്ച് തലക്ക് ഓളമായി മാനസികാരോഗ്യ കേന്ദ്രത്തിൽ കൊണ്ടാക്കി 10 ദിവസം അവിടെ കിടന്നിട്ടുണ്ടെന്ന് പറയുന്നു. ഇത് കേൾക്കുമ്പോൾ സത്യത്തിൽ നമുക്ക് തോന്നുന്നത് ഏതോ ഒരു സിനിമയിൽ സലീം കുമാർ പറയുന്ന പോലെ മൊത്തം കൂതറകളാണ്. അതാണ് ഇന്ന് നടന്ന സംഭവം. ഒരു പയ്യന്‍ ഡ്രഗ് അടിച്ച് വഴി തെറ്റി പോയെങ്കില്‍ അവനെ തിരിച്ച് കൊണ്ടു വരുന്നതിന് പകരം വീട്ടുകാർ അവനെ പിന്തുണയ്ക്കുന്ന രീതിയിലുള്ള അഴകൊഴമ്പന്‍ ന്യായങ്ങളുമായാണ് മുന്നോട്ട് പോകുന്നത്.

ഇങ്ങനെയുള്ള ഒരുത്തനെയാണ് മലയാള സിനിമ ഇൻഡസ്ട്രി രക്ഷിക്കാൻ നടക്കുന്നത്. ഈ കേസ് എവിടെയെങ്കിലും ചെന്ന് എത്തുമെന്ന് എനിക്ക് യാതൊരു പ്രതീക്ഷയും ഇല്ല. ഇത് തേഞ്ഞു മാഞ്ഞു പോകും. സിനിമ ലൊക്കേഷനുകളിൽ ലഹരിയുടെ വേര് വളരെ ആഴത്തിൽ പടർന്ന് ഇറങ്ങിയിട്ടുണ്ട് എന്നുള്ളതില്‍ യാതൊരു സംശയവുമില്ല.

കേരള പോലീസോ കേരളത്തിലെ ആഭ്യന്തര വകുപ്പോ വിചാരിച്ചാൽ നിമിഷങ്ങൾക്കകം ഇതിന്റെ വേരുകൾ കണ്ടെത്താനാകും. എന്നാല്‍ ഒരുപാട് ആളുകള്‍ക്ക് പ്രയോചനമുള്ള കാര്യമായതിനാല്‍ അതിന് ആരും തയ്യാറാകുന്നില്ലെന്നും ബൈജു കൊട്ടാരക്കര കൂട്ടിച്ചേർക്കുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+