ഏകെജി ബാലപീഡനം നടത്തിയ കമ്മി നേതാവ്.. വിടി ബൽറാം എംഎൽഎയ്ക്ക് സോഷ്യൽ മീഡിയയിൽ പൊങ്കാല!!

  • Posted By: Desk
Subscribe to Oneindia Malayalam

ആയില്യത്ത് കുറ്റ്യാരി ഗോപാലനെ ഏ കെ ജി എന്ന മൂന്നക്ഷരത്തിലേക്ക് ചുരുക്കിയ അനുഭാവികൾക്ക് സഖാവ് എ കെ ഗോപാലൻ പാവങ്ങളുടെ പടത്തലവനാണ്. ഇന്ത്യൻ ലോക്സഭയിലെ ആദ്യ കമ്മ്യൂണിസ്റ്റ് പ്രതിപക്ഷനേതാവായിരുന്നു എ കെ ജി. സ്വാതന്ത്ര്യ സമരസേനാനിയും സാമൂഹിക പ്രവർത്തകനും തൊഴിലാളി നേതാവുമായിരുന്നു എ കെ ജി.

സംസ്ഥാന സ്കൂൾ കലോത്സവം ഉദ്ഘാടനത്തിന് മുഖ്യമന്ത്രിയില്ല.. സ്പീക്കർ പി ശ്രീരാമകൃഷ്ണൻ പകരക്കാരൻ

അങ്ങനെയുള്ള എ കെ ജിയെ ആണ് വി ടി ബൽറാം എം എൽ എ ബാലപീഡനം നടത്തിയ കമ്മി നേതാവ് എന്ന് വിളിച്ചത്. അതും പ്രത്യേകിച്ച് ഒരു പ്രകോപനവും കൂടാതെ. ഫ്രീ തിങ്കേഴ്സ് ഗ്രൂപ്പില്‍ നടന്ന ഒരു ചർച്ചയ്ക്കിടെയാണ് വി ടി ബൽറാം എം എൽ അതുമായി ബന്ധമില്ലാത്ത ഒരു കമന്റിൽ എ കെ ജിയെക്കുറിച്ച് ഇങ്ങനെ ഒരു പരാമർശം നടത്തിയ്. വിശദമായി വായിക്കൂ...

ചർച്ച ഏ കെ ജിയെക്കുറിച്ചല്ല

ചർച്ച ഏ കെ ജിയെക്കുറിച്ചല്ല

മുഖ്യമന്ത്രി പിണറായി വിജയൻ ഉത്തരകൊറിയൻ ഭരണാധികാരി കിം ജോൻ ഉന്നിനെ പ്രശംസിച്ചതായി എൻ ഡി ടി വി കൊടുത്ത ഒരു റിപ്പോർട്ടായിരുന്നു ഫ്രീതിങ്കേഴ്സ് ഗ്രൂപ്പിലെ ചർച്ചാ വിഷയം. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും പലരും രംഗത്തെത്തി. ഇതിനിടെയാണ് സോളാർ കേസും ഉമ്മൻ ചാണ്ടിയും സരിത നായരും ചർച്ചയിൽ നിറഞ്ഞത്.

കേരളത്തിനാണ് ചീത്തപ്പേര്

കേരളത്തിനാണ് ചീത്തപ്പേര്

ഇങ്ങനെ ഇവരുടെ വിവരക്കേടും കയ്യിലിരിപ്പും കാരണം കേരളത്തിനുണ്ടാകുന്ന ചീത്തപ്പേര്‌ മാറ്റാൻ കേരളം ആയുർദൈർഘ്യത്തിലും സാക്ഷരതയിലുമൊക്കെ നമ്പർ വൺ ആണെന്ന് പറഞ്ഞ്‌ സർക്കാർ ഖജനാവിൽ നിന്ന് പണം മുടക്കി രാജ്യമൊട്ടുക്ക്‌ പരസ്യം കൊടുക്കേണ്ടിവരുന്നതാണ്‌ ഏറ്റവും കഷ്ടം. - ഇങ്ങനെ ഒരു കമന്റുമായി വി ടി ബൽറാം എം എൽ എയും രംഗത്തെത്തി.

ഏ കെ ജി ബാലപീഡകനെന്ന് ബൽറാം

ഏ കെ ജി ബാലപീഡകനെന്ന് ബൽറാം

സരിതയോളം നാറ്റം നാറുമോ ബലരമാ എന്നായി ഇതോടെ മറുചോദ്യം. ഇതിനിടെയാണ് അപ്രതീക്ഷിതമായി വി ടി ബൽറാം ഏ കെ ജിയുടെ കാര്യം എടുത്തിട്ടത്. എന്നാലിനി ബാലപീഢനം നടത്തിയ കമ്മി നേതാവ്‌ എ കെ ജി മുതൽ ഒളിവുകാലത്ത്‌ അഭയം നൽകിയ വീടുകളിൽ നടത്തിയ വിപ്ലവപ്രവർത്തനങ്ങൾ വരെയുള്ളതിന്റെ വിശദാംശങ്ങൾ ഉമ്മർ ഫാറൂഖ്‌ തന്നെ നൽകുന്നതായിരിക്കും. - ഇതാണ് തനിക്കെതിരെ കമന്റിട്ട ഒരാൾക്ക് വി ടി ബൽറാം കൊടുത്ത മറുപടി.

എം എൽ എ നിലവാരം കാണിക്കണം

എം എൽ എ നിലവാരം കാണിക്കണം

ബഹുമാനപ്പെട്ട എംഎൽഎ, കുറച്ചു കൂടി നിലവാരം നിങ്ങളിൽ നിന്ന് പ്രതീക്ഷിക്കുന്നവരെ ഇങ്ങനെ വിഡ്ഢികളാക്കരുത്‌. ഇത്രയ്‌ക്ക്‌ ദാരിദ്ര്യം ആണെങ്കിൽ വല്ല ഫയറോ മുത്തുച്ചിപ്പിയോ ഇതൊന്നുമില്ലെങ്കിൽ ആ സോളാർ റിപോർട്ടോ പോയി വായിച്ചൂടെ? - ഏ കെ ജിയെ പരാമർശിച്ച കമന്റ് വന്നതോടെ എം എൽ എയ്ക്കെതിരെ വലിയ പ്രതിഷേധങ്ങളും തുടങ്ങി.

ഗാന്ധിജിയെ വരെ വെറുതെ വിടുമോ

ഗാന്ധിജിയെ വരെ വെറുതെ വിടുമോ

താനൊക്കെ വേറെ വല്ല പാർട്ടിയിലും ആണെങ്കിൽ ഗാന്ധിജിയെ വരെ ഇത്തരം ആരോപണം കൊണ്ട് അവഹേളിക്കും. 14 വയസ്സിൽ കസ്തുർബ ഗാന്ധിയെ വിവഹം കഴിചുന്നും പറഞ്ഞു .വല്ലാത്തൊരു രഷ്ട്രീയ ധർമ്മികത തന്നെ. എന്തായാലും എ കെ ജിയുടെ ആ വരി മാത്രം ബലരാമൻ കാണാതെ പഠിച്ചു. നല്ല എമ്മല്ലെ. ആ നാട്ടുകാരുടെ ഒരു യോഗം... - ഇങ്ങനെ പോയി പരിഹാസങ്ങളും വിമർശനങ്ങളും.

പീഡോഫീലിയ ആക്കിക്കളഞ്ഞു

പീഡോഫീലിയ ആക്കിക്കളഞ്ഞു

14 വയസ്സുള്ള മോഹൻദാസ്‌ എന്ന ബാലൻ ഏതാണ്ട്‌ സമാനപ്രായക്കാരിയായ കസ്തൂർബയെ അന്നത്തെ നാട്ടാചാരപ്രകാരം വിവാഹം ചെയ്യുന്നത്‌ പോലെയല്ല നാൽപ്പത്‌ കഴിഞ്ഞ വിവാഹിതനായ ഒരാൾ അഭയം നൽകിയ വീട്ടിലെ പന്ത്രണ്ട്‌ വയസ്സായ ഒരു ബാലികയുമായി ബന്ധം സ്ഥാപിക്കാൻ മുതിരുന്നത്‌. നാട്ടിലെ അനാചാരങ്ങളും പീഡോഫീലിയയും തമ്മിലുള്ള വ്യത്യാസം അന്തം കമ്മികൾക്കല്ലാത്ത ബാക്കിയുള്ളവർക്ക്‌ മനസ്സിലാവും - ഏ കെ ജി ചെയ്തത് പീഡോഫീലിയ ആണെന്ന സൂചന വരെ നൽകുന്നതാണ് എം എൽ എയുടെ ഈ കമന്റ്.

ഇപ്പോ എനിക്കായോ കുറ്റം

ഇപ്പോ എനിക്കായോ കുറ്റം

ചെയ്തത്‌ കുറ്റമല്ല, ആത്മകഥയിൽ അത്‌ എഴുതിയത്‌ കുറ്റമല്ല, അത്‌ പറഞ്ഞവർക്ക്‌ കുറ്റം. കമ്മി നേതാക്കളുടെ പഴം പുരാണമൊക്കെ എത്രയോതവണ പബ്ലിക്‌ ഡൊമൈനിൽ ചർച്ചക്ക്‌ വന്നതാണ്‌. അതിന്റെ പേരിൽ സക്കറിയയെയൊക്കെ കായികമായി നിങ്ങൾ കൈകാര്യം ചെയ്ത്‌ കിം ജോങ്ങ്‌ ഉൻ ശൈലി നടപ്പാക്കാൻ നോക്കിയതും എല്ലാവർക്കും ഓർമ്മയുണ്ട്‌. ഞങ്ങളിതൊന്നും പറഞ്ഞ്‌ നടക്കാറില്ല. എന്നാൽ ഏത്‌ വിഷയത്തിനു കീഴിലും ചരിത ചരിത എന്ന് പോസ്റ്ററൊട്ടിക്കുന്നവരോട്‌ ഇങ്ങനെ ചിലത്‌ പറയേണ്ടി വരുന്നു എന്ന് മാത്രം. - ബല്‍റാം അതേ പോസ്റ്റിൽ നൽകിയ വിശദീകരണം.

എം എൽ എയോട് ഒരു ചോദ്യം

എം എൽ എയോട് ഒരു ചോദ്യം

മഹാനായ എകെജി യെ അവഹേളിച്ചത് തെറ്റു തന്നെയാണ് വി ടി ബല്‍റാം. കമ്മ്യൂണിസ്റ്റുകാരൻ മാത്രമല്ല ഹൈന്ദവ നവോത്ഥാനത്തിന് വേണ്ടി പ്രവർത്തിച്ച വ്യക്തിയുമായിരുന്നു എ കെ ജി . അടിയന്തരാവസ്ഥക്കെതിരെ നട്ടെല്ല് നിവർത്തി പോരാടിയ ഏക സി പി എം നേതാവായിരുന്നു എകെജി . നെഹ്രുവിന്റെ പി.എ എം.ഒ മത്തായി എഴുതിയതൊക്കെ പറഞ്ഞാൽ നിങ്ങൾ തലയിൽ തുണിയിട്ട് നടക്കേണ്ടി വരില്ലേ? - സന്ദീപ് വാര്യരുടെ വകയാണ് ഈ ചോദ്യം.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
VT Balram MLA makes contrvercial comment about communist leader AK Gopalan.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്