കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിഎസ് യെച്ചൂരിക്കൊപ്പം ചേര്‍ന്നു; കാരാട്ടിന് തിരിച്ചടി

  • By Soorya Chandran
Google Oneindia Malayalam News

ദില്ലി: രാഷ്ട്രീയ അടവ് നയത്തില്‍ വിഎസ് അച്യുതാതനന്ദന്‍ സീതാറാം യെച്ചൂരിക്കൊപ്പം. പലപ്പോഴും രക്ഷകനായി വന്ന പ്രകാശ് കാരാട്ടിന്റെ നിലപാടുകളെ വിഎസ് നിഷ്‌കരുണം തള്ളി.

കേന്ദ്ര കമ്മിറ്റിക്ക് നല്‍കിയ രണ്ടാമത്തെ കത്തിലാണ് വിഎസിന്റെ വിമര്‍ശനം. ടിപി കേസില്‍ പാര്‍ട്ടി സെക്രട്ടറി വാഗ്ദാന ലംഘനം നടത്തി ജനങ്ങള്‍ക്ക് മുന്നില്‍ അപഹാസ്യനായെന്നാണ് വിഎസിന്റെ ആരോപണം.

VS Achuthanandan

കഴിഞ്ഞ 25 വര്‍ഷമായി പാര്‍ട്ടി സ്വീകരിച്ച രാഷ്ട്രീയ അടവു നയങ്ങളില്‍ പാളിച്ച സംഭവിച്ചുണ്ടെന്നാണ് പ്രകാശ് കാരാട്ടിന്റെ നേതൃത്വത്തില്‍ പോളിറ്റ് ബ്യൂറോ തയ്യാറാക്കിയ അടവ് നയ രേഖ പറയുന്നത്. എന്നാല്‍ അടവ് നയമല്ല പ്രശ്‌നം, നേതാക്കളുടെ നിലപാടുകളാണെന്നാണ് സീതാറാം യെച്ചൂരി മുന്നോട്ട് വച്ച ബദല്‍ നിര്‍ദ്ദേശത്തില്‍ പ്രതിപാദിക്കുന്നത്. വിഎസ് ഇതിനെ പിന്തുണക്കുകയായിരുന്നു.

പ്രകാശ് കാരാട്ടിന്റെ ചെയ്തികള്‍ പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിമാര്‍ക്കുണ്ടായിരുന്ന വിശ്വാസ്യത നശിപ്പിച്ചുവെന്ന് വിഎസ് കത്തില്‍ ആരോപിക്കുന്നുണ്ട്. ടിപി കേസില്‍ പാര്‍ട്ടി തല അന്വേഷണം നടത്തി നടപടിയെടുക്കും എന്ന കാരാട്ടിന്റെ വാഗ്ദാനം നടപ്പിലായില്ല. പരാതിക്കാരനായ തന്നോട് പോലും അഭിപ്രായം ചോദിച്ചില്ലെന്നും വിഎസ് ആരോപിക്കുന്നു.

കേരളത്തിലെ പാര്‍ട്ടിയില്‍ വിഭാഗീയത കൊടുമ്പിരിക്കൊണ്ടിരുന്ന കാലത്ത് വിഎസിന് പോളിറ്റ് ബ്യൂറോ ആയിരുന്നു പിന്തുണ. പിന്നീട് തുടര്‍ച്ചയായ അച്ചടക്ക ലംഘനങ്ങളുടെ പേരില്‍ വിഎസിനെ കേന്ദ്ര കമ്മിറ്റിയിലേക്ക് തരം താഴ്ത്തിയെങ്കിലും കാരട്ടിന്റേയും കേന്ദ്ര നേതൃത്വത്തിന്‍റേയും പിന്തുണ തുടര്‍ന്നും വിഎസിന് തന്നെ ആയിരുന്നു.

കഴിഞ്ഞ രണ്ട് നിയമ സഭ തിരഞ്ഞെടുപ്പുകളിലും വിഎസിന്റെ സ്ഥാനാര്‍ത്ഥിത്വം പ്രതിസന്ധിയിലായപ്പോള്‍ രക്ഷക്കെത്തിയത് കാരാട്ടും പോളിറ്റ് ബ്യൂറോയും തന്നെ ആയിരുന്നു.

English summary
VS Achuthanandan supports Sitaram Yechury in CPM's strategic policy draft, slams Prakash Karat
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X