കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജനകീയ സമരത്തിന് മന്ത്രി വർഗ്ഗീയ ചാപ്പ പതിച്ചു കൊടുക്കുന്നത് സത്യപ്രതിജ്ഞാ ലംഘനം; കെ സുധാകരൻ

Google Oneindia Malayalam News

തിരുവനന്തപുരം: വിഴിഞ്ഞത്ത് നടന്ന അനിഷ്ട സംഭവങ്ങളെ വർഗ്ഗീയ സംഘർഷം ആണെന്ന തരത്തിൽ മന്ത്രി അഹമ്മദ് ദേവർ കോവിൽ ഇന്ന് മാധ്യമങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ചത് അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ. ഭരണഘടനയും നിയമവും അനുശാസിക്കും വിധം, ഭീതിയോ പക്ഷപാതമോ, പ്രീതിയോ വിദ്വേഷമോ കൂടാതെ എല്ലാ ജനങ്ങൾക്കും നീതി നടപ്പാക്കുമെന്ന് സത്യ പ്രതിജ്ഞ ചെയ്ത ഒരു മന്ത്രി ഒരു ജനകീയ സമരത്തിന് വർഗ്ഗീയ ചാപ്പ പതിച്ചു കൊടുക്കുന്നത് സത്യപ്രതിജ്ഞാ ലംഘനം ആണെന്നും സുധാകരൻ കുറ്റപ്പെടുത്തി.

k-sudhakaran-1-7720-164923

മന്ത്രി അഹമ്മദ് ദേവർ കോവിൽ നാഷണൽ ലീഗ് നേതാവായി അല്ല, കേരളത്തിലെ എല്ലാ സമുദായങ്ങളുടെയും മന്ത്രിയായിട്ടാണ് അധികാരത്തിൽ ഇരിക്കുന്നത്.
വിഴിഞ്ഞം സമരത്തെ ചോരയിൽ മുക്കി കൊല്ലാൻ വേണ്ടി വർഗ്ഗീയ ചേരിതിരിവ് ഉണ്ടാക്കാനാണ് ഇടതുമുന്നണിയുടെ ശ്രമം എങ്കിൽ കോൺഗ്രസ്സ് പാർട്ടിയും യുഡിഎഫും അതിനെ നേരിടുക തന്നെ ചെയ്യും. സമരം ചെയ്യുന്നവരെ അവരുടെ ജാതിയുടെയും മതത്തിന്റെയും പേരിൽ മുദ്ര കുത്തുകയും വ്യത്യസ്‌ത സമുദായങ്ങളെ തമ്മിൽ അടിപ്പിക്കുന്ന പ്രസ്താവനകൾ ഇറക്കുകയും ചെയ്തു "ആധുനിക ഭിന്നിപ്പിച്ചു ഭരിക്കൽ നയം " നടപ്പാക്കാൻ സിപിഎമ്മും, ഇടതു മുന്നണി നേതാക്കളും ശ്രമിക്കുന്നത് ഇത് ആദ്യ തവണയല്ല.

1950 ഫെബ്രുവരി 28 ന് എറണാകുളം ജില്ലയിലെ ഇടപ്പള്ളി പോലീസ് സ്റ്റേഷൻ ആക്രമിച്ച് രണ്ടു പൊലീസുകാരെ ക്രൂരമായി വധിക്കുകയും പോലീസ് സ്റ്റേഷനിലെ തോക്കുകൾ എടുത്തു കൊണ്ട് പോവുകയും ചെയ്തവർ ആണ് കമ്മ്യൂണിസ്റ്റ് പാർട്ടി നേതാക്കൾ. പോലീസ് സ്റ്റേഷന് മുൻപിൽ പോയി ബോംബ് ഉണ്ടാക്കും എന്നു പ്രഖ്യാപനം നടത്തിയ കോടിയേരി ബാലകൃഷ്ണനെ പാർട്ടി സെക്രട്ടറി ആക്കി സ്ഥാനക്കയറ്റം നൽകിയ സിപിഎമ്മിന് ഇപ്പോൾ പോലീസ് സ്റ്റേഷൻ ആക്രമണമൊക്കെ തെറ്റാണെന്നു തിരിച്ചറിവ് കിട്ടിയെങ്കിൽ അത് സി പി എമ്മിന് സാമാന്യ ബുദ്ധി കിട്ടാൻ മുക്കാൽ നൂറ്റാണ്ട് കാത്തിരിക്കണമെന്ന തിന്റെ തെളിവാണ്.

ഇന്ന് കാണുന്ന എല്ലാ വികസനങ്ങളുടെ പിന്നിലും ജനങ്ങളുടെ പ്രതിഷേധങ്ങൾ ഉണ്ടായിട്ടുണ്ട്. എന്നാൽ പ്രതിഷേധക്കാരോട് സംസാരിച്ചും സമവായത്തിൽ എത്തിയുമാണ് ഐക്യ ജനാധിപത്യ മുന്നണിയുടെ സർക്കാരുകൾ കേരളത്തിൽ വികസന പെരുമഴ പെയ്യിപ്പിച്ചത്.അന്നൊക്കെ ചുവന്ന കൊടിയും പിടിച്ച് ജനങ്ങൾക്കിടയിൽ കുത്തിത്തിരിപ്പ് ഉണ്ടാക്കി കേരളത്തിന്റെ സകല വികസന സ്വപ്നങ്ങൾക്കും തുരങ്കം വെച്ചവരാണ് പിണറായി വിജയനും അദ്ദേഹത്തിന്റെ പാർട്ടിയും . സമരം ചെയ്യുന്നവർ ഉയർത്തുന്ന ആശങ്കകൾ പോലീസിനെ ഉപയോഗിച്ച് നേരിടുന്നത് തീക്കളിയാണെന്ന് മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന് മുന്നറിയിപ്പ് നൽകുകയാണ്.

എത്രയും പെട്ടെന്ന് സമരക്കാരുമായി സംസാരിച്ച് സംഘർഷം ഒഴിവാക്കാൻ സർക്കാർ തയ്യാറാകണമെന്നും സത്യപ്രതിജ്ഞാ ലംഘനം നടത്തിയ മന്ത്രി അഹമ്മദ് ദേവർ കോവിലിനെ അടിയന്തിരമായി മന്ത്രിസഭയിൽ നിന്നും പുറത്താക്കണമെന്നും ഇന്ത്യൻ നാഷണൽ കോൺഗ്രസ് ശക്തമായി ആവശ്യപ്പെടുന്നുവെന്നും സുധാകരൻ പറഞ്ഞു.

'രാഹുൽ താടി വടിച്ചാൽ നെഹ്റുവാകും'; വീണ്ടും ഹിമന്ത, വിവാദത്തിന് പിന്നാലെ വിശദീകരണം'രാഹുൽ താടി വടിച്ചാൽ നെഹ്റുവാകും'; വീണ്ടും ഹിമന്ത, വിവാദത്തിന് പിന്നാലെ വിശദീകരണം

ന്യായമായവയെല്ലാം സര്‍ക്കാര്‍ പരിഹരിച്ചു കഴിഞ്ഞിട്ടുണ്ട്‌, സമരത്തിൽ നിന്നം പിൻമാറണമെന്ന് എൽഡിഎഫ്ന്യായമായവയെല്ലാം സര്‍ക്കാര്‍ പരിഹരിച്ചു കഴിഞ്ഞിട്ടുണ്ട്‌, സമരത്തിൽ നിന്നം പിൻമാറണമെന്ന് എൽഡിഎഫ്

ഗേൾഫ്രണ്ടിനെ കുറിച്ച് അറിയണമെന്ന് അലീന പടിക്കൽ, സൂരജിന്റെ വാക്കുകൾ ഇങ്ങനെ, വൈറൽഗേൾഫ്രണ്ടിനെ കുറിച്ച് അറിയണമെന്ന് അലീന പടിക്കൽ, സൂരജിന്റെ വാക്കുകൾ ഇങ്ങനെ, വൈറൽ

English summary
Vizhinjam port issue; K sudhakaran against minister devarkovil
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X