മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും എത്ര കോടി തട്ടിയെടുത്തെന്ന് വ്യക്തമാക്കണമെന്ന് വിഎസ്
തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെയും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്‌ക്കെതിരെയും അഴിമതി ആരോപണം ഉന്നയിച്ച് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ വീണ്ടും രംഗത്തെത്തി. ഓപ്പറേഷന്‍ കുബേര അട്ടിമറിച്ചതില്‍ ആഭ്യന്തരമന്ത്രിയുടെ പങ്ക് അന്വേഷിക്കണമെന്നാണ് വിഎസ് ആവശ്യപ്പെടുന്നത്.
ഓപ്പറേഷന്‍ കുബേര തട്ടിപ്പാണെന്ന് ഹൈക്കോടതിക്കും ബോധ്യപ്പെട്ടു കഴിഞ്ഞു. ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും എത്ര കോടി തട്ടിയെടുത്തെന്ന് വെളിപ്പെടുത്തേണ്ടിയിരിക്കുന്നുവെന്നും വിഎസ് പറയുന്നു. ഓപ്പറേഷന്‍ കുബേരയുടെ മറവിലും സര്‍ക്കാര്‍ തട്ടിപ്പ് നടത്തിയെന്ന് തെളിഞ്ഞു കഴിഞ്ഞു.

മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും ഉദ്യോഗസ്ഥരും അഴിമതി നടത്താനുള്ള മറ്റൊരു മാര്‍ഗമായി ഓപ്പറേഷന്‍ കുബേരയെ കണ്ടു. പോലീസുകാരും ഇതിനോടൊപ്പം ചേരുകയായിരുന്നുവെന്നും വിഎസ് ആരോപിക്കുന്നു.
ഓപ്പറേഷന്‍ കുബേരയിലൂടെ ബ്ലേഡു മാഫിയയെ സംരക്ഷിക്കുകയാണ് ചെന്നിത്തല ചെയ്തത്. അതിലൂടെ സര്‍ക്കാര്‍ പണം തട്ടിയെടുക്കുകയും ചെയ്തു. ഹൈക്കോടതിയുടെ പ്രഹരം ആഭ്യന്തര മന്ത്രിക്കല്ലാതെ ആത്മാഭിമാനമുള്ള മറ്റൊരാള്‍ക്കും സഹിക്കാന്‍ പറ്റില്ലെന്നും വിഎസ് കുറ്റപ്പെടുത്തി.












Click it and Unblock the Notifications