കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'പിന്നെ എന്തിനായിരുന്നു നീ ഇന്നലെ ഞങ്ങള്‍ക്ക് പ്രതീക്ഷ തന്നത്, ഇങ്ങനെ പറ്റിക്കാമോടാ ഞങ്ങളെ'

Google Oneindia Malayalam News

തിരുവനന്തപുരം: അപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുകയായിരുന്നു ബാലഭാസ്‌കറിന്റെ ആരോഗ്യനിലയില്‍ ഏറ്റവും കൂടുല്‍ പുരോഗതി കൈവരിച്ച ദിവസമായിരുന്നു ഇന്നലെ. സുഹൃത്തായ സ്റ്റീഫന്‍ ദേവസി ഇന്നലെ അരമണിക്കൂറോളം അദ്ദേഹത്തോട് സംസാരിച്ചിരുന്നു. പറയുന്നത് മനസ്സിലാക്കിയിരുന്ന ബാലഭാസ്‌കര്‍ അംഗചലനങ്ങളിലൂടെ മറുപടി നല്‍കുകയും ചെയ്‌തെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു.

<strong>വിദ്യാര്‍ത്ഥിയായിരിക്കെ പ്രണയവിവാഹം; ഒടുവില്‍ പ്രിയതമനും മകളും യാത്രയപ്പോള്‍ തനിച്ചായത് ലക്ഷ്മി</strong>വിദ്യാര്‍ത്ഥിയായിരിക്കെ പ്രണയവിവാഹം; ഒടുവില്‍ പ്രിയതമനും മകളും യാത്രയപ്പോള്‍ തനിച്ചായത് ലക്ഷ്മി

ഈ ഒരു ഘട്ടത്തിലാണ് ഏറെ പ്രതീക്ഷകളോടെ ഇന്നലെ രാത്രി 11 മണിയോടെ സുഹൃത്തുക്കള്‍ ആശുപത്രി വിട്ടത്. എന്നാല്‍ സകല പ്രതീക്ഷകളും വിഫലമാക്കി പുലര്‍ച്ചെ ഒരുമണിയോടെ ബാലഭാസ്‌കര്‍ മകളുടെ അരികിലേക്ക് യാത്രയാവുകയായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ്, മോഹന്‍ലാല്‍, മമ്മൂട്ടി തുടങ്ങി നിരവധിയാളുകള്‍ അദ്ദേഹത്തിന്റെ മരണത്തില്‍ അനുസ്മരണം നടത്തി. അനുസ്മരണങ്ങളിലൂടെ..

പ്രതീക്ഷകള്‍ വിഫലമായി; മകള്‍ക്ക് പിന്നാലെ വയലിനിസ്റ്റ് ബാലഭാസ്‌കറും മരണത്തിന് കീഴടങ്ങിപ്രതീക്ഷകള്‍ വിഫലമായി; മകള്‍ക്ക് പിന്നാലെ വയലിനിസ്റ്റ് ബാലഭാസ്‌കറും മരണത്തിന് കീഴടങ്ങി

പിണറായി വിജിയന്‍

പിണറായി വിജിയന്‍

വയലിനിസ്റ്റും സംഗീതസംവിധായകനുമായ ബാലഭാസ്‌കറിന്റെ അകാലവിയോഗം ഏറെ വേദനിപ്പിക്കുന്നു. കഴിഞ്ഞയാഴ്ചയുണ്ടായ വാഹനാപകടത്തില്‍ അദ്ദേഹത്തിന്റെ മകള്‍ തേജസ്വിനി ബാല നഷ്ടപ്പെട്ടതിന് പിന്നാലെയുണ്ടായ ഈ ദുഃഖ വാര്‍ത്ത മലയാളികള്‍ ഞെട്ടലോടെയാണ് ശ്രവിച്ചത്.

കാല്‍നൂറ്റാണ്ടോളം

കാല്‍നൂറ്റാണ്ടോളം

കാല്‍നൂറ്റാണ്ടോളം സംഗീത ലോകത്ത് സജീവമായിരുന്നു അദ്ദേഹം. പന്ത്രണ്ടാം വയസ്സില്‍ സ്റ്റേജ് പരിപാടികള്‍ അവതരിപ്പിച്ച് തുടങ്ങിയ ബാലഭാസ്‌കര്‍ ശ്രദ്ധേയമായ ഒട്ടേറെ സംഗീത ആല്‍ബങ്ങള്‍ പുറത്തിറക്കി. ഉപകരണ സംഗീതത്തിന്റെ വിസ്മയ സാധ്യതകള്‍ തെളിയിച്ചു. സംഗീത ലോകത്തിന് പ്രതിഭാധനനായ ഒരു കലാകാരനെയാണ് നഷ്ടപ്പെട്ടത്. തികഞ്ഞ സാമൂഹ്യപ്രതിബദ്ധതയോടെയാണ് ബാലഭാസ്‌കര്‍ കലാരംഗത്ത് പ്രവര്‍ത്തിച്ചത്.

രമേശ് ചെന്നിത്തല

രമേശ് ചെന്നിത്തല

അകാലത്തില്‍ പൊലിഞ്ഞ സംഗീത പ്രതിഭ ബാലഭാസ്‌കറിന് കണ്ണീര്‍ പ്രണാമം.. ആദരാഞ്ജലികള്‍..

മോഹന്‍ലാല്‍

മോഹന്‍ലാല്‍

വിസ്മയം തീര്‍ത്ത മാന്ത്രിക വിരലുകള്‍.... ആ സംഗീതം മരിക്കുന്നില്ല. പ്രിയപ്പെട്ട ബാലുവിന് ആദരാഞ്ജലികള്‍

ദിലീപ്

ദിലീപ്

വാക്കുകള്‍കൊണ്ട് മാത്രം വിടപറയാനാവില്ല,പ്രിയ സുഹൃത്തിന്...ഒരുപാട് ഉയരങ്ങള്‍ കീഴടക്കേണ്ടിയിരുന്ന ഒരു മഹനായ കലാകാരന്‍ കാലയവനികയ്ക്കുള്ളിലേക്ക് മറയുന്നത് അപ്രതീക്ഷിതമായാണ്.മറക്കാനാവുന്നില്ല,സഹിക്കാനാവുന്നില്ല,ഈ വേര്‍പാട്, ആദരാഞ്ജലികള്‍.

മജ്ജു വാര്യാര്‍

മജ്ജു വാര്യാര്‍

ആ വയലിന്‍ തന്ത്രികള്‍ നിലച്ചു എന്ന് വിശ്വസിക്കുന്നില്ല. ഒരിക്കലും ഈ യാത്ര പറച്ചില്‍ മനസ്സ് സമ്മതിച്ചു തരില്ല. ആരാധനയില്‍ നിന്നും അടുത്ത സൗഹൃദമായി മാറിയ ബന്ധം. കുറച്ചു നാളുകള്‍ മുമ്പ് ഉണ്ടായ ഓസ്‌ട്രേലിയന്‍ യാത്രയില്‍ അദ്ഭുതം കേള്‍പ്പിക്കുന്ന വയലിനുമായി ബാലു ഞങ്ങള്‍ക്കൊപ്പമുണ്ടായിരുന്നു. ലക്ഷ്മിയുടെയും ജാനിമോളുടെയും വിശേഷങ്ങള്‍ വാതോരാതെ പങ്കുവച്ചുകൊണ്ട്... ഇല്ല! ബാലു വേറെങ്ങും പോയിട്ടില്ല. ഒരിക്കലും പോകുകയുമില്ല...

വിധു പ്രതാപ്

വിധു പ്രതാപ്

പിന്നെ എന്തിനായിരുന്നു നീ ഇന്നലെ ഞങ്ങള്‍ക്ക് പ്രതീക്ഷ തന്നത്??? ഇങ്ങനെ പറ്റിക്കാമോടാ ഞങ്ങളെ???

ജി വേണുഗോപാല്‍

ജി വേണുഗോപാല്‍

അതുല്യനായ സംഗീത പ്രതിഭ ബാലഭാസ്‌കര്‍ ഇനി ഓര്‍മ്മ. ബാലുവിന്റെ വളര്‍ച്ചയുടെ ഓരോ പടവും കണ്ടാസ്വദിച്ചിട്ടുണ്ട്. ഇനിയും ഏറെ ദൂരം താണ്ടുവാനുണ്ടായിരുന്നു. ബാലുവിനേയും കുടുംബത്തേയും കുട്ടിക്കാലം മുതല്‍ അറിയുമായിരുന്ന, ബാലുവിന്റെ അമ്മാമന്‍ ശ്രീ ബി ശശികുമാറിന്റെ ശിഷ്യനായ എനിയ്ക്ക് ഈ വിയോഗം താങ്ങാവുന്നതില്‍ അധികമാണ്.

അശ്രു പുഷ്പാഞ്ജലികള്‍.

മമ്മൂട്ടി

ആദരാഞ്ജലികള്‍

സ്റ്റീഫന്‍ ദേവസി

മഹാപ്രതിഭ

പൃഥ്വിരാജ്

മറ്റൊരു ലോകത്ത് സുഖമായിരിക്കട്ടെ

ദുല്‍ഖര്‍

ഹൃദയം തകർക്കുന്നു

നിവിന്‍ പോളി

ഞങ്ങള്‍ ഒരിക്കലും മറക്കില്ല

English summary
violinist balabhaskar reminiscence
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X