കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ട്രെയിന്‍ ടിക്കറ്റ് വര്‍ധന; റെയില്‍വെ ജനങ്ങളെ വെല്ലുവിളിക്കുകയാണെന്ന് സുധീരന്‍

  • By അക്ഷയ്‌
Google Oneindia Malayalam News

തിരുവന്തപുരം: റെയില്‍വെ നിരക്ക് വര്‍ധനവിനെതിരെ കെപിസിസി അധ്യക്ഷന്‍ വിഎം സുധീരന്‍. തിരക്കേറിയ സമയത്ത് രാജധാനി, ശതാബ്ദി, തുരന്തോ ട്രെയിനുകള്‍ക്ക് നിലപാട് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് അദ്ദേഹം പറഞ്ഞു.

നീതീകരിക്കാനാവാത്തതും തലതിരിഞ്ഞതുമായ തുഗ്ലക്ക് പരിഷ്‌ക്കാരമാണിത്. തിരക്ക് അനുഭവപ്പെടുന്ന സമയങ്ങളില്‍ കൂടുതല്‍ ട്രെയിനുകള്‍ ഏര്‍പ്പെടുത്തി ജനങ്ങള്‍ക്ക് മികച്ച ഗതാഗത സൗകര്യം ഒരുക്കുന്നതിന് പകരം യാത്രക്കാരെ ദുരിതത്തിലാക്കി ചൂഷണം ചെയ്യുന്ന റെയില്‍വെ നടപടി പ്രതിഷേധമാണെന്നും സുധീരന്‍ കൂട്ടിച്ചേര്‍ത്തു.

VM Sudheeran

റെയില്‍വെയുടെ ഈ ജനദ്രോഹ നടപടിക്കെതിരെ കേരളം ഒറ്റക്കെട്ടായി പ്രതിഷേധിക്കുമെന്നും അദ്ദേഹം പറഞ്ഞു. സാധാരണ നിരക്കിനേക്കാള്‍ അമ്പത് ശതമാനം ഉയര്‍ന്ന നിരക്ക് നല്‍കേണ്ടി വരുന്നതിന്റെ ഭാരം താങ്ങേണ്ടി വരുന്നത് ദീര്‍ഘദൂര യാത്രക്കാരാണ്. തൊഴിലിനായി അന്യദേശങ്ങളില്‍ താമസിക്കുന്ന മലയാളികളാണ് ഈ തീരുമാനത്തിന്റെ പ്രധാന ഇരകള്‍.

English summary
VM Sudheeran's statement about train ticket issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X