വയനാട് ആദിവാസി കുടുംബങ്ങള്‍ക്ക് വിഷു കിറ്റുകള്‍ വിതരണം ചെയ്തു

  • Posted By: Desk
Subscribe to Oneindia Malayalam

കല്‍പ്പറ്റ: വിഷുവിനോടനുബന്ധിച്ച് കശ്യപ വേദ റിസേര്‍ച്ച് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ വയനാട്ടിലെ വിവിധ കോളനികളിലുള്ള ആദിവാസി കുടുംബങ്ങള്‍ക്ക് വിഷു കിറ്റുകള്‍ വിതരണം ചെയ്തു. കല്‍പ്പറ്റ സൂര്യമ്പത്ത് കോളനിയില്‍ വെച്ച് നടന്ന ചടങ്ങില്‍ ഡിവൈഎസ്പി പ്രിന്‍സ് എബ്രഹാം കിറ്റ് വിതരണത്തിന്റെ ഉല്‍ഘാടനം നിര്‍വഹിച്ചു.

vishukitt

പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ കെശശിധരന്‍ വൈദിക് സ്വാഗതം പറഞ്ഞ ചടങ്ങില്‍ കൗണ്‍സിലര്‍ പി ആര്‍ ബിന്ദു അദ്ധ്യക്ഷത വഹിച്ചു. മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സനിതാ ജഗദീഷ് മുഖ്യ പ്രഭാഷണം നടത്തി. വിനോദ് കുമാര്‍, സച്ചിദാനന്ദന്‍, എം സുന്ദരന്‍ വൈദിക്, എം അനില്‍ കുമാര്‍, സി അനിതാ കുമാരി, പി.ടി.വിബിന്‍ ദാസ് , സുരേഷ് വൈദീക് എന്നിവര്‍ ആശംസകളര്‍പ്പിച്ചു. ഐ പി. കിഷോര്‍ നന്ദി പ്രകാശിപ്പിച്ചു. തുടര്‍ന്ന് ആദിവാസീ ഊരുകളിലെ വിവിധ സാംസ്‌ക്കാരിക കലാപരിപാടികളും അരങ്ങേറി.

പുല്‍പ്പള്ളിയിലെ വിവിധ കോളനിയിലേക്ക് നല്‍കിയ കിറ്റ് വിതരണത്തിന്റെ ഉല്‍ഘാടനം മുള്ളന്‍കൊല്ലി ഗ്രാമ പഞ്ചായത്ത് മെംബര്‍ ശ്രീ. അജിത്ത് കുമാര്‍ നിര്‍വിച്ചു. സാബു അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ സെല്‍ജന്‍ സി.കെ. ചാലക്കല്‍ അദ്ധ്യക്ഷത വഹിച്ചു. എസ്.സി. പ്രമോട്ടര്‍ രഘു, മുരളി, രവീന്ദ്രന്‍ മേപ്പാടി, ശശീധരന്‍ വൈദിക് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. രമേശന്‍ കല്‍പ്പറ്റ നന്ദി പ്രകാശിപ്പിച്ചു.

വിഷുവിനോടനുബന്ധിച്ച് കശ്യപ വേദ റീസേര്‍ച്ച് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ ആദിവാസി കുടുംബങ്ങള്‍ക്കുള്ള വിഷു കീറ്റ് വിതരണോദ്ഘാടനം ഡി.വൈ.എസ്.പി. പ്രിന്‍സ് എബ്രഹാം നിര്‍വഹിക്കുന്നു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
vishu kit distributed to tribal families in wayand

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്