വിവാഹത്തിനായി പണം സംഘടിപ്പിക്കാൻ പോയ വരനെ കാണാതായിട്ട് 4 ദിവസം; വിഷ്ണുജിത്ത് എവിടെ?
മലപ്പുറം: മലപ്പുറത്ത് വിവാഹ ആവശ്യത്തിന് പണം സംഘടിപ്പിക്കാൻ പോയ യുവാവിനെ കാണാതായിട്ട് നാല് ദിവസം. യുവാവിനെ കണ്ടെത്താനായി പോലീസ് അന്വേഷണം ഊർജിതമാക്കി. പള്ളിപ്പുറം കുരുന്തല വീട്ടിൽ ജിഷ്ണുജിത്ത് ( 30 )നെ ആണ് കാണാതായത്. ഇന്നാണ് യുവാവിന്റെ വിവാഹം നടക്കേണ്ടിയിരുന്നത്. യുവാവിന്റെ കുടുംബം ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി. അന്വേഷണത്തിന് രണ്ടംഗ സംഘത്തെ നിയോഗിച്ചതായി മലപ്പുറം എസ് പി അറിയിച്ചു.
കഴിഞ്ഞ ബുധനാഴ്ചയാണ് വിവാഹത്തിനായി പണം സംഘടിപ്പിക്കാനായി വിഷ്ണുജിത്ത് പാലക്കാട്ടെ സുഹൃത്തുത്തുക്കളുടെ അടുത്തേക്ക് പോയത്. രാവില പുറത്ത് പോയിട്ട് വരാം എന്ന് പറഞ്ഞാണ് വിഷ്ണു പുറത്തേക്ക് പോയതെന്ന് അമ്മ പറയുന്നു. ഒരു ലക്ഷം രൂപ കൊടുത്തിട്ടുണ്ടെന്നും ആ പണവുമായി കഞ്ചിക്കോട്ട് നിന്നും പാലക്കാട് ടൗണിലേക്ക് പോയതായി വിഷ്ണുവിന്റെ സുഹൃത്ത് അറിയിച്ചെന്നും അമ്മ പറഞ്ഞു.

രാത്രി എട്ട് മണിയോടെ വിളിച്ച് താൻ പാലക്കാട് നിന്ന് പുറപ്പെടുന്നതേയുള്ളൂവെന്നും അച്ഛന്റെ സഹോദരന്റെ വീട്ടിൽ കിടന്ന ശേഷം രാവിലെ വീട്ടിലേക്ക് വന്നുകൊള്ളാമെന്നുമാണ് യുവാവ് പറഞ്ഞത്. എന്നാൽ രാവിലെയും കാണാതായതോടെ വിഷ്ണുവിന്റെ അമ്മ ഭർത്താവിന്റെ സഹോദരനെ വിളിച്ചപ്പോഴാണ് രാത്രി യുവാവ് അവിടെ എത്തിയില്ലെന്ന് അറിഞ്ഞത്.
പിന്നീട് ഫോൺ വിളിച്ചപ്പോൾ സ്വിച്ച് ഓഫായിരുന്നു. വിഷ്ണുവിന്റെ സഹോദരിയും ഭർത്താവും പോലീസിനൊപ്പം പാലക്കാട് പുതുശേരിയിലെത്തി അന്വേഷിച്ചെങ്കിലും വിഷ്ണുവിനെ കണ്ടെത്താനായില്ല. പുതുശേരിയിലാണ് വിഷ്ണുവിന്റെ ഫോണിന്റെ അവസാന ടവർ ലൊക്കേഷൻ. അതിന് ശേഷം ഫോൺ സ്വിച്ച് ഓഫ് ആയതായാണ് വിവരമെന്ന് പോലീസ് സൂചിപ്പിക്കുന്നു. പോലീസിന് പുറമെ സുഹൃത്തുക്കളും നാട്ടുകാരുമെല്ലാം വിഷ്ണുവിനെ കണ്ടെത്താനായി തിരിച്ചിൽ നടത്തുകയാണ്.
രാവിലെ വന്നപ്പോൾ വിഷ്ണുജിത്ത് സന്തോഷത്തിലായിരുന്നുവെന്നാണ് വിഷ്ണുവിന്റെ സുഹൃത്ത് ശരത് പറയുന്നത്. കല്യാണത്തെക്കുറിച്ചൊക്കെ പറഞ്ഞിരുന്നുവെന്നും പൈസയുടെ കുറച്ച് ബുദ്ധിമുട്ട് പറഞ്ഞിരുന്നു. ്ല്ലാതെ വേറെ ബുദ്ധിമുട്ടൊന്നും പറഞ്ഞിരുന്നില്ലെന്നും ശരത് പറയുന്നു. തിരിച്ചു പോകുമ്പോഴും സന്തോഷത്തിലായിരുന്നുവെന്നും ശരത് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. വിഷ്ണുവിന് ശത്രുക്കളൊന്നും ഇല്ലെന്നും സാമ്പത്തിക പ്രശ്‌നം കുറച്ച് ഉണ്ടായിരുന്നുവെന്നും ശരത് പറയുന്നു. മൂന്ന് മണിക്കാണ് വിഷ്ണുവിനെ ശരത് ബസ് കയറ്റിവിട്ടതെന്നി ശരത് പറയുന്നു. വിഷ്ണു ബസ്സിൽ പോയെന്നും താൻ തിരിച്ചു വന്നെന്നും ശരത് പറയുന്നു.












Click it and Unblock the Notifications