'വിഎസ് ജോയി മതി, ഷൗക്കത്തിനെ തോൽപ്പിക്കും', കടുംപിടുത്തവുമായി പിവി അൻവർ, വലഞ്ഞ് കോൺഗ്രസ്
നിലമ്പൂർ ഉപതിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി ചർച്ചയിൽ വലഞ്ഞ് കോൺഗ്രസ്. വി എസ് ജോയിയെ മത്സരിപ്പിക്കണമെന്ന ഉറച്ച നിലപാടിൽ തുടരുകയാണ് പിവി അൻവർ. അൻവറുമായി എ പി അനിൽ കുമാർ അടകമുള്ള നേതാക്കൾ ചർച്ച നടത്തിയെങ്കിലും തന്റെ ആവശ്യത്തിൽ നിന്നും ഒരടി പിന്നോട്ട് പോകാൻ അൻവർ തയ്യാറായിട്ടില്ല. ഇതിനിടെ ആര്യാടൻ ഷൗക്കത്തിനെ മത്സരിപ്പിക്കാൻ ലീഗ് എം എൽ എ ചരടുവലിച്ചത് മുന്നണിയിൽ പൊട്ടിത്തെറിക്ക് കാരണമായിട്ടുണ്ട്.
കോൺഗ്രസിനെ സംബന്ധിച്ച് നിലമ്പൂരിൽ അഭിമാനപ്പോരാട്ടമാണ്. ആര്യാടൻ ഷൗക്കത്തിനെ ഇറക്കി മണ്ഡലം പിടിക്കാമെന്നാണ് കോൺഗ്രസിലെ ഒരു വിഭാഗത്തിന്റെ ആലോചന. എന്നാൽ ഷൗക്കത്ത് മത്സരിച്ചാൽ കനത്ത പരാജയം രുചിക്കേണ്ടി വരുമെന്നാണ് അൻവർ പറയുന്നത്. വി എസ് ജോയിയെ മത്സരിപ്പിക്കാതെ യാതൊരു ചർച്ചയ്ക്കും ഇല്ലെന്ന് ആവർത്തിക്കുകയാണ് അൻവർ. ഈ സാഹചര്യത്തിൽ കഴിഞ്ഞ ദിവസം ഷൗക്കത്ത് നേരിട്ട് അൻവറിനെ വസതിയിൽ സന്ദർശിച്ചിരുന്നു. ചർച്ചയിൽ അണുവിട അയയാൻ അൻവർ തയ്യാറായില്ല.

ഇതോടെയാണ് ഇന്ന് എ പി അനിൽകുമാർ അൻവറുമായി ചർച്ച നടത്തിയത്. എന്നാൽ ഇന്നത്തെ ചർച്ചയും പരാജയപ്പെട്ടു. നിലമ്പൂരിലെ സ്ഥാനാർത്ഥി പ്രഖ്യാപനം തങ്ങളുടെ പൂർണനിയന്ത്രണത്തിലായിരിക്കുമെന്ന കോൺഗ്രസിന്റെ വാദമാണ് ഇപ്പോഴത്തെ സംഭവവികാസങ്ങൾ വെളിപ്പെടുത്തുന്നത്. അതേസമയം തന്നെ തള്ളി രണ്ടും കൽപ്പിച്ച് ഷൗക്കത്തിനെ കോൺഗ്രസ് സ്ഥാനാർത്ഥിയാക്കാൽ തോൽപ്പിക്കുമെന്ന മുന്നറിയിപ്പും അൻവർ നൽകുന്നുണ്ട്.
തുടക്കം മുതൽ തന്നെ ജോയ് മത്സരിക്കണമെന്ന ആവശ്യം അൻവർ മുന്നോട്ട് വെച്ചിരുന്നു. പാർട്ടിയിലും ജോയിക്കാണ് കൂടുതൽ പിന്തുണ. മണ്ഡലത്തിന്റെ പൾസ് അറിയുന്ന നേതാവ് കൂടിയാണ് ജോയി എന്നത് അദ്ദേഹത്തിന്റെ സ്വീകാര്യത ഉയർത്തുന്നു. മാത്രമല്ല എപി വിഭാഗത്തിലെ ചില നേതാക്കളുമായും ജോയിക്ക് അടുപ്പമുണ്ട്. ഇതും തിരഞ്ഞെടുപ്പിൽ അനുകൂലമാകുമെന്ന് വിലയിരുത്തപ്പെടുന്നുണ്ട്. ലീഗ് നേതൃത്വത്തിനും ജോയിയോടാണ് താത്പര്യമെന്നാണ് സൂചന. മണ്ഡലത്തിൽ കുടുംബാധിപത്യം വേണ്ടെന്നതാണ് നേതൃത്വത്തിന്റെ നിലപാട്. അതേസമയം അൻവറിന്റെ ആവശ്യം അംഗീകരിച്ചാൽ ഷൗക്കത്ത് ഇടയുമെന്ന കാര്യത്തിൽ തർക്കമില്. ഈ സാഹചര്യത്തിൽ ഷൗക്കത്തിനെ അനുനയിപ്പിക്കാനുള്ള നീക്കങ്ങൾ കോൺഗ്രസ് നടത്തിയേക്കുമെന്നാണ് റിപ്പോർട്ട്.
അതിനിടെ നിലമ്പൂരിലെ കാര്യത്തിൽ യു ഡി എഫിനും തനിക്കും യാതൊരു ആശങ്കയുമില്ലെന്നാണ് പി വി അൻവർ ഇന്ന് മാധ്യമങ്ങളോട് പ്രതികരിച്ചത്. 'ആശങ്കയ്ക്ക് എന്ത് വകയാണ്? സി പി എമ്മിനാണ് ആശങ്ക. ഈ തിരഞ്ഞെടുപ്പ് സർക്കാരിന്റെ വിലയിരുത്തലാകില്ലെന്നാണ് ടിപി രാമകൃഷ്ണൻ പറഞ്ഞത്. അതെന്താണ് വിലയിരുത്തൽ അല്ലാത്തത്, അതിന്റെ ലോജിക് എന്താണ്? 9 വർഷം ഭരിച്ച സർക്കാരിൽ നിന്ന് ഒരു എം എൽ രാജിവെച്ചു, ആ മണ്ഡലത്തിൽ തിരഞ്ഞെടുപ്പ് നടക്കുമ്പോൾ സ്വാഭാവികമായും അത് സർക്കാരിനെ വിലയിരുത്തുന്നതാകും. എന്നിട്ടും എന്താണ് സർക്കാരിന് ഇക്കാര്യത്തിൽ തുറന്നുപറയാൻ ധൈര്യം ഇല്ലാത്തത്. വലിയ ഭൂരിപക്ഷത്തിൽ ജയിക്കുമെന്ന് ഒരു വശത്ത് പറയുന്നു, മറുവശത്ത് സർക്കാരിന്റെ വിലയിരുത്തലാകില്ല ഫലമെന്നും. ഇതൊക്കെ കേരളത്തിലേയും നിലമ്പൂരിലേയും ജനങ്ങൾ കാണുന്നുണ്ട്. അവർ ചോറ് കഴിക്കുന്നവരാണ്', അൻവർ പറഞ്ഞു.
അതേസമയം നിലമ്പൂരിൽ പിണറായി വിജയനും ജനങ്ങളും തമ്മിലുള്ള മത്സരമാണെന്നത് പി വി അൻവറിന്‍റെ സ്വപ്നം മാത്രമാണെന്ന് സി പി എം ജില്ലാ സെക്രട്ടറി വി പി അനിൽ പ്രതികരിച്ചു. ' കേരളത്തിലെ ജനങ്ങൾ ആർക്കൊപ്പമാണെന്ന് കഴിഞ്ഞ ഉപതിരഞ്ഞെടുപ്പിൽ കണ്ടതാണ്. സംസ്ഥാന സർക്കാരിന്റെ വികസനം എന്താണെന്ന് ജനം അറിഞ്ഞതാണ്. പ്രത്യേകിച്ച് നിലമ്പൂരിൽ. മണ്ഡലത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച വികസനമാണ് കഴിഞ്ഞ എട്ട് വർഷത്തിനിടെ നടന്നത്. ഇടതുപക്ഷ ജനാധിപത്യ മുന്നണി ഭരിച്ചത് കൊണ്ടാണ് ഇത് സാധ്യമായത്. നിലമ്പൂർ ബൈപ്പാസിന് 272 കോടിയാണ് കഴിഞ്ഞ ദിവസം സർക്കാർ പ്രഖ്യാപിച്ചത്. പ്രളയം കാരണം തകരാറിലായ റോഡുകളം പാലങ്ങളും കെട്ടി, ആളുകളുടെ പുനരധിവാസം സാധ്യമാക്കി. ഇതിന്റെയെല്ലാം തുടർച്ചയ്ക്ക് വേണ്ടിയായിരിക്കും ജനങ്ങൾ ആഗ്രഹിക്കുക. ഭരണനേട്ടങ്ങളുടേയും ഇടത് സർക്കാരിന്റെ രാഷ്ട്രീയ നിലപാടുകളുടേയും പ്രതിഫലനമായിരിക്കും തിരഞ്ഞെടുപ്പ്. ഈ തിരഞ്ഞെടുപ്പിൽ നിലമ്പൂരിലെ ജനം എൽ ഡി എഫിനൊപ്പം ചേർന്ന് നിൽക്കും', അനിൽ പറഞ്ഞു.
-
ആത്മവിശ്വാസവും പ്രതീക്ഷയും സ്വപ്നവും ഒഴുകി നടക്കുന്ന എറണാകുളം -
ആരും കേരളത്തിൽ സർക്കാരുണ്ടാക്കാം, നേരിയ മുൻതൂക്കം ഈ മുന്നണിക്ക്, വോട്ട് വൈബ് സര്വ്വേ ഫലം പറയുന്നത് -
യുവ മനസ്സുകളിലെന്താണ്? 2021ലെ വോട്ട് വിഹിതം വർധിപ്പിക്കാൻ ‘ജെൻ സി’യെ കയ്യിലെടുക്കാൻ മുന്നണികൾ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില് വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ












Click it and Unblock the Notifications