Get Updates
Get notified of breaking news, exclusive insights, and must-see stories!

ആരോഗ്യനിലയില്‍ മാറ്റമില്ലാതെ ബാലഭാസ്‌കര്‍: മരുന്നുകളോട് പ്രതികരിക്കുന്നു, ലക്ഷ്മിക്ക് ബോധം തെളിഞ്ഞു

Recommended Video

cmsvideo
    ബാലഭാസ്‌കറിന്‍റെ സ്ഥിതി ഗുരുതരമായി തന്നെ തുടരുന്നു | Oneindia Malayalam

    തിരുവനന്തപുരം: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന വയലിനിസ്റ്റ് ബാലഭാസ്‌കറിന്‍റെ സ്ഥിതി ഗുരുതരമായി തന്നെ തുടരുന്നു. അതേസമയം, ഭാര്യ ലക്ഷ്മിയുടെ ആരോഗ്യനിലയില്‍ കാര്യമായ പുരോഗതിയുണ്ട്. ഇരുവര്‍ക്കുമായി പ്രാര്‍ത്ഥനയോടെ കഴിയുകയാണ് ബന്ധുക്കളും സുഹൃത്തുക്കളും.

    അപകടത്തില്‍ മരിച്ച മകള്‍ തേജസ്വിനിയുടെ പോസ്റ്റ്മോര്‍ട്ടം ഇന്നലെ നടന്നു. മൃതദേഹം മോര്‍ച്ചയില്‍ സൂക്ഷിച്ചിരിക്കുകയാണ്. അതിതീവ്ര പരിചരണ യൂണിറ്റിലാണ് ബാലഭാസ്‌കര്‍. അദ്ദേഹം വെന്റിലേറ്ററില്‍ തുടരുകയാണെന്ന് ആശുപത്രി പിആര്‍ഓ അറിയിക്കുന്നു. ഇന്നലെ ബാലഭാസ്‌കറിനോട് സംസാരിച്ചതായി ചില സുഹൃത്തുക്കള്‍ ഇന്നലെ പറഞ്ഞിരുന്നു. എന്നാല്‍ ഇതിന് ഔദ്യോഗിക സ്ഥിരീകരണമില്ല.. വിശദാംശങ്ങള്‍ ഇങ്ങനെ..

    നിരീക്ഷണത്തില്‍

    നിരീക്ഷണത്തില്‍

    അപകടത്തില്‍ ഗുരതരമായി പരിക്കേറ്റ ബാലഭാസ്‌കര്‍ ഇപ്പോഴും അബോധാവസ്ഥയില്‍ തുടുരുകയാണ്. ഡോക്ടര്‍മാരുടെ നിരന്തര നിരീക്ഷണത്തിലാണ് അദ്ദേഹമിപ്പോള്‍. മരുന്നുകളോട് അദ്ദേഹത്തിന്റെ ശരീരം കാര്യമായി പ്രതികരിക്കുന്നുണ്ടെന്ന് ആശുപത്രി അധികൃതര്‍ തന്നെ വ്യക്തമാക്കുന്നു.

    ഇമവെട്ടിയതായി

    ഇമവെട്ടിയതായി

    ഇന്നലെ അദ്ദേഹത്തിന്റെ വെന്റിലേറ്റര്‍ മാറിയസമയത്ത് ബാലഭാസ്‌കറിനോട് സംസാരിച്ചതായും അപ്പോള്‍ അദ്ദേഹത്തിന്റെ ഇമവെട്ടിയതായും ചില സൂഹൃത്തുക്കള്‍ വ്യക്തമാക്കിയിരുന്നു. ഇത് ആരോഗ്യ നിലയിലെ നേരിയ പുരോഗതിയെന്നാണ് വിലയിരുത്തുന്നത്. എന്നാല്‍ ഇതിന് ഔദ്യോഗിക സ്ഥിരീകരണമൊന്നും ലഭിച്ചിട്ടില്ല.

    കുടംബവും സുഹൃത്തുക്കളും

    കുടംബവും സുഹൃത്തുക്കളും

    ബാലഭാസ്‌കറിനുണ്ടായ അപകടത്തിന്റെ ഞെട്ടലിലാണ് അദ്ദേഹത്തിന്റെ കുടംബവും സുഹൃത്തുക്കളും. പ്രാര്‍ത്ഥനയോടെ നിരവധി ആളുകളാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ച അതിതീവ്രപരിചരണ വിഭാഗത്തിന് മുന്നില്‍ കഴിച്ചു കൂട്ടുന്നത്.

    ആശുപത്രിയിലേക്ക് എത്തുന്നു

    ആശുപത്രിയിലേക്ക് എത്തുന്നു

    സുഹൃത്തുക്കള്‍, രാഷ്ട്രീയ-സാമൂഹ്യ രംഗത്തെ പ്രമുഖര്‍ അടങ്ങിയ നിരവധി ആശുപത്രിയിലേക്ക് എത്തുന്നുണ്ട്. മന്ത്രി എകെ ബാലന്‍, സുരേഷ് ഗോപി എംപി, ഗായകന്‍ ജി വേണുഗോപാല്‍ തുടങ്ങിയവര്‍ കഴിഞ്ഞ ദിവസം ആശുപത്രിയിലെത്തി. ബാലഭാസ്‌കറിന്റെ നിരവധി സുഹൃത്തുക്കളും ആശുപത്രിയിലെത്തുന്നുണ്ട്.

    സുഷുമ്‌നാനാഡിക്കും ശ്വാസകോശത്തിനും

    സുഷുമ്‌നാനാഡിക്കും ശ്വാസകോശത്തിനും

    ബാലഭാസ്‌കറിന്റെ സുഷുമ്‌നാനാഡിക്കും ശ്വാസകോശത്തിനുമാണ് ഗുരുതരമായ പരിക്കുകള്‍ പറ്റിയിരിക്കുന്നത്. കഴുത്തിലെ കശേരുക്കള്‍ക്ക് ക്ഷതമുണ്ടായതിനെ തുടര്‍ന്ന് കഴിഞ്ഞ് ദിവസം ശസ്ത്രക്രിയ നടത്തിയിരുന്നു.

    ശസ്ത്രക്രിയ പിന്നീട്

    ശസ്ത്രക്രിയ പിന്നീട്

    സുഷുമ്‌നാ നാഡിക്കുണ്ടായ ക്ഷതം പരിഹരിക്കുന്നതിനുള്ള ശസ്ത്രക്രിയ പിന്നിടെ ഉണ്ടാകുവെന്ന് ആശുപത്രി അധികൃതര്‍ അറിയിക്കുന്നു. ശസ്ത്രക്കിയ നടത്താനുള്ള ആരോഗ്യനില ഇപ്പോഴില്ലെന്നാണ് ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നത്.

    ലക്ഷ്മിയുടെ ആരോഗ്യനില

    ലക്ഷ്മിയുടെ ആരോഗ്യനില

    ലക്ഷ്മിയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ട്. ലക്ഷ്മിയുടെ എല്ലുകള്‍ക്കായിരുന്നു സാരമായി പരിക്കേറ്റേത്. ലക്ഷ്മിക്ക് ആന്തരീക രക്തസ്രാവമുണ്ടായിരുന്നു. ഇത് പരിഹരിക്കാനുള്ള ശസ്ത്രക്രിയ വിജയകമായിരുന്നെന്നാണ് ആശുപത്രി അധികൃതര്‍ വ്യക്തമാക്കുന്നത്.

    ലക്ഷ്മിക്ക് ബോധം തെളിഞ്ഞു

    ലക്ഷ്മിക്ക് ബോധം തെളിഞ്ഞു

    ഇന്നലെ വൈകീട്ടോടെ ലക്ഷ്മിക്ക് ബോധം തെളിഞ്ഞിട്ടുണ്ട്. എന്നാല്‍ മകള്‍ തേജസ്വിനി ബാലയുടെ മരണവിവരം അവരെ അറിയിച്ചിട്ടില്ല. ഇരുവര്‍ക്കും 16 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് തേജസ്വിനി പിറന്നത്.

    മകളുടെ മൃതദേഹം

    മകളുടെ മൃതദേഹം

    പോസ്റ്റുമോര്‍ട്ടം ചെയ്ത മകളുടെ മൃതദേഹം എംബാം ചെയ്ത് സൂക്ഷിക്കാനാണ് ബന്ധുക്കളുടെ തിരുമാനം. ആറ്റുനോറ്റ് കിട്ടിയ കണ്‍മണി ഇല്ലാതായത് എങ്ങനെ ബാലഭാസ്‌കറിനേയും ലക്ഷ്മിയേയും അറിയുക്കുമെന്ന് അറിയാതെ കഴിയുകയാണ് ബന്ധുക്കളും സുഹൃത്തുക്കളും.

    തിരുവനന്തപുരത്തേക്ക് മടങ്ങുമ്പോള്‍

    തിരുവനന്തപുരത്തേക്ക് മടങ്ങുമ്പോള്‍

    മകളുടെ വഴിപാടിനായി തൃശ്ശൂരില്‍ ക്ഷേത്രദര്‍ശനം കഴിഞ്ഞ് തിരുവനന്തപുരത്തേക്ക് മടങ്ങുമ്പോഴാണ് ബാലഭാസ്‌കറും കുടുംബവും അപകടത്തില്‍പ്പെടത്. ചൊവ്വാഴ്ച്ച പുലര്‍ച്ചെ തിരുവനന്തപുരം പള്ളിപ്പുറത്ത് വെച്ചായിരുന്നു വാഹനം അപകടത്തില്‍ പെട്ടത്.

    മടിയില്‍ കിടന്ന് ഉറങ്ങുകയായിരുന്നു

    മടിയില്‍ കിടന്ന് ഉറങ്ങുകയായിരുന്നു

    അപകട സമയത്ത് കാറിന്റെ മുന്‍സീറ്റില്‍ ബാലഭാസ്‌കറിന്റെ മടിയില്‍ കിടന്ന് ഉറങ്ങുകയായിരുന്നു മകള്‍ തേജസ്വി. കാറിന്റെ ചില്ല് പൊളിച്ചാണ് കുഞ്ഞിനെ പുറത്തെടുത്തത്. ഉടന്‍ തന്നെ ഹൈവേ പോലീസിന്റെ വാഹനത്തില്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പാതി വഴിയില്‍ വെച്ച് തന്നെ കുഞ്ഞ് മരിച്ചിരുന്നു.

    ഉറക്കം തൂങ്ങിയത്

    ഉറക്കം തൂങ്ങിയത്

    വാഹനം ഓടിച്ചിരുന്ന അര്‍ജുന്‍ ഉറക്കം തൂങ്ങിയതാണ് അപകട കാരണം എന്നാണ് കരുതുന്നത്. അര്‍ജുന്റെ രണ്ട് കാലുകളും അപകടത്തില്‍ ഒടിഞ്ഞ് തൂങ്ങിയ അവസ്ഥയിലാണ്. മാത്രമല്ല അര്‍ജുന്റെ ആന്തരികാവയവങ്ങള്‍ക്കും പരിക്ക് പറ്റിയിട്ടുണ്ട്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+