വിഎസ് ചെകുത്താനെന്ന് കെഎം മാണി, മാണി നരകത്തില്‍ പോകുമെന്ന് വിഎസ്
തിരുവനന്തപുരം: ബാര്‍ കോഴയില്‍ നിയമസഭയില്‍ ബൈബിള്‍ സൂക്തങ്ങളുപയോഗിച്ച് വാക്ക് തര്‍ക്കം. പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദനും ധനമന്ത്രി കെഎം മാണിയും ആണ് ഇത്തരത്തില്‍ 'ഏറ്റുമുട്ടിയത്'.
കള്ളത്തരങ്ങളും മോഷണങ്ങളും നടത്തിയാല്‍ കെടാത്ത തീയും ചാകാത്ത പുഴുവും നിറഞ്ഞ നരകത്തില്‍ പോകും എന്നായിരുന്നു വിഎസ് അച്യുതാനന്ദന്‍ പറഞ്ഞത്. ലോകം മുഴുവന്‍ നേടിയാലും സ്വന്തം ആത്മാവ് നഷ്ടപ്പെടുത്തിയിട്ട് എന്ത് പ്രയോജനം എന്നും വിസ് മാണിയെ സൂചിപ്പിച്ച് പറഞ്ഞു.

മറുപടി പ്രസംഗത്തിനെഴുന്നേറ്റ കെഎം മാണിയും കുറച്ചില്ല. രോഷാകുലനായി പ്രസംഗിച്ച മാണി വിഎസ് അച്യുതാനന്ദനെ അന്തിക്രിസ്തുവിനോടാണ് ഉപമിച്ചത്. ചെകുത്താന്‍ വേദം ഓതുന്നതുപോലെയാണ് വിഎസ് സംസാരിക്കുന്നതെന്നും കെഎം മാണി പറഞ്ഞു.
കോഴ വാങ്ങിയത് മാണിയാണെങ്കിലും നാണക്കേട് കേരളത്തിന് മുഴുവനും ആണെന്നും വിഎസ് പറഞ്ഞു. രണ്ട് പേരുടെ പ്രസംഗങ്ങളും സഭയില്‍ ബഹളത്തിന് വഴിവച്ചു.
ബാര്‍ കോഴ കേസില്‍ കെഎം മാണിക്കെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. എന്നാല്‍ ഡെപ്യൂട്ടി സ്പീക്കര്‍ എന്‍ ശക്തന്‍ അനുമതി നിഷേധിച്ചു. ഇതേ തുടര്‍ന്ന് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. എസ് ശര്‍മയാണ് അടിയന്തര പ്രമേയത്തിന് അവതരണാനുമതി അഭ്യര്‍ത്ഥിച്ചത്.












Click it and Unblock the Notifications