രണ്ടു ദിവസംകൂടി കാത്തിരിക്കൂ; മത്സ്യത്തൊഴിലാളികളോട് ജില്ലാ കളക്ടർ

  • Posted By:
Subscribe to Oneindia Malayalam

കോഴിക്കോട്: ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്നുള്ള കടല്‍ക്ഷോഭം ശാന്തമാകാന്‍ രണ്ടു ദിവസം കൂടി എടുക്കുമെന്നതിനാല്‍ ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ മലബാര്‍ മേഖലയിലെ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് കോഴിക്കോട് ജില്ലാ ഭരണകൂടം അറിയിച്ചു.

ഓഖി പോയിട്ടും രക്ഷയില്ല, തീരദേശത്ത് കടലാക്രമണം തുടരുന്നു... ശക്തമായ കാറ്റിനു സാധ്യത

ചുഴലിക്കാറ്റ് തീരത്തുനിന്ന് 500 മീറ്റര്‍ അകലെ പടിഞ്ഞാറ് ദിശയിലാണ് നീങ്ങുന്നത്. കാറ്റിന്റെ ശക്തി കുറഞ്ഞാലും കടല്‍ക്ഷോഭം പൂര്‍ണ്ണമായി മാറുകയില്ല. കടല്‍ത്തീരവാസികള്‍ ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ വ്യക്തമാക്കി.

puthyappa

ചുഴലിക്കാറ്റില്‍ കഴിഞ്ഞദിവസം പുതിയാപ്പയില്‍ നിയന്ത്രണംവിട്ട യാനം

കടല്‍ക്ഷോഭം ശക്തമായ ബേപ്പൂര്‍, സൗത്ത് ബീച്ച്, തോപ്പയില്‍ പ്രദേശങ്ങള്‍ ജില്ലാ കലക്ടര്‍ യു.വി. ജോസിന്റെ നേതൃത്വത്തില്‍ റവന്യു സംഘം സന്ദര്‍ശിച്ചു. തീര പ്രദേശത്ത് മുന്നറിയിപ്പുമായി അനൗസ്‌മെന്റുകള്‍ നടത്തി. കോഴിക്കോട് ബീച്ചില്‍ കച്ചവടം നടത്തിയിരു പെട്ടിക്കടകള്‍ സുരക്ഷ പരിഗണിച്ച് ഒഴിപ്പിച്ചു.


ഫറോക്കില്‍നിന്ന് രണ്ടു ദിവസം മുമ്പ് മത്സ്യബന്ധനത്തിന് പോയ വള്ളത്തിലെ തൊഴിലാളികള്‍ തിരിച്ചെത്തിയിട്ടില്ലെ് വള്ളത്തിന്റെ ഉടമ അബ്ദുള്ള റവന്യു അധികാരികളെ അറിയിച്ചു. ബാവ (48), ഷാജി(49) എന്നിവരും ഒരു തമിഴ്‌നാട് സ്വദേശിയുമാണ് വള്ളത്തില്‍ ഉളളത്. ഇവര്‍ക്കായുള്ള തിരച്ചില്‍ കോസ്റ്റല്‍ പോലീസിന്റെ നേതൃത്വത്തില്‍ തുടരുകയാണ്. ലക്ഷദ്വീപിലേക്കുള്ള കപ്പല്‍ ഗതാഗതം മുടങ്ങിയതുകാരണം 110 ലക്ഷദ്വീപ് നിവാസികള്‍ കോഴിക്കോടും ബേപ്പൂരിലുമായി ലോഡ്ജുകളില്‍ കഴിയുന്നുണ്ട്. ഇവരുടെ സ്ഥിതി വിവരങ്ങള്‍ റവന്യു ഉദ്യോഗസ്ഥര്‍ അന്വേഷിച്ചറിഞ്ഞു. അവര്‍ക്കുള്ള ഭക്ഷണം ജില്ലാഭരണകൂടം നല്‍കുന്നുണ്ട്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Wait for two more days-Collector

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്