വിഴിഞ്ഞം സമരത്തെ തള്ളി മുഖ്യമന്ത്രി; സമരം മുൻകൂട്ടി തയ്യാറാക്കിയതെന്ന് വിമര്‍ശനം
തിരുവനന്തപുരം: വിഴിഞ്ഞം സമരത്തെ തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ. സമരം മുൻകൂട്ടി തയ്യാറാക്കിയതാണ്.സമരം ചെയ്യുന്നത് വിഴിഞ്ഞം സ്വദേശികള്‍ അല്ലന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.
പദ്ധതി നടപ്പാക്കേണ്ട എന്ന സമീപനം അംഗീകരിക്കില്ല. സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യറാണ്. ആരുടെയും വീടും തൊഴിലും നഷ്ടമാകില്ല.പദ്ധതിക്കെതിരായ നിലപാട് വികസന വിരുദ്ധമെന്നും മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു.

നിര്‍മാണം നിര്‍ത്തിവയ്ക്കില്ലന്ന് തുറമുഖ മന്ത്രി അഹമ്മദ് ദേവര്‍കോവിലും വ്യക്തമാക്കി. പുനരധിവാസ പദ്ധതി പരിഗണനയിലെന്ന് ഫിഷറിസ് മന്ത്രി വി.അബ്ദുറഹിമാനും നിയമസഭയില്‍ അറിയിച്ചു. ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്നവരെ വാടകവീട്ടിലേക്ക് മാറ്റുമെന്നും മന്ത്രി സഭയില്‍ ഉറപ്പ് നല്‍കി.
വിഷയത്തില്‍ പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയ നോട്ടിസിലായിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശനം. വിഴിഞ്ഞം പദ്ധതി കാരണം സമീപത്ത് തീര ശോഷണം ഉണ്ടാകില്ലെന്ന് റിപ്പോർട്ടുണ്ടെന്നും മുഖ്യമന്ത്രി സഭയില്‍ അറിയിച്ചു .സമഗ്ര പഠനത്തിന് ശേഷം ആണ് കേന്ദ്ര സർക്കാർ അനുമതി നൽകിയത്. തുറമുഖം വൻ മാറ്റങ്ങളുണ്ടാക്കും. തുറമുഖ നിർമ്മാണം നിർത്തി വക്കില്ല.
അത് വലിയ സാമ്പത്തിക ബാധ്യത ഉണ്ടാക്കും.വാണിജ്യ മേഖലയിൽ വലിയ തിരിച്ചടി ഉണ്ടാകും.പദ്ധതി എത്രയും പെട്ടെന്ന് പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. പുനരധിവാസ പദ്ധതി നടപ്പാക്കും. വീട് നിർമ്മിക്കും വരെ വാടക സർക്കാർ നൽകും, വാടക നിശ്ചയിക്കാൻ കളക്ടറെ ചുമതലപ്പെടുത്തിയെന്ന് മുഖ്യമന്ത്രിയും അറിയിച്ചു.
എന്നാല്‍ വിഴിഞ്ഞത്തെ മത്സ്യ തൊഴിലാളികളെ പാർപ്പിച്ചിരിക്കുന്നത് സിമെന്‍റ് ഗോഡൗണിൽ ആണെന്ന് എം വിൻസന്‍റ് കുറ്റപ്പെടുത്തി..മനുഷ്യാവകാശങ്ങളുടെ ശവപ്പറമ്പായി ഗോഡൗൺ മാറി. ഒരു മന്ത്രി പോലും കാണാൻ പോകുന്നില്ല.41 ലക്ഷത്തിന്റെ കാലി തൊഴുത്തു നിർമ്മിക്കുന്നതിന്‍റെ തിരക്കിൽ പാവങ്ങളുടെ സങ്കടം കാണാതെ പോകരുത്.
മനുഷ്യാവകാശങ്ങളുടെ ശവപറമ്പാണ് മത്സ്യതൊഴിലാളികളെ പാർപ്പിച്ച ഗോഡൗൺ.കാലാവസ്ഥാ കെടുതികളിൽ തൊഴിൽ ദിനം നഷ്ടപ്പെടുന്ന മത്സ്യതൊഴിലാളിക്ക് ഒരു ആശ്വാസ പദ്ധതിയും ഇല്ല.മുതലപ്പൊഴി മരണം ആവർത്തിക്കന്നു, അശാസ്ത്രീയ നിർമ്മാണം പരിഹരിക്കാൻ നടപടിയില്ലന്നും എംഎല്‍എ കുറ്റപ്പെടുതതി.












Click it and Unblock the Notifications