വോളിയുടെ മണ്ണിൽ നാളെയുടെ വാഗ്ദാനങ്ങളാകാൻ ഇവർ ഒരുങ്ങി കഴിഞ്ഞു;വടകരയിൽ വോളിബോൾ കോച്ചിങ്ങ് ക്യാമ്പ് സമാപിച്ചു

  • Posted By: sreejith kk
Subscribe to Oneindia Malayalam

വടകര:വോളിയുടെ മണ്ണിൽ നാളെയുടെ വാഗ്ദാനങ്ങളാകാൻ ഇവർ ഒരുങ്ങി കഴിഞ്ഞു .വടകരയിൽ വോളിബോൾ കോച്ചിങ്ങ് ക്യാമ്പ് സമാപിച്ചു വടകര വോളി അക്കാദമി ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ രണ്ടാഴ്ച കാലമായി ശ്രീനാരായണ ഹയർ
സെക്കണ്ടറി സ്കൂളിൽ നടന്നു വന്ന വോളിബോൾ കോച്ചിങ്ങ് ക്യാമ്പ് സമാപിച്ചു.സമാപന ചടങ്ങിൽ ട്രസ്റ്റ് ചെയർമാൻ ടി.ബാലകുറുപ്പ് അധ്യക്ഷത വഹിച്ചു.മുഖ്യാതിഥി കെ.കെ.ജനാർദ്ദനൻ വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണംചെയ്തു.

 vollyball

കെ.പി.ചന്ദ്രശേഖരൻ,ടി.പി.രാധാകൃഷ്ണൻ,ടി.കെ,സതീഷ്‌കുമാർ,ടി.പി.
രാജീവൻ,കെ.പി.പ്രേമനാഥൻ,ശ്രീപൻ,സനിഷ,പി.കെ.വിജയൻ,സി.വി.വിജയൻ എന്നിവർ പ്രസംഗിച്ചു.വോളിബോൾ അക്കാദമി ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ 12 വയസ്സിനു താഴെയുള്ള കുട്ടികൾക്കായി സംഘടിപ്പിക്കുന്ന വോളിബോൾ കോച്ചിങ് ക്യാമ്പിന് ശ്രീനാരായണ ഹയർ സെക്കണ്ടറി സ്കൂളിൽ തുടക്കമായി.മുൻ ഇന്ത്യൻ കോച്ച് സേതുമാധവൻ കോച്ചിങ് ക്യാമ്പ് ഉൽഘാടനം ചെയ്തു.

ട്രസ്റ്റ് പ്രസിഡണ്ട്ട.ബാലകുറുപ്പ്അധ്യക്ഷതവഹിച്ചു.കെ.കെ.ജനാർദനൻ,സുഗുണേഷ് കുറ്റിയിൽ,ടി.പി.മുസ്തഫ,വി.വിദ്യാസാഗർ,എം.സി.സുരേഷ്,ടി.പി.രാധാകൃഷ്ണൻ,വി.എം.രാജൻ.ടി.പി.രാജീവൻ,എം.മുരളിധരൻ,സി.വി.വിജയൻ,എ.പി.വിജയൻ,സി.കെ.സതീശൻ,കോച്ച് സി.വി.ശ്രീധരൻ,കുഞ്ഞിരാമൻ എന്നിവർ പ്രസംഗിച്ചു.പടം:വടകരയിൽ നടന്ന വോളിബോൾ കോച്ചിങ്ങ് ക്യാമ്പിൽ നിന്ന്

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
vollyball coaching camp ends in vadakara

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്