നടി ആക്രമിക്കപ്പെട്ട കേസിൽ ആദ്യമായി പ്രതികരിച്ച് വിനീത് ശ്രീനിവാസൻ.. യുവതാരങ്ങൾ മിണ്ടാത്തതിന് കാരണം?

  • Posted By:
Subscribe to Oneindia Malayalam

കൊച്ചി: അപൂര്‍വ്വം ചിലരെ ഒഴിച്ച് നിര്‍ത്തിയാല്‍ സാമൂഹിക വിഷയങ്ങളില്‍ ഇടപെടുകയും പ്രതികരിക്കുകയും ചെയ്യുന്ന സിനിമാ പ്രവര്‍ത്തകര്‍ വളരെ കുറവാണ്. എന്നാല്‍ സ്വന്തം സഹപ്രവര്‍ത്തക ക്രൂരമായി ആക്രമിക്കപ്പെട്ടിട്ട് പോലും മിണ്ടാത്തവര്‍ ഇക്കൂട്ടത്തിലുണ്ട്. താരരാജാക്കന്മാര്‍ അടക്കം. യുവതാരങ്ങളില്‍ പൃഥ്വിരാജിനെ പോലുള്ളവരെ മാറ്റി നിര്‍ത്തിയാല്‍ വാ തുറന്നവര്‍ ആരുമില്ല. നടനും സംവിധായകനുമായ വിനീത് ശ്രീനിവാസന്‍ ആദ്യമായി ഈ വിഷയത്തില്‍ പ്രതികരിച്ചിരിക്കുന്നു.

ആൾദൈവവും നടിയുമൊത്തുള്ള അശ്ലീല വീഡിയോ പുറത്ത്.. അക്രമാസക്തരായി ജനക്കൂട്ടം.. സ്വാമി ഒളിവിൽ

വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് സംഘി? കുട്ടിക്കാലം ശാഖയിൽ? ആരോപണം ഉന്നയിച്ച് എംഎൽഎ

ഇതുവരെ മിണ്ടാതെ

ഇതുവരെ മിണ്ടാതെ

വിനീത് ശ്രീനിവാസന്റെ അച്ഛനായ ശ്രീനിവാസന്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ പലതവണ വിവാദ പ്രസ്താവനകള്‍ നടത്തിയിട്ടുള്ളതാണ്. എന്നാല്‍ വിനീത് എവിടെയും പ്രതികരണം നടത്തിക്കണ്ടിരുന്നില്ല.

മിണ്ടാത്തതിന് ന്യായീകരണവും

മിണ്ടാത്തതിന് ന്യായീകരണവും

താന്‍ പ്രതികരിക്കാതിരുന്നതിനെ ന്യായീകരിച്ചാണ് വിനീതിപ്പോള്‍ രംഗത്ത് വന്നിരിക്കുന്നത്. നമ്മുടെ ചുറ്റുമുള്ള ആളുകള്‍ക്ക് ക്ഷമയുടെ കുറവുണ്ടെന്നാണ് തനിക്ക് തോന്നിയിട്ടുള്ളത് എന്ന് വിനീത് ശ്രീനിവാസന്‍ പറയുന്നു.

പ്രതികരിക്കുന്നവര്‍ ക്ഷമയില്ലാത്തവരാണ്

പ്രതികരിക്കുന്നവര്‍ ക്ഷമയില്ലാത്തവരാണ്

നടി ആക്രമിക്കപ്പെട്ട വിഷയത്തില്‍ ആവശ്യത്തിനും അനാവശ്യത്തിനും ഭയങ്കരമായി പ്രതികരിക്കുന്നവര്‍ ക്ഷമയില്ലാത്തവരാണ് എന്നും വിനീത് പ്രതികരിച്ചു. മംഗളത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം.

അഭിപ്രായം പറഞ്ഞാല്‍ ഇതാണ് അവസ്ഥ

അഭിപ്രായം പറഞ്ഞാല്‍ ഇതാണ് അവസ്ഥ

ഈ പ്രശ്‌നത്തില്‍ എന്തെങ്കിലും അഭിപ്രായം പറഞ്ഞാല്‍ അവരെ ഏതെങ്കിലുമൊരു കാറ്റഗറിയില്‍ പെടുത്താനുള്ള പ്രവണത സജീവമായിട്ടുണ്ടെന്നും വിനീത് വിമര്‍ശനം ഉന്നയിച്ചു. യുവതാരങ്ങള്‍ പ്രതികരിക്കാത്തതിനെ കുറിച്ചുള്ള ചോദ്യത്തിനായിരുന്നു വിനീതിന്റെ മറുപടി.

കോടതിയുടെ തീരുമാനമുണ്ടാകട്ടേ

കോടതിയുടെ തീരുമാനമുണ്ടാകട്ടേ

മലയാള സിനിമയിലെ ഫ്രറ്റേണിറ്റിയില്‍ വലിയൊരു പ്രശ്‌നമുണ്ടായിരിക്കുന്നു. അക്കാര്യത്തില്‍ കോടതിയുടെ തീരുമാനമുണ്ടാകണം. വ്യക്തിപരമായി അഭിപ്രായം പറയുന്നവരെ കാറ്റഗറൈസ് ചെയ്യുകയാണ് എന്ന് വിനീത് പറയുന്നു.

രാമലീലയ്ക്ക് പിന്തുണ

രാമലീലയ്ക്ക് പിന്തുണ

ഇത്തരം കേസുകളില്‍ നീതിപീഠം എന്തുചെയ്യുന്നുവെന്ന് കാത്തിരുന്ന് കാണാനുള്ള ക്ഷമ ഓരോരുത്തര്‍ക്കും ഉണ്ടാവണം എന്നുള്ളതാണ് തന്റെ അഭിപ്രായമെന്നും വിനീത് വ്യക്തമാക്കി. നേരത്തെ ദിലീപ് ചിത്രമായ രാമലീലയെ പിന്തുണച്ച് വിനീത് രംഗത്ത് വന്നിരുന്നു.

ദിലീപ് നിരപരാധിയെന്ന്

ദിലീപ് നിരപരാധിയെന്ന്

ദിലീപിനെ പിന്തുണച്ച് സംസാരിച്ചതിന് പിന്നീലെ ശ്രീനിവാസന്റെ കണ്ണൂര്‍ കൂത്തുപറമ്പിലെ വീട്ടില്‍ അജ്ഞാതര്‍ കരിഓയില്‍ ഒഴിച്ചിരുന്നു. ദിലീപ് കുറ്റം ചെയ്യുമെന്ന് താന്‍ വിശ്വസിക്കുന്നില്ലെന്ന് പലതവണ ശ്രീനിവാസന്‍ ആവര്‍ത്തിച്ചിരുന്നു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Vineeth Sreenivasan's first comment on actress attack case

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്