കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുധീരനെ അനുനയിപ്പിക്കാൻ തിരക്കിട്ട നീക്കവുമായി കോൺഗ്രസ് നേതൃത്വം; നേരിട്ടെത്തി സതീശൻ

Google Oneindia Malayalam News

തിരുവനന്തപുരം; കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതിയിൽ നിന്നും മുതിർന്ന നേതാവും മുൻ കെപിസിസി അധ്യക്ഷനുമായ വിഎം സുധീരൻ രാജിവെച്ചത് കോൺഗ്രസിനെ വലിയ പ്രതിസന്ധിയിലെത്തിച്ചിരിക്കുകയാണ്. പുതിയ കെപിസിസി നേതൃത്വം ചുമതലയേറ്റെടുത്ത ശേഷം നടത്തിയ ഡി സി സി പുന;സംഘടന നടപടിയിൽ പ്രതിഷേധിച്ച് മൂന്ന് കെ പി സി സി ജനറൽ സെക്രട്ടറിമാർ പാർട്ടി വിട്ടതിന് പിന്നാലെയാണ് നേതൃത്വത്തിലെ കൂടുതൽ വെട്ടിലാക്കി മുതിർന്ന നേതാവായ വിഎം സുധീരനും രാജിവെച്ചിരിക്കുന്നത്.

1

പാർട്ടിയുടെ പുതിയ നേതൃത്വം താനുമായി മതിയായ കൂടിയാലോചനകൾ നടത്താതെയും വിശ്വാസത്തിലെടുക്കാതെയുമാണ് മുന്നോട്ട് നീങ്ങുന്നതെന്ന് വിമർശനമുയർത്തിയാണ് സുധീരന്റെ നടപടി. 'രാഷ്ട്രീയകാര്യ സമിതിയിൽ തുടരുന്നതിൽ പ്രസക്തിയില്ലെന്നു ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ സ്ഥാനം ഒഴിയുന്നത്' എന്നാണ് കഴിഞ്ഞ ദിവസം കെപിസിസി അധ്യക്ഷൻ കെ സുധാകരന് നൽകിയ രാജിക്കത്തിൽ സുധീരൻ വ്യക്തമാക്കിയത്. അതേസമയം സുധീകരനെ അനുനയിപ്പിക്കാനുള്ള നീക്കം സജീവമാക്കിയിരിക്കുകയാണ് കോൺഗ്രസ് നേതൃത്വം.

2

പുതിയ കെപിസിസി നേതൃത്വവുമായി കഴിഞ്ഞ കുറച്ച് നാളുകളായി ഇടഞ്ഞ് നിൽക്കുകയായിരുന്നു സുധീരൻ. കോൺഗ്രസിൽ ഗ്രൂപ്പുകൾക്ക് അതീതമായി പുന;സംഘടന നടപടികൾ നടത്താനുള്ള കെപിസിസി നേതൃത്വത്തിന്റെ തിരുമാനത്തെ തുടക്കത്തിൽ സ്വാഗതം ചെയ്തിരുന്നുവെങ്കിലും പിന്നീട് നേതൃത്വത്തിന്റെ നീക്കങ്ങൾ സുധീരനെ ചൊടിപ്പിച്ചു. തുടർന്ന് കെ സുധാകരൻ അധ്യക്ഷനായതിന് ശേഷം നടന്ന ആദ്യ രാഷ്ട്രീയകാര്യ സമിതി യോഗം കുറച്ച് നേതാക്കളെ മാത്രം ഉൾപ്പെടുത്തിയതി നടത്തിയതിനെതിരെ വിഎം സുധാകരൻ പരസ്യമായി വിമർശനം ഉയർത്തിയിരുന്നു.

3

ഇതിനിടയിൽ ഡിസിസി പ്രസിഡൻറുമാരുടെ പട്ടികയെ ചൊല്ലിയും സുധീകരൻ നേതൃത്വത്തിനെതിരെ രംഗത്തെത്തി. ഒരു തരത്തിലുള്ള കൂടിയാലോചനയും നടത്താതെയാണ് നേതാക്കളെയാണ് ഹൈക്കമാന്റിന് പട്ടിക സമർപ്പിച്ചതെന്നായിരുന്നു സുധീരൻ തുറന്നടിച്ചത്. തുടർന്ന് സുധീരനെ അനുനയിപ്പിക്കാനായി കെ സുധാകരൻ നേരിട്ട് തന്നെ അദ്ദേഹത്തെ സന്ദർശിച്ചിരുന്നു. പരാതികൾക്ക് ഇടവരുത്താതെ എല്ലാവരുമായും ചർച്ച നടത്താമെന്ന ഉറപ്പായിരുന്നു സുധാകരൻ നൽകിയത്. എന്നാൽ തുടർന്നും കെപിസിസി നേതൃത്വം സുധീരനെ പരിഗണിക്കാൻ തയ്യാറായില്ലെന്നാണ് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് മനോരമ റി്പപോർട്ട് ചെയ്തത്.

4

കെപിസിസി പുന;സംഘടന സംബന്ധിച്ചാ് മാനദണ്ഡം തയ്യാറാക്കിയതിലും സുധാരന് അതൃപ്തിയുണ്ടെന്നാണ് വിവരം. ഹൈക്കമാൻഡ് നിയോഗിച്ച രാഷ്ട്രീയകാര്യ സമിതി പുന;സംഘടിപ്പിക്കാനുള്ള നടപടി കാര്യമായ ചർച്ച നടത്താതെയാണെന്നാണ് സുധീരന്റെ ആക്ഷേപം. കെപിസിസി പുന;സംഘടന ചർച്ചകളിലും താൻ അവഗണിക്കപ്പെട്ടുവെന്നായിരുന്നു സുധീകരന്റെ വികാരം. ഇതിന് പിന്നാലെയാണ് അദ്ദേഹം രാജി സമർപ്പിച്ചത്. അതിനിടെ ദേശീയ തലത്തിൽ പ്രതീക്ഷിച്ച പദവി ലഭിക്കാത്തതാണ് സുധീരന്റെ രാജിക്ക് കാരണമായതെന്നുള്ള റിപ്പോർട്ടുകളും ഉണ്ട്. സംഘടന ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ ഇടപെട്ടാണ് തന്നെ ഒതുക്കിയതെന്നാണ് സുധീരന്റെ വികാരം. സംസ്ഥാന രാഷ്ട്രീയത്തിൽ ശക്തമായ ഇടപെടലുകൾ നടത്തുകയും പുതിയ കെപിസിസി നേതൃത്വവുമായി അടുത്ത ബന്ധം പുലർത്തുകയും ചെയ്യുന്ന വേണുഗോപാലിനുള്ള പരോക്ഷ മുന്നറിയിപ്പായാണ് സുധീരൻ രാജിവെച്ചതെന്നും കണക്കാക്കപ്പെടുന്നുണ്ട്. അതേസമയം സുധീരൻ
രാജി സമർപ്പിച്ചെങ്കിലും അദ്ദേഹത്തിന്റെ രാജി സ്വീകരിക്കാൻ കെപിസിസി നേതൃത്വം ഇതുവരെ തയ്യാറായിട്ടില്ല.

5

അതിനിടെ ഫോണിൽ ബന്ധപ്പെട്ട് അനുനയിപ്പിക്കാനുള്ള ശ്രമങ്ങൾ പൂർണമായും പരാജയപ്പെട്ടതോടെ അദ്ദേഹത്തെ നേരിട്ട് കണ്ട് പ്രശ്ന പരിഹാരത്തിന് ഉള്ള നീക്കങ്ങൾ കോൺഗ്രസ് സജീവമാക്കി. സുധീരനെ നേരിൽ കണ്ട് സംസാരിക്കുമെന്നും രാജി പിൻവലിക്കാൻ നീക്കം നടത്തുമെന്നും സുധാകരൻ വ്യക്തമാക്കി .പാർട്ടിയിലെ മുതിർന്ന നേതാവാണ് അദ്ദേഹം. ഏത് സാഹചര്യത്തിലായാലും അദ്ദേഹത്തിന്റെ രാജി പിൻവലിക്കണമെന്ന് കെപിസിസി നേതൃത്വം ആവശ്യപ്പെടും. അദ്ദേഹത്തിന്റെ പരാതികൾ എല്ലാം പരിഹരുക്കും. അഭിപ്രായങ്ങൾ പരിഗണിക്കുമെന്നും സുധാകരൻ പറഞ്ഞു. പാർട്ടിയിലെ അഭ്യന്തര പ്രശ്നങ്ങൾ പാർട്ടിക്കുള്ളിൽ തന്നെ തീർക്കും. ശക്തമായി ഒരുമിച്ച് തന്നെ മുന്നോട്ട് പോകുമെന്നും സുധാകരൻ പറഞ്ഞു.

7

അതേസമയം പ്രതിപക്ഷ നേതാവ് വിഡി സതീശൻ നേരിട്ടെത്തി സുധാകരന്റെ കണ്ടു. എന്നാൽ ചർച്ചയിലും പൂർണ അതൃപ്തിയാണ് സുധാകരൻ പ്രകടിപ്പിച്ചത്. നിലപാട് എടുത്താല്‍ അതില്‍ നിന്നും പിന്‍വാങ്ങാത്തയാളാണ് സുധീരന്‍ എന്ന് കൂടികാഴ്ച്ചയ്ക്ക് ശേഷം വിഡി സതീശൻ പറഞ്ഞു. നേതൃത്വത്തിന സംഭവിച്ച വീഴ്ച അദ്ദേഹത്തോട് ഏറ്റുപറഞ്ഞിട്ടുണ്ട്. എന്നോട് ക്ഷണിക്കണം എന്ന് പറയാന്‍ എനിക്ക് സ്വാതന്ത്ര്യം ഉള്ളയാളാണ് സുധീരന്‍, പത്ത് സതീശന്‍ വിചാരിച്ചാലും സുധീരന്റെ നിലപാട് മാറ്റാന്‍ കഴിയില്ല, വിഡി സതീശൻ മാധ്യമങ്ങളോട് പ്രതികരിച്ചു. അദ്ദേഹത്തിന്റെ ഇപ്പോഴത്തെ നിലപാട് മാറ്റാന്‌ പോയതല്ല താനെന്നും സംഘടന കാര്യങ്ങൾ സംസാരിച്ചുവെന്നും സതീശൻ പറഞ്ഞു. അതേസമയം എന്തുകൊണ്ടാണ് രാജിവെച്ചതെന്ന് സുധാകരൻ തന്നോട് പറഞ്ഞിട്ടുണ്ടെന്നും സതീശൻ പറഞ്ഞു. പുതിയ കെപിസിസി നേതൃത്വം എകപക്ഷീയമായാണ് തിരുമാനങ്ങൾ കൈക്കൊള്ളുന്നതെന്നാണ് സുധീരൻ കുറ്റപ്പെടുത്തിയതെന്നാണ് വിവരം. ഡിസിസി പുനസംഘടനയിൽൽ ഏകപക്ഷീയ തീരുമാനങ്ങളെടുത്ത് സുവർണ്ണ അവസരം കളഞ്ഞുവെന്ന ആക്ഷേപവും സുധീരൻ അറിയിച്ചുവെന്നും റിപ്പോർട്ടുണ്ട്.

Recommended Video

cmsvideo
കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മടങ്ങാന്‍ രാഹുല്‍..നീക്കങ്ങൾ ഇങ്ങനെ | Oneindia Malayalam
7

അതിനിടെ കെ പി സി സി പുനഃസംഘടന നടപടിയുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെത്തിയ കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ സുധീരനുമായി ചർച്ച നടത്തിയേക്കും. സുധീരനെ അനുനയിപ്പിക്കുമെന്ന് താരിഖ് അൻവർ പറഞ്ഞു. എന്നാൽ കോൺഗ്രസിലെ ഇപ്പോഴത്തെ കൊഴിഞ്ഞ് പോക്കിൽ താരിഖ് കൂടുതൽ പ്രതികരിച്ചില്ല. കോൺഗ്രസ് സമുദ്രമാണ്, ആളുകൾ വരികയും പോകുകയും ചെയ്യും. പാർട്ടിയിലെ തർക്കങ്ങൾ എല്ലാം തന്നെ ഉടൻ പരിഹരിക്കുമെന്നും അൻവർ വ്യക്തമാക്കി. അതേസമയം സുധീകരന്റെ രാജി പിൻവലിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മുതിർന്ന നേതാക്കളായ രമേശ് ചെന്നിത്തലയും ഉമ്മൻചാണ്ടിയും രംഗത്തെത്തി. പ്രശ്നങ്ങൾ ചർച്ചയിലൂടെ പരിഹരിക്കണം. എല്ലാവരെയും കൂട്ടിയോജിപ്പിച്ച് കൊണ്ട് മുന്നോട്ടു പോകുന്ന പ്രവർത്തന ശൈലി സ്വീകരിക്കണം. പാർട്ടി ഒറ്റകെട്ടായി പ്രവർത്തിക്കേണ്ട സാഹചര്യമാണ് ഇപ്പോൾ ഉള്ളതെന്നും ചെന്നിത്തല പറഞ്ഞു. അതേസമയം വിഎം സുധീരന്‍ രാജിവച്ചത് ശരിയായ നടപടിയല്ലെന്ന് ചെന്നിത്തല പറഞ്ഞു.അദ്ദേഹത്തിന്റെ സാന്നിധ്യം രാഷ്ട്രീയകാര്യ സമിതിയില്‍ വേണമെന്നും ഉമ്മൻചാണ്ടി പറഞ്ഞു.

English summary
VM sudheeran's resignation; VD satheesan meets sudheeran
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X