കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സംസ്ഥാനത്ത് കടയടപ്പ് സമരം

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് ആഗസ്റ്റ് 20 ന് കടയടപ്പ് സമരം. വാറ്റ് നിയമത്തിനെതിരെയാണ് സമരം.

വാറ്റ് നിയമങ്ങള്‍ കച്ചവടക്കാര്‍ക്ക് മേല്‍ സര്‍ക്കാര്‍ അടിച്ചേല്‍പ്പിക്കുകയാണെന്നാണ് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ആരോപണം. വ്യാപാരികളുമായി ചര്‍ച്ച് പോലും സര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്നും ഇവര്‍ ആരോപിക്കുന്നു.

VAT

വാറ്റിന്റെ പേരില്‍ ഉദ്യോഗസ്ഥര്‍ നടത്തുന്ന പരിശഓധനകള്‍ക്കെതിരേയും വ്യാപാരി വ്യവസായി ഏകോപന സമിതി പ്രതിഷേധിക്കുന്നുണ്ട്. പരിശോധനയുടെ പേരില്‍ ഉദ്യോഗസ്ഥര്‍ പീഡിപ്പിക്കുകയാണെന്നാണ് വ്യാപാരികള്‍ പറയുന്നത്.

എന്നാല്‍ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ സമരത്തിന് കേരളത്തിലെ എല്ലാ വ്യാപാരികളുടേയും പിന്തുണയില്ല. വ്യാപാരി വ്യവസായി സമിതി സമരത്തില്‍ പങ്കെടുക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്.

സമരത്തിന്റെ ഭാഗമായി ജില്ലാ കേന്ദ്രങ്ങളില്‍ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തില്‍ മാര്‍ച്ചും ധര്‍ണയും നടത്തുന്നുണ്ട്. സമിതിയില്‍ അംഗങ്ങളായ ഹോട്ടലുകള്‍ പക്ഷേ തുറന്ന് പ്രവര്‍ത്തിക്കും.

English summary
Vyapari Vyavasayi Ekopana Samithi's shop closure strike on August 20
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X