• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വഖഫ് നിയമനം: പിഎസ്‌സിക്കോ?; ചർച്ച ചെയ്ത് തീരുമാനം; മുസ്‌ലിം സംഘടനകളുടെ യോഗം വിളിച്ച് മുഖ്യമന്ത്രി

Google Oneindia Malayalam News

തിരുവനന്തപുരം: വഖഫ് നിയമനങ്ങള്‍ പിഎസ്‌സിക്ക് വിടുന്നത് സംബന്ധിച്ച് മുസ്ലീം സംഘടനകളുടെ യോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. അടുത്ത മാസം 20 ന് തിരുവനന്തപുരത്താണ് യോഗം ചേരുന്നത്.

വിഷയത്തിൽ മുഖ്യമന്ത്രിയുടെ നിലപാട് വ്യക്തമാക്കണമെന്ന് സമസ്ത ആവശ്യപ്പെടാൻ തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മുസ്‌ലിം സംഘടനകളുമായി യോഗം നടത്തുമെന്ന് മുഖ്യമന്ത്രി അറിയിച്ചിരിക്കുന്നത്.

വഖ്ഫ് നിയമനങ്ങൾ പിഎസ്‌സിക്ക് വിട്ട നടപടിയുമായി മുന്നോട്ട് പോകുമെന്ന് വകുപ്പ് മന്ത്രി വി അബ്ദുറഹ്‌മാൻ ഇന്നലെ നിയമസഭയിൽ പ്രഖ്യാപിച്ചിരുന്നു.

1

വഖഫ് നിയമനങ്ങൾ പി എസ്‍ സിക്ക് വിടാനുള്ള തീരുമാനത്തിൽ വിശദമായ ചർച്ച നടത്തും. ഇതിന് ശേഷം മാത്രമേ നിയമനങ്ങൾ നടപ്പാക്കൂ എന്ന് സമസ്ത നേതാക്കൾക്ക് മുഖ്യമന്ത്രി ഉറപ്പ് നൽകിയിരുന്നു. വഖഫ് ബോർഡാണ് ഇക്കാര്യം ആവശ്യപ്പെട്ടതെന്നായിരുന്നു സർക്കാർ വ്യക്തമാക്കിയത്. എന്നാൽ നിലപാടിൽ നിന്ന് പിന്നോട്ടില്ലെന്ന് സർക്കാർ ഇന്ന് നിയമസഭയിൽ പറഞ്ഞു. എന്നാൽ, ഇതിന് പിന്നാലെ തീരുമാനം പിൻവലിക്കുന്നത് വരെ പ്രക്ഷോഭം നടത്തുമെന്ന് ലീഗ് അറിയിക്കുകയായിരുന്നു.

'എല്ലാം തെറ്റിദ്ധാരണയുളള വാർത്തകൾ'; 'പരിമിതികളുണ്ട്';' രോ​ഗീ സൗഹൃദമാക്കി'; പ്രതികരിച്ച് ശ്രീ ചിത്ര'എല്ലാം തെറ്റിദ്ധാരണയുളള വാർത്തകൾ'; 'പരിമിതികളുണ്ട്';' രോ​ഗീ സൗഹൃദമാക്കി'; പ്രതികരിച്ച് ശ്രീ ചിത്ര

2

എന്നാൽ, വിഷയത്തിൽ പ്രതികരിച്ച് സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ രംഗത്ത് എത്തിയിരുന്നു. നിയമസഭയിൽ മന്ത്രി വി.അബ്ദുറഹ്‌മാൻ നടത്തിയ പ്രസ്താവന മുഖ്യമന്ത്രി നേരത്തെ നൽകിയ വാഗ്ദാനത്തെ നിഷേധിക്കുന്നതാണ്. മുഖ്യമന്ത്രി നേരത്തെ നൽകിയ വാഗ്ദാനം അടിയന്തരമായി നടപ്പിലാക്കണമെന്ന് തങ്ങൾ ആവിശ്യപ്പെട്ടു.

3

സമസ്ത അടക്കമുള്ള മതസംഘടനാ നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. എന്നിട്ട് മാത്രം വിഷയത്തിൽ തീരുമാനം എന്ന് നേരത്തെ മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. ഇതിൽ എല്ലാവരുടെയും അഭിപ്രായം തേടും. എന്നിട്ട് അന്തിമ തീരുമാനമെടുക്കും. ഇത്തരത്തിലാണ് അന്ന് മുഖ്യമന്ത്രി നൽകിയ ഉറപ്പെന്ന് തങ്ങൾ വ്യക്തമാക്കി. ഈ വിഷയത്തിൽ ബന്ധപ്പെട്ട കക്ഷികളുമായി കൂടിയാലോചിച്ച് വൈകാതെ തീരുമാനമുണ്ടാക്കുമെന്ന് മുഖ്യമന്ത്രി ചൊവ്വാഴ്ച രാവിലെയും ഫോണിൽ സംസാരിച്ചപ്പോൾ പറഞ്ഞതാണ്. മുഖ്യമന്ത്രിയുടെ ഈ വാക്കുകളിൽ ഇപ്പോഴും പ്രതീക്ഷയും വിശ്വാസവുമുണ്ടെന്നും തങ്ങൾ പറഞ്ഞിരുന്നു.

'മുല്ലപെരിയാർ തമിഴ്നാടിന്റെ നിയന്ത്രണത്തിൽ ആകണം'; 'പുതിയ ഡാം വേണ്ട'; നിരാഹാര സമരം നടത്തി കർഷകർ'മുല്ലപെരിയാർ തമിഴ്നാടിന്റെ നിയന്ത്രണത്തിൽ ആകണം'; 'പുതിയ ഡാം വേണ്ട'; നിരാഹാര സമരം നടത്തി കർഷകർ

4

എന്നാൽ, വഖഫ് വിവാദത്തില്‍ സമസ്തയെ വിമര്‍ശിച്ച് ലീഗ് പ്രതികരിച്ചിരുന്നു. വഖഫ് വിഷയത്തില്‍ മുഖ്യമന്ത്രി നല്‍കിയ ഉറപ്പ് എന്തായെന്നാണ് പി എം എ സലാം ചോദിച്ചത്. മുഖ്യമന്ത്രിയെ വിശ്വാസമാണെന്ന് പറഞ്ഞവര്‍ക്ക് ലീഗ് മുന്നറിയിപ്പ് നൽകിയതാണ്. പ്രതീക്ഷിച്ചത് തന്നെ സംഭവിച്ചു എന്നും സലാം പറഞ്ഞിരുന്നു.ഇത് സർക്കാർ മുസ്ലിം സമുദായത്തോട് ചെയ്തത് വിശ്വാസ വഞ്ചനയാണ്. ഭേദഗതി പിൻവലിക്കും വരെ ലീഗ് സമരം നടത്തുമെന്നും സലാം വ്യക്തമാക്കിയിരുന്നു.

5

അതേസമയം, വഖഫ് നിയമനങ്ങൾ പിഎസ്‌സിക്ക് വിട്ട നടപടിയുമായി സർക്കാർ മുന്നോട്ട് പോകുമെന്ന് ഇന്നലെ മന്ത്രി വി. അബ്ദുറഹ്മാൻ നിയമസഭയിൽ അറിയിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട ചോദ്യത്തിനു മറുപടി പറയുകയായിരുന്നു മന്ത്രി. ഈ വിഷയത്തിൽ ആരും രാഷ്ട്രീയ മുതലെടുപ്പ് നടത്തരുത്. ചില മത, സാമൂഹിക സംഘടനകൾ നിയമനം പിഎസ്‌സിക്ക് വിട്ടതിനെപ്പറ്റി ആശങ്കകൾ അറിയിച്ചിരുന്നു. അവരുമായി ചർച്ച നടത്തി സാവധാനത്തിൽ നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.

Recommended Video

cmsvideo
  Does Hijab mandatory in Islam? Netizens after karnataka high court verdict | Oneindia Malayalam
  6

  എന്നാൽ, ഈ നടപടി പുനഃപരിശോധിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് പാലിച്ചത് നടപ്പിലാക്കിയില്ല എങ്കിൽ കടുത്ത പ്രക്ഷോഭമുണ്ടാകുമെന്ന് പി. ഉബൈദുല്ല വ്യക്തമാക്കിയിരുന്നു. വഖഫുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് മന്ത്രി മറുപടി പറഞ്ഞപ്പോൾ ഒന്നിലേറെ തവണ പ്രതിപക്ഷവുമായി വിഷയത്തിൽ വാക്ക് തർക്കം ഉണ്ടായി. വഖഫിന്റെ സ്വത്തുക്കൾ കയ്യേറിയത് തിരിച്ചു പിടിക്കുന്നതിനെക്കുറിച്ചുള്ള മറുപടിയിൽ ‘കേരളത്തിൽ പച്ചയും യുപിയിൽ കാവിയും ഉടുക്കുന്ന ചില സംഘടനകളാണ് കുറ്റിക്കാട്ടൂരിലും തളിപ്പറമ്പിലും വഖഫ് സ്വത്ത് കൈക്കലാക്കിയത്, ഇതും തിരിച്ചു പിടിക്കും' എന്നു മന്ത്രി പറഞ്ഞിരുന്നു. എന്നാൽ, ചോദ്യോത്തര വേളയിൽ മന്ത്രി രാഷ്ട്രീയം പറഞ്ഞെന്ന് ആരോപിച്ച് പ്രതിപക്ഷം ബഹളം വച്ചിരുന്നു.

  English summary
  waqf appointment issues: Pinarayi Vijayan will conduct meeting with Muslim organizations on April 20
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X