അതിന്റെ പേരില്‍ ദിലീപിന് ഒരു ചുക്കും സംഭവിക്കില്ല; ജയിലില്‍ നടന്നതെല്ലാം ചട്ടപ്രകാരം... പക്ഷേ

 • Posted By: Desk
Subscribe to Oneindia Malayalam
cmsvideo
  ജയിലില്‍ നടന്നതിന് ദിലീപല്ല കാരണക്കാരന്‍, അധികൃതര്‍ക്ക് പേടിയില്ല | Oneindia Malayalam

  കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ 85 ദിവസമാണ് ജനപ്രിയ താരം ദിലീപ് ജയിലില്‍ കിടന്നത്. തുടക്കത്തില്‍ കാര്യമായി സന്ദര്‍ശകര്‍ ആരും എത്തിയിരുന്നില്ലെങ്കിലും അവസാന ദിനങ്ങളില്‍ സന്ദര്‍ശകരുടെ ബഹളം ആയിരുന്നു. എന്നാല്‍ ഇതില്‍ പലതും ജയില്‍ ചട്ടങ്ങള്‍ ലംഘിച്ചായിരുന്നു എന്നാണ് ആരോപണം.

  ജയിലിറങ്ങിയ ദിലീപിന് 50-ാം പിറന്നാൾ; മൂന്നാം വിവാഹം, പീഡന കേസ്... ദിലീപിന്റെ ജീവിതത്തിലെ 50 സംഭവങ്ങൾ

  എംഎല്‍എ ആയ ഗണേഷ് കുമാര്‍ അടക്കമുള്ളവരുടെ സന്ദര്‍ശനത്തിന്റെ മറ്റ് വിവരങ്ങളും പുറത്ത് വരുന്നുണ്ട്. എന്നാല്‍ ഇക്കാര്യത്തല്‍ ജയില്‍ അധികൃതര്‍ക്ക് മാത്രം ഒരു ആശങ്കയും ഇല്ല.

  കൂറുമാറിയാൽ കാവ്യയും നാദിർഷയും പ്രതികൾ? ദിലീപിനെ ഊരാക്കുടുക്കിൽ പൂട്ടാൻ ഉറച്ച് പോലീസ്; ഇനി ഇങ്ങനെ...

  അതിന് കാരണവും ഉണ്ട്. ജയില്‍ സൂപ്രണ്ടിന്റെ വിവേചനാധികാരം എന്ന ഒറ്റക്കാര്യത്തില്‍ ആരോപണങ്ങളെല്ലാം കൊഴിഞ്ഞുപോകും!

  ദിലീപിന് കിട്ടിയത്

  ദിലീപിന് കിട്ടിയത്

  ജയിലില്‍ ദിലീപിന് വിഐപി പരിഗണന കിട്ടിയിരുന്നു എന്നാണ് ആരോപണം. എന്നാല്‍ ജയില്‍ അധികൃതര്‍ ഇത് നിഷേധിച്ചിരുന്നു.

  സന്ദര്‍ശകരുടെ ബാഹുല്യം

  സന്ദര്‍ശകരുടെ ബാഹുല്യം

  എന്നാല്‍ ജയിലില്‍ ദിലീപിനെ കാണാന്‍ എത്തിയ പ്രമുഖരുടെ കാര്യത്തില്‍ ആരോപണങ്ങള്‍ കുറേകൂടി ശക്തമായിരുന്നു. എല്ലാ ചട്ടങ്ങളും ലംഘിച്ചാണ് ദിലീപിനെ കാണാന്‍ പലരും എത്തിയത് എന്നാണ് ആരോപണം.

  തിരിച്ചറിയില്‍ രേഖ

  തിരിച്ചറിയില്‍ രേഖ

  ജയില്‍ സന്ദര്‍ശനത്തിന് തിരിച്ചറിയല്‍ രേഖ നിര്‍ബന്ധമാണ്. എന്നാല്‍ ദിലീപിനെ കാണാന്‍ എത്തിയ പലരും ഈ രേഖയൊന്നും ഇല്ലാതെ ആണത്രെ വന്നത്.

  അവധി ദിനത്തില്‍ പോലും

  അവധി ദിനത്തില്‍ പോലും

  സാധാരണ അവധി ദിനങ്ങളില്‍ ജയില്‍ പുള്ളികളെ സന്ദര്‍ശിക്കാന്‍ അനുമതിയില്ലാത്തതാണ്. എന്നാല്‍ ദിലീപിന്റെ കാര്യത്തില്‍ അതും ബാധകമായില്ല എന്നതാണ് സത്യം.

  വിവേചനാധികാരം

  വിവേചനാധികാരം

  എന്നാല്‍ ഇക്കാര്യങ്ങളില്‍ പലതും ജയില്‍ സൂപ്രണ്ടിന്റെ വിവേചനാധികാരത്തില്‍ വരുന്നതാണ്. അത് ഉപയോഗിച്ച് തന്നെയാണ് ദിലീപിന് കാണാന്‍ സന്ദര്‍ശകരെ അനുവദിച്ചത് എന്നാണ് ജയില്‍ അധികൃതര്‍ വ്യക്തമാക്കുന്നത്.

  എല്ലാം അറിയിച്ചിട്ടുണ്ട്

  എല്ലാം അറിയിച്ചിട്ടുണ്ട്

  അന്വേഷണ സംഘത്തിന്റെ പരാതിയെ തുടര്‍ന്ന് ജയിലിലെ സന്ദര്‍ശകരുടെ വിവരങ്ങള്‍ ഹാജരാക്കാന്‍ കോടതി നിര്‍ദ്ദേശിച്ചിരുന്നു. ആ റിപ്പോര്‍ട്ടില്‍ എല്ലാ കാര്യങ്ങളും വ്യക്തമാക്കിയിട്ടുണ്ട് എന്നാണ് ജയില്‍ അധികൃതര്‍ ഇപ്പോള്‍ വ്യക്തമാക്കുന്നത്.

  അപേക്ഷ വാങ്ങിയിട്ടുണ്ട്

  അപേക്ഷ വാങ്ങിയിട്ടുണ്ട്

  പൊതുകാര്യ പ്രസക്തരായവര്‍ക്ക് ജയില്‍ സന്ദര്‍ശനത്തിന് തിരിച്ചറിയല്‍ രേഖ നിര്‍ബന്ധമില്ല എന്നും സൂചനയുണ്ട്. ഇവരില്‍ നിന്ന് പ്രത്യേകം അപേക്ഷ എഴുതിവാങ്ങിയിരുന്നതായും ജയില്‍ അധികൃതര്‍ വ്യക്തമാക്കുന്നുണ്ട്.

  ഉറപ്പായപ്പോള്‍ അല്ല

  ഉറപ്പായപ്പോള്‍ അല്ല

  ദിലീപ് ജയിലില്‍ നിന്ന് പുറത്തിറങ്ങും എന്ന് ഉറപ്പായ സാഹചര്യത്തില്‍ ആയിരുന്നില്ല സന്ദര്‍ശകര്‍ അധികമായി എത്തിയത് എന്നും പറയുന്നുണ്ട്. ദിലീപിന്റെ നാലാമത്തെ ജാമ്യാപേക്ഷയുടെ സമയത്തായിരുന്നു കൂടുതല്‍ പേര്‍ എത്തിയത്.

  ദിലീപിനെ ബാധിക്കില്ല

  ദിലീപിനെ ബാധിക്കില്ല

  ഇനി ഇക്കാര്യത്തില്‍ എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ തന്നെ അത് ദിലീപിനെ ബാധിക്കുന്ന കാര്യമല്ല. ചട്ടലംഘനം നടത്തിയിട്ടുണ്ടെങ്കില്‍ ഉദ്യോഗസ്ഥര്‍ തന്നെ ആണ് മറുപടി നല്‍കേണ്ടി വരിക.

  ദിലീപിന്റെ സ്വാധീനം

  ദിലീപിന്റെ സ്വാധീനം

  ജയിലില്‍ കിടക്കുന്ന സമയത്തും ദിലീപിന്റെ സ്വാധീനത്തിന് കുറവുണ്ടായിരുന്നില്ല എന്നാണ് പ്രധാന ആരോപണങ്ങളില്‍ ഒന്ന്. എന്നാല്‍ സന്ദര്‍ശകരുടെ കാര്യത്തില്‍ ദിലീപ് ഏതെങ്കിലും രീതില്‍ ഇടപെട്ടതായി തെളിയിക്കുന്ന വിവരങ്ങള്‍ ഒന്നും ഇതുവരെ പുറത്ത് വന്നിട്ടില്ല.

  English summary
  visitors for Dileep in Jail: There in no rule break, says Jail Authority.

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്