കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുഖ്യമന്ത്രി തനിക്കെതിരെ കേസുകൊടുത്താല്‍ നേരിടുമെന്ന് വിഎസ്

  • By Anwar Sadath
Google Oneindia Malayalam News

കൊച്ചി: അഴിമതി ആരോപണം ഉന്നയിച്ചതിനെ തുടര്‍ന്ന് തനിക്കെതിരെ കേസു കൊടുക്കുമെന്ന് പറഞ്ഞ ഉമ്മന്‍ ചാണ്ടിക്ക് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്റെ മറുപടി. ഉമ്മന്‍ ചാണ്ടി കേസ് കൊടുത്താല്‍ നേരിടുമെന്നും പറഞ്ഞ വാക്കുകള്‍ പിന്‍വലിക്കില്ലെന്നും വിഎസ് അച്യുതാനന്ദന്‍ വ്യക്തമാക്കി. മണലൂര്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി മുരളി പെരുനെല്ലിയുടെ തിരഞ്ഞെടുപ്പ് പ്രചരണാര്‍ഥം കാഞ്ഞാണിയില്‍ സംഘടിപ്പിച്ച പൊതുയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് വി.എസ് നിലപാട് വ്യക്തമാക്കിയത്.

പാമോയില്‍ അഴിമതി, ബാര്‍ കോഴ, സോളാര്‍ തട്ടിപ്പ്, പാറ്റൂര്‍ ഭൂമി കൈമാറ്റം തുടങ്ങിയ നിരവധി അഴിമതികള്‍ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും എതിരെയുണ്ട്. കേസ് കൊടുത്ത് വിജയിച്ച പാരമ്പര്യം തനിക്കുണ്ട്. അഴിമതി വഷയത്തില്‍ നടപടിവേണമെന്ന ആവശ്യത്തില്‍ പിന്‍മാറില്ലെന്നും വി എസ് പറഞ്ഞു.

vs-achuthanandan

മുഖ്യമന്ത്രിക്കും മറ്റു മന്ത്രിമാര്‍ക്കും എതിരെയുള്ള ഉള്ള കേസുകള്‍ അക്കമിട്ടു നിരത്തി വിഎസ് കഴിഞ്ഞദിവസം ആരോപണം ഉന്നയിച്ചിരുന്നു. സംസ്ഥാന സര്‍ക്കാറിലെ മന്ത്രിമാര്‍ക്കെതിരെ 136 കേസുകളുണ്ടെന്നാണ് വിഎസ്സിന്റെ ആരോപണം. പിണറായിയുടെ തെരഞ്ഞെടുപ്പ് മണ്ഡലമായ ധര്‍മ്മടത്ത് നടത്തിയ പ്രചരണത്തിനിടെ ആരോപണം ഉന്നയിച്ചത്.

ഇതിന് പിന്നാലെ മുഖ്യമന്ത്രി തെരഞ്ഞെടുപ്പ് കമ്മീഷനും കോടതിയിലും പരാതി നല്‍കുമെന്ന് അറിയിക്കുകയായിരുന്നു. രണ്ടുദിവസത്തിനകം ആരോപണം പന്‍വലിച്ചില്ലെങ്കില്‍ കേസ് നല്‍കുമെന്നാണ് മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്. വിഎസ് പരാമര്‍ശം പിന്‍വലിക്കാത്ത സാഹചര്യത്തില്‍ മുഖ്യമന്ത്രി കേസ് നല്‍കുമെന്നുറപ്പാണ്.

English summary
VS Achuthanandan says will not Withdraw statement against Oommen Chandy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X