മലപ്പുറം ഉപതിരഞ്ഞെടുപ്പില്‍ ചിത്രം തെളിയുന്നു; ഇടതു സ്ഥാനാര്‍ഥിയായി വിപി സാനു വീണ്ടും...
മലപ്പുറം: ലോക്‌സഭാ ഉപതിരഞ്ഞെടുപ്പില്‍ മലപ്പുറത്ത് ഇടതുപക്ഷ സ്ഥാനാര്‍ഥിയായി വിപി സാനു മല്‍സരിക്കും. 2019ല്‍ കുഞ്ഞാലിക്കുട്ടിക്കെതിരെ മല്‍സരിച്ചതും സാനു ആയിരുന്നു. എസ്എഫ്‌ഐ ദേശീയ അധ്യക്ഷനാണ്. ബിജെപി സ്ഥാനാര്‍ഥിയായി ദേശീയ വൈസ് പ്രസിഡന്റ് എപി അബ്ദുള്ളക്കുട്ടി മല്‍സരിക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് വിപി സാനുവിന്റെ പേര് പുറത്തുവന്നത്. ഇതോടെ മൂന്ന് സ്ഥാനാര്‍ഥികള്‍ മലപ്പുറം ഉപതിരഞ്ഞെടുപ്പിന് ഒരുങ്ങി.

എസ്ഡിപിഐ ആണ് ആദ്യം സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത്. പാര്‍ട്ടിയുടെ ദേശീയ സെക്രട്ടറി തസ്‌ലിം റഹ്മാനിയാണ് എസ്ഡിപിഐക്ക് വേണ്ടി മല്‍സരിക്കുക. ഇനി മുസ്ലിം ലീഗ് സ്ഥാനാര്‍ഥി ആര് എന്നാണ് അറിയേണ്ടത്. മുന്‍ രാജ്യസഭാംഗം എംപി അബ്ദുസമദ് സമദാനി, കെഎന്‍എ ഖാദര്‍, സിറാജ് സേട്ട് എന്നിവരെയാണ് മുസ്ലിം ലീഗ് പരിഗണിക്കുന്നത് എന്നാണ് വിവരം.
കെ. സുരേന്ദ്രന്‍ നയിച്ച വിജയയാത്രയുടെ സമാപന വേദിയില്‍ അമിത് ഷാ, ചിത്രങ്ങള്‍ കാണാം
Recommended Video
പികെ കുഞ്ഞാലിക്കുട്ടി സംസ്ഥാന രാഷ്ട്രീയതത്തില്‍ സജീവമാകുക എന്ന ലക്ഷ്യത്തോടെയാണ് മലപ്പുറം ലോക്‌സഭാ അംഗത്വം രാജിവച്ചത്. അദ്ദേഹം നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ തീരുമാനിച്ചു. വേങ്ങര മണ്ഡലത്തില്‍ നിന്നു തന്നെ നിയമസഭയിലേക്ക് മല്‍സരിക്കുമെന്നാണ് വിവരം. മലപ്പുറം ലോക്‌സഭാ ഉപതിരഞ്ഞെടുപ്പ് നിയമസഭാ തിരഞ്ഞെടുപ്പിനൊപ്പം തന്നെ നടക്കും. ഏപ്രില്‍ ആറിനാണ് പോളിങ്. ഫല പ്രഖ്യാപനം മെയ് രണ്ടിന് അറിയാം.
ഇന്ത്യന്‍ സിനിമാ താരങ്ങളുടെ ചോര്‍ന്ന രഹസ്യദൃശ്യങ്ങള്‍












Click it and Unblock the Notifications