വിഴിഞ്ഞം കരാറിൽ സിപിഎമ്മിന് ഇരട്ടത്താപ്പ്!! ക്രമക്കേട് ആരോപിച്ചിട്ട് പദ്ധതി നടപ്പാക്കുന്നു!!

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: വിഴിഞ്ഞം കരാറിൽ ക്രമക്കേട് ആരോപിക്കുന്ന സിപിഎമ്മിനെതിരെ കെപിസിസി പ്രസിഡന്റ് എംഎം ഹസൻ രംഗത്ത്. വിഴിഞ്ഞം കരാറിൽ സിപിഎമ്മിന് ഇരട്ടത്താപ്പാണെന്ന് ഹസൻ ആരോപിച്ചു. കരാറിൽ ക്രമക്കേട് ആരോപിക്കുകയും എന്നാൽ പദ്ധതി നടപ്പാക്കുകയും ചെയ്യുകയാണെന്ന് അദ്ദേഹം പറഞ്ഞു.

കരാറിൽ അഴിമതി ഉണ്ടെങ്കിൽ റദ്ദാക്കാനുള്ള വ്യവസ്ഥ കരാറിൽ തന്നെയുണ്ടെന്നും അദ്ദേഹം പറഞ്ഞു. കരാറിൽ ജുഡീഷ്യല്‍ അന്വേഷണത്തെ പാർട്ടി സ്വാഗതം ചെയ്യുകയാണെന്ന് ഹസൻ പറഞ്ഞു. പദ്ധതിയുടെ ക്രെഡിറ്റ് അടിച്ചെടുക്കാനാണ് എൽഡിഎഫ് ശ്രമിക്കുന്നതെന്നും ഹസൻ ആരോപിച്ചു.

hasan

വിഴിഞ്ഞം കരാർ സംസ്ഥാന താത്പര്യത്തിന് വിരുദ്ധമാണെന്ന സിഎജി റിപ്പോർട്ട് വസ്തുതാ വിരുദ്ധമാണെന്നും ഹസൻ പറഞ്ഞു. കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗ തീരുമാനങ്ങൾ വിശദീകരിക്കുകയായിരുന്നു ഹസൻ.

വിഴിഞ്ഞം കരാറിന്റെ പേരില്‍ വിഎം സുധീരനും കെ മുരളീധരനും തമ്മില്‍ യോഗത്തില്‍ വാക്കേറ്റമുണ്ടായി. കരാറിനെ കുറിച്ച് പാർട്ടി ഫോറത്തിൽ ചർച്ച നടന്നില്ലെന്ന് ഉമ്മൻചാണ്ടിയെ ലക്ഷ്യമിട്ട് സുധീരൻ പറഞ്ഞു. എന്നാൽ കരാർ ചർച്ച ചെയ്യാൻ ആവശ്യപ്പെട്ട് താൻ കത്ത് നൽകിയിട്ട് അന്ന് രാഷ്ട്രീയകാര്യ സമിതി വിളിക്കാൻ സുധീരൻ എന്തുകൊണ്ട് തയ്യാറായില്ലെന്ന് മുരളീധരൻ ചോദിച്ചു.

English summary
vizhinjam project mm hassan against ldf.
Please Wait while comments are loading...